ADVERTISEMENT

വള്ളിത്തല നൽകിയതിന് മങ്ങാട്ടച്ചനെ സാമൂതിരി പൊരിച്ചതു മിച്ചം. നമ്മുടെ കുരുമുളകിനങ്ങളാണ് ഇന്നു ലോകത്തിലെ പ്രധാന ഉല്‍പാദകരാജ്യങ്ങളിലെ താരങ്ങള്‍. 

കുരുമുളകുൽപാദനത്തിൽ മുൻനിരയിലാണ് ബ്രസീൽ. 2019ൽ അവരുടെ ഉല്‍പാദനം 109400.0 മെട്രിക് ടണ്ണിൽ എത്തി; ഇതാകട്ടെ, കഴിഞ്ഞ ദശകത്തിലെ ഏറ്റവും കൂടിയ വിളവും! അവരുടെ പ്രധാന ഇനങ്ങള്‍ ബ്രഗന്‍ഡിന, ഗുജറെയ്ന എന്നിവയായിരുന്നു. അതായത് നമ്മുടെ പന്നിയൂര്‍  ഒന്നും അറക്കുളംമുണ്ടയും. എന്നാല്‍ ഇന്നു പ്രധാന ഇനം ഏതെന്നോ? നമ്മുടെതന്നെ കൊറ്റനാടൻ! തെക്കൻ കേരളത്തിലെ പ്രധാന നാടന്‍ ഇനമായ ‘കൊറ്റനാടൻ’, പത്തനംതിട്ട ജില്ലയിലെ കൊറ്റനാടു നിന്നാകാം ഉരുത്തിരിഞ്ഞതെന്നു കരുതുന്നു. ബ്രസീലില്‍ കുരുമുളക് ഉല്‍പാദനത്തിലും ഉല്‍പാദനക്ഷമതയിലും മുന്നില്‍ നില്‍ക്കുന്ന പാരാ പ്രവിശ്യയിലെ പ്രധാന കൃഷിയിനം ഇതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT