ADVERTISEMENT

കുരുമുളകുചെടികളിൽ വ്യാപകമായി കാണുന്ന ദ്രുതവാട്ടമെന്ന കുമിൾരോഗമാണിത്. ചെടിയെ ഇതു പൂര്‍ണമായി നശിപ്പിക്കാം. കൊടികളുടെ ഇലയുടെ അറ്റത്ത്  ഒന്നോ അതിലധികമോ കറുത്ത പുള്ളികൾ ആദ്യം ഉണ്ടാകുന്നു. ഇവ വ്യാപിച്ച് ഇലകൾ കരിയുകയും പിന്നീട് കൊഴിയുകയും ചെയ്യുന്നു. മഴ പെയ്യുമ്പോൾ രോഗബാധയുള്ള മണ്ണിൽ നിന്ന് മഴവെള്ളത്തോടൊപ്പം തെറിക്കുന്ന മൺതരികളിലൂടെയാണ് ഈ രോഗാണുക്കൾ വ്യാപിക്കുന്നത്.  മഴ തുടങ്ങുന്നതോടെ ആരംഭിക്കുന്ന ഈ രോഗം പെട്ടെന്നു വ്യാപിക്കുന്നു. എന്നാൽ വേരുകളിലാണ് രോഗബാധയെങ്കിൽ ഒക്ടോബർ–നവംബർ മാസത്തോടെ മഞ്ഞളിപ്പ്, വാട്ടം എന്നിവ കാണിക്കുന്നു.  

തോട്ടത്തിൽ നീർവാർച്ച ഉറപ്പാക്കണം. മണ്ണിൽ പടർന്നു വളരുന്ന വള്ളികൾ കാലവർഷത്തിനു മുൻപ് താങ്ങുമരത്തോട് ചേർത്ത് കെട്ടിവയ്ക്കണം. തോട്ടത്തിൽ സൂര്യപ്രകാശം നന്നായി കടക്കാൻ പാകത്തില്‍ താങ്ങുമരങ്ങളുടെ കൊമ്പുകൾ കോതിയൊരുക്കണം. കൊടിയൊന്നിന് ഒരു കിലോ കുമ്മായം നൽകുക. രോഗബാധയുള്ള തോട്ടങ്ങളിൽ കൊടിയൊന്നിന് ഒരു കിലോ വേപ്പിൻപിണ്ണാക്ക് നൽകണം. അല്ലെങ്കിൽ ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, ട്രൈക്കോഡെർമ മിശ്രിതം രണ്ടു കിലോ വീതം ഒരു ചെടിക്കു നൽകാം. കാലവർഷം തുടങ്ങുന്നതോടെ എല്ലാ  കൊടികളിലും ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിച്ചു കൊടുക്കണം. ഇത് തുലാവർഷാരംഭത്തിലും ആവർത്തിക്കുക. വേരുകൾക്കു രോഗം ബാധിച്ചതായി തോന്നുന്നുണ്ടെങ്കിൽ കോപ്പർ ഓക്സി ക്ലോറൈഡ്, അല്ലെങ്കിൽ കോപ്പർ ഹൈഡ്രോ ക്സൈഡ് ഇവയിൽ ഏതെങ്കിലും ഒന്ന്– രണ്ടു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ നന്നായി കലക്കി തടം കുതിർക്കണം. ദ്രുതവാട്ടത്തിനെതിരെ കൃത്യമായി നിയന്ത്രണമാർഗങ്ങൾ അവലംബിച്ചില്ലെങ്കിൽ കുരുമുളകുവള്ളികൾ നശിച്ചുപോകാൻ സാധ്യതയേറെ.

English summary: Black Colored Pepper Plant Leaves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT