കോവലിൽ വിളവ് കുറവാണോ? പ്രശ്നം പരിചരണത്തിന്റെയാകാം

HIGHLIGHTS
  • രണ്ടാംവർഷത്തിലെത്തിയാൽ കായ്ചതും മൂത്തുമുരടിച്ചതുമായ വള്ളികൾ മുറിച്ചുമാറ്റണം
ivy-gourd
SHARE

കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുകയും നല്ല വിളവു നൽകുകയും ചെയ്യുന്ന ദീർഘകാല പച്ചക്കറിവിളയാണ് കോവൽ. കോവലിൽ ആൺചെടികളും പെൺചെടികളും ഉണ്ട്. പെൺചെടികളാണ് വിളവു തരുന്നത്. ഇടത്തരം മൂപ്പുള്ളതും 25—30 സെ.മീ. നീളമുള്ളതുമായ തണ്ടാണ് നടീൽവസ്തു. നടേണ്ട സമയം മഴക്കാലാരംഭം. നടേണ്ടത് ഒന്നര രണ്ടു മീറ്റർ അകലത്തിൽ 30—45 സെ.മീ. വലുപ്പത്തിൽ കുഴികളെടുത്തതിൽ മേൽമണ്ണും കാലിവളം, കമ്പോസ്റ്റ് അല്ലെങ്കിൽ തത്തുല്യമായ ജൈവവളങ്ങളോ ചേർത്ത് മുറിച്ച തണ്ടുകൾ രണ്ടോ മൂന്നോ എണ്ണം നടുക. മഴയില്ലെങ്കിൽ നനയ്ക്കണം. മുളച്ചു പടരാൻ തുടങ്ങിയാൽ താങ്ങ് കൊടുത്തോ പന്തലിട്ടോ വളർത്തണം. ചെടിയുടെ വലുപ്പം അനുസരിച്ച് 7:10:5 അനുപാതത്തിലുള്ള പച്ചക്കറി മിശ്രിതം ചേർക്കാം. ചെടികൾ നട്ട് ഒന്നര രണ്ടു മാസമാകുന്നതോടെ പൂവിടാൻ തുടങ്ങും. ഇളംപരുവത്തിൽ കായ്കൾ പറിച്ചെടുക്കാം.

ചെടിയുടെ വളർച്ച രണ്ടാംവർഷത്തിലെത്തിയാൽ കായ്ചതും മൂത്തുമുരടിച്ചതുമായ വള്ളികൾ മുറിച്ചുമാറ്റണം. ചുവട്ടിൽ തടമെടുത്ത് ജൈവ, രാസവളങ്ങൾ ചേർത്ത് നനയ്ക്കണം. ഈ വിധം മൂന്നു നാലു വർഷം ഒരു ചെടിയെ നിലനിർത്താം.

മേൽക്കൊടുത്ത പരിചരണം, കൃഷിമുറകൾ ചെയ്തിട്ടും ഫലം വിപരീതമെങ്കിൽ നിലവിലുള്ള ചെടികൾ നീക്കി, നല്ലപോലെ കായ്കൾ തന്നുകൊണ്ടിരിക്കുന്ന ഒരു ചെടിയിൽനിന്നു വിത്തുവള്ളികൾ ശേഖരിച്ച് മറ്റൊരു സ്ഥലത്ത് കൃഷിയിറക്കുക.

English summary: Ivy gourd cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA