ADVERTISEMENT

മണ്ണിൽ വളരുന്ന വിളയാണ് മഞ്ഞളെന്ന് എല്ലാവർക്കുമറിയാം. ഇഞ്ചിയും അങ്ങനെതന്നെ. എന്നാൽ മണ്ണില്ലാതെ ഇ‍ഞ്ചിയും മഞ്ഞളും വളർത്താമെന്നായാലോ? അതുവഴി അളവും ഗുണവും കൂടുമെന്നായാലോ? – മണ്ണില്ലാക്കൃഷിയെ ഹോബിക്കൃഷിയില്‍നിന്നു വാണിജ്യക്കൃഷിയിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മലയാളിയായ സി.വി പ്രകാശ്. ഹൈഡ്രോപോണിക്സ് മേഖലയിലെ ദീർഘകാല പ്രവർത്തനപരിചയമാണ് ഈ മുൻ നാവികസേനാ ഓഫിസറുടെ പിൻബലം. ഹൈഡ്രോപോണിക്സ് രീതിയിൽ മഞ്ഞൾ കൃഷി ചെയ്ത് മികച്ച ഉൽപാദനം നേടാമെന്നു തെളിയിച്ച പ്രകാശ് സമാനമായ നേട്ടം ഇഞ്ചിയിലും ആവർത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി പട്ടാള ശൈലിയിൽ ‘ഓപ്പറേഷൻ ഹൽഡ്രാക്’ എന്ന പരിശീലനപരിപാടിയും നടത്തുന്നു. വിവിധ നഗരങ്ങളിലായി 11  വർഷത്തിനിടയിൽ  പതിനായിരത്തിലേറെ  പേർക്ക്  പ്രകാശ് ഹൈഡ്രോപോണിക്സ് പരിശീലനം നൽകിക്കഴിഞ്ഞു. 

ചകിരിച്ചോറ് നിറച്ച ഗ്രോബാഗുകളിലാണ് ഇദ്ദേഹത്തിന്റെ ഹൈഡ്രോപോണിക്സ് മഞ്ഞൾ ഉൽപാദനം. ഓരോ ഗ്രോബാഗിലും 60 ഗ്രാം തൂക്കമുള്ള മഞ്ഞൾവിത്ത് പാകുന്നു. തുടർന്ന് നിശ്ചിത അളവിൽ പോഷകലായനി തുള്ളിനനയിലൂടെ നൽകുന്നു. ആറു മാസത്തിനു ശേഷം വിളവെടുക്കുമ്പോൾ നാലു കിലോയിലേറെ ഉൽപാദനമാണ് ഓരോ ഗ്രോബാഗിലും നിന്നു കിട്ടുന്നതെന്ന് പ്രകാശ് പറഞ്ഞു.  7 മാസം കഴിയുമ്പോൾ ഇത് 6 കിലോയിലധികമായും ഒമ്പതാം മാസം വിളവെടുക്കുമ്പോൾ 8 കിലോയായും വർധിക്കുമത്രെ. സർവോപരി ഘനമൂലകങ്ങളുടെയോ രാസകീട– കളനാശിനികളുടേയോ അവഷിപ്തമില്ലാത്ത മഞ്ഞൾ ലഭിക്കുകയും ചെയ്യും. ഹൈഡ്രോപോണിക്സ് മഞ്ഞളിൽ കുർകുമിന്റെ അളവ് കൂടുതലാണത്രെ. പരമ്പരാഗത കൃഷിയിരീതിയേക്കൾ  നിലവാരമുള്ള ഭൂകാണ്ഡങ്ങൾ കിട്ടുമെന്നതും ഈ രീതിയുടെ സവിശേഷതയാണ്. ഒരു കിലോ ഹൈഡ്രോപോണിക്സ് മഞ്ഞളിന് 12 രൂപ ഉൽപാദനച്ചെലവ് വരുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

കഴിഞ്ഞ വർഷംവരെ ഓപ്പറേഷൻ ഹൽദി എന്ന പേരിൽ മഞ്ഞളിന്റ മാത്രം മണ്ണില്ലാക്കൃഷിയാണ് ഇദ്ദേഹം പ്രചരിപ്പിച്ചിരുന്നത്. തന്റെ ശിഷ്യന്മാരിൽ പലരും സ്വന്തമായി ഹൈഡ്രോപോണിക്സ് മഞ്ഞൾ ഉൽപാദനം ആരംഭിച്ചുകഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ഹൈഡ്രോപോണിക്സ് പരിശീലനത്തിനായി ബെംഗളൂരുവിൽ  അഗ്രഗണ്യ സ്കിൽസ് എന്ന സ്ഥാപനം നടത്തുകയാണ് ഇദ്ദേഹം. 

ഇ–മെയിൽ: askcvhydro@gmail.com

English summary: Ex-Navy Man Uses Hydroponics to Start a Turmeric Revolution in Grow Bags, Gets 8 Times Higher Yield

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT