ADVERTISEMENT

മണ്ണിൽ കുഴിച്ചിട്ട് തേങ്ങ മുളപ്പിക്കുന്ന പാരമ്പര്യ രീതി ഉപേക്ഷിച്ച് തെങ്ങിൻതൈ ഉൽപാദിപ്പിക്കുകയാണ് കോഴിക്കോട് മരുതോങ്കര സ്വദേശിയായ കെ.ടി. ഫ്രാൻസിസ്. കേരളത്തിൽ ഏറെ പ്രചാരമുള്ള കുറ്റ്യാടി തെങ്ങിൻതൈകൾക്കു മാത്രമുള്ള നഴ്സറിയാണ് ഫ്രാൻസിസിന്റെ കൈതക്കുളത്ത് നഴ്സറി.

തൊടിയിൽ നിറയെ പ്രത്യേക രീതിയിൽ തേങ്ങകൾ അടുക്കിവച്ചാണ് തൈയുൽപാദനം. അതിൽത്തന്നെയുണ്ട് ഏറെ പ്രത്യേകതകൾ.

വിളവെടുത്ത തേങ്ങ ആദ്യം തേങ്ങാക്കൂട എന്നു വിളിക്കുന്ന സ്ഥലത്തു നിക്ഷേപിക്കും. തേങ്ങ ഉണങ്ങി 85 ശതമാനം വെള്ളം വറ്റിയശേഷം അത് പുറത്തേക്കിറക്കും. ഈ തേങ്ങ 2–3 മാസം നന്നായി നനയ്ക്കും. അതിനുശേഷം അത് കമഴ്ത്തി വയ്ക്കും. മൂന്നാഴ്ചയ്ക്കുള്ളിൽ കമഴ്ത്തിവച്ച തേങ്ങ നേരെ വയ്ക്കും. തുടർന്ന് 2 മാസത്തിനുള്ളിൽ മുള വരും. പിന്നീട് വിൽപനയ്ക്ക് പാകമാകുന്നതെല്ലാം ഈ രീതിയിൽത്തന്നെ. 

തന്റെ കയ്യിലൂടെ ഒരു തേങ്ങ 5 പ്രാവശ്യം കടന്നുപോകുമ്പോൾ മാത്രമേ അത് തൈ ആയി മാറൂ എന്ന് ഫ്രാൻസിസ്.

വിഡിയോ കാണാം.

ഫ്രാൻസിസിന്റെ കൃഷിയിടവും കൃഷി രീതികളും വിപണനതന്ത്രവുമെല്ലാം വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Coconut cultivation practices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT