ഇന്ത്യൻ ഹോർട്ടികൾച്ചർ മേഖലയെ ‘വ്യാളി’ പിടിച്ചു; തരംഗമായി വ്യാളിപ്പഴം

HIGHLIGHTS
  • 1990കളിൽ ഡ്രാഗൺഫ്രൂട്ട് ഇന്ത്യയിലെത്തി
dragon-fruit-1
SHARE

കേരളത്തിൽ വ്യാളിപ്പഴം വിൽപന തകൃതിയായി നടക്കുകയാണ്. തിരക്കുകളില്ലാത്ത സ്ഥലങ്ങളിൽ വഴിവക്കിൽ വ്യാളിപ്പഴം വിൽക്കുന്നവരെ കാണാം. കേരളത്തിന് അകത്തും പുറത്തുനിന്നുമൊക്കെ എത്തുന്ന പഴങ്ങളാണ് ഇങ്ങനെ വഴിവക്കിൽ ആവശ്യക്കാരെ തേടി കാത്തിരിക്കുന്നത്.

ശരിയായ പേര് അതല്ലെങ്കിലും പുറമേ വ്യാളിക്കു സമാനമായ തൊലിയുള്ളതുകൊണ്ടാണ് പിറ്റയാ എന്ന ഈ വിശിഷ്ട ഫലത്തിന് ഡ്രാഗൺ ഫ്രൂട്ട് എന്നു പേരുവന്നത്. സ്ട്രോബറി പിയർ എന്നും നോബിൾ വുമണെന്നുമെല്ലാം ഇതിന് പേരുണ്ട്.

1990കളിൽ ഡ്രാഗൺഫ്രൂട്ട് ഇന്ത്യയിലെത്തി എന്നാണ് പറയപ്പെടുന്നത്. മെച്ചപ്പെട്ട വരുമാനം നേടിത്തരുമെന്ന് ബോധ്യപ്പെട്ടതോടെ ഒട്ടേറെ കർഷകർ ഇത് കൃഷിചെയ്യുന്നതിലേക്ക് തിരിഞ്ഞു. കൂടുതൽ കാലം ചെടി നിലനിൽക്കുമെന്നതും നേട്ടമായി.

സമീപവർഷങ്ങളിൽ ഇന്ത്യയിൽ ഡ്രാഗൺഫ്രൂട്ട് കൃഷി ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ട്. കേരളത്തിലും ഒട്ടേറെ കർഷകർ വാണിജ്യാടിസ്ഥാനത്തിൽ ഡ്രാഗൺഫ്രൂട്ട് കൃഷിയിലേക്ക് തിരിഞ്ഞുവെന്നത് ഇതിന്റെ പ്രാധാന്യം ഉയർത്തുന്നു. അതേസമയം, മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, തെലുങ്കാന, തമിഴ്നാട്, ഒഡിഷ, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് ഡ്രാഗൺഫ്രൂട്ട് കൃഷിയിൽ കൂടുതൽ‌ വളർച്ച.

dragon-fruit
കേരളത്തിലെ ഒരു ഡ്രാഗൺഫ്രൂട്ട് കൃഷിയിടം

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ചിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അബയോട്ടിക് സ്ട്രെസ് മാനേജ്മെന്റിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 3000–4000 ഹെക്ടർ സ്ഥലത്ത് ഡ്രാഗൺഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. ഇതുവഴി പ്രതിവർഷം 12,000 ടൺ പഴം ഉൽപാദിപ്പിക്കപ്പെടുന്നു. ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്ക തുടങ്ങിയവയാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രധാന വിപണി. കഴിഞ്ഞ മാസം ഇന്ത്യയിൽനിന്നുള്ള ആദ്യ ചരക്ക് യുഎഇയിലേക്ക് തിരിച്ചു. മഹാരാഷ്ട്രയിലെ ഒരു കർഷകന്റെ പഴങ്ങളാണ് യുഎഇക്ക് പുറപ്പെട്ടത്.

ഏതു കാലാവസ്ഥയോടും പൊരുത്തപ്പെടാൻ പിറ്റയാ സസ്യത്തിനു കഴിയും. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇവയ്ക്കു പ്രാധാന്യം ലഭിച്ചത്. 

English summary: Dragon fruit Is it the next big thing in horticulture Sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS