ADVERTISEMENT

വയനാട്ടില്‍ നഞ്ചകൃഷിക്കുള്ള ഞാര്‍ നടീല്‍ തുടരുന്നതിനുളള അനുകൂല കാലാവസ്ഥയാണ്. നടീല്‍ സമയത്ത് ഒരു ഹെക്ടറിന് 5 ടണ്‍ ജൈവവളം, 90 കിലോഗ്രാം ഫാക്ടംഫോസ്, 15 കിലോഗ്രാം യൂറിയ എന്നിവ അടിവളമായി നല്‍കുക. കര്‍ഷകര്‍ കുലവാട്ടം, തവിട്ടുപുള്ളി രോഗം മുതലായവയ്ക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്.

കുലവാട്ടം (ബ്ലാസ്റ്റ്) രോഗം സാധാരണയായി കണ്ടുവരാറുള്ള സ്ഥലങ്ങളില്‍ ഞാറിന്‍റെ തലപ്പ് മുറിച്ചു കളയുന്നത് ഒഴിവാക്കുകയും നൈട്രജന്‍ വളങ്ങളുടെ അമിത ഉപയോഗം കുറയ്ക്കുകയും വേണം. ഞാറ് സ്യൂഡോമോണാസ് ലായനിയില്‍ (20 ഗ്രാം ഒരു ലീറ്റര്‍ വെളളത്തില്‍) ഒരു മണിക്കൂര്‍ നേരം മുക്കി  നടുന്നത് രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായകമാകും. നെല്‍ച്ചെടികളില്‍ ഇലചുരുട്ടിപ്പുഴുവിന്‍റെ ആക്രമണം തടയുന്നതിന് മുന്‍കരുതലായി ട്രൈക്കോഗ്രാമ്മ ചിലോണിസ് മുട്ട കാര്‍ഡുകള്‍ ഉപയോഗിക്കുക.  ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണം ശ്രദ്ധയില്‍പ്പെട്ടാല്‍ മുളളുള്ള കമ്പുകൊണ്ടോ മറ്റോ ഇലകളിലെ അടിച്ചുരുളുകള്‍ തുറന്നശേഷം കീടനാശിനികള്‍ തളിക്കുക. ഫെയിം (1 മില്ലി/10 ലീറ്റര്‍) വെളളത്തില്‍ ചേര്‍ത്തോ ടാക്മി (2.5 ഗ്രാം/10 ലീറ്റര്‍) വെളളത്തില്‍ ചേര്‍ത്ത് ആക്രമണം ഉണ്ടായ ഇലകളില്‍ തളിക്കുക.  ഗുണനിലവാരമുളള സ്യൂഡോമോണാസ് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ലഭ്യമാണ്.

ഫോണ്‍: 04936 260561

English summary: Agriculture Information

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT