കാന്താരിപ്പടവൻ കപ്പത്തണ്ട് നൽകിയത് 3000ൽപ്പരം പേർക്ക്: ഇത് കാന്താരിപ്പടവന്റെ രക്ഷാകർത്താവ്

Mail This Article
നൂറിലേറെ കാച്ചിൽ ഇനങ്ങൾ, 50 ഇനം ചേമ്പ്, മുപ്പതിലേറെ മഞ്ഞൾ ഇനങ്ങൾ, ഇരുപതിലേറെ ഇനം ഇ ഞ്ചി, വെള്ളക്കൂവ, ചെങ്ങഴിനീർകിഴങ്ങ്, നനകിഴങ്ങിന്റെ 7 ഇനങ്ങൾ, മൂന്നിനം ചേന – റാന്നിക്കു സമീപം പുല്ലൂപ്രം കടയ്ക്കേത്ത് റെജി ജോസഫ് എന്ന കേബിൾ ടിവി ഓപ്പറേറ്ററുടെ കൃഷിയിടം ജനതിക സമ്പ ത്തിന്റെ കലവറയാണ്. സ്ഥലം തികയാതായപ്പോൾ സുഹൃത്തിന്റെ പുരയിടം കൂടി വാടകയ്ക്കെടുത്താണ് ഇപ്പോൾ കിഴങ്ങുവിളകൾ സംരക്ഷിക്കുന്നത്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള കിഴങ്ങിനങ്ങൾ ഒരു ഗവേഷകനെപ്പോലെ ശേഖരിക്കുകയും വളർത്തി സംരക്ഷിക്കുകയുമാണ് ഇദ്ദേഹം. വാണിജ്യ ലക്ഷ്യങ്ങളി ല്ലാതെ പൊതുനന്മയ്ക്കായി ചെയ്യുന്ന ഈ പ്രവൃത്തിക്ക് 2 ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചുകഴിഞ്ഞു. കേ ന്ദ്രസർക്കാരിന്റെ ഇന്ത്യൻ കാർഷിക ഗവേഷണസ്ഥാപനം ( IARI) നൽകുന്ന ഇന്നവേറ്റീവ് ഫാമർ ദേശീ യ പുരസ്കാരവും പ്ലാന്റ് ജീനോം സേവിയർ അവാർഡും.
രണ്ടു പതിറ്റാണ്ടായി റെജി കിഴങ്ങുവർഗങ്ങളുടെ പിന്നാലെയാണ്. വാശിയാണ് തന്നെ കിഴങ്ങുവിളകളുടെ രാജകുമാരനാക്കിയതെന്നു റെജി. ഒരു കാർഷിക പ്രദർശനത്തിൽ ചെരുവത്തിന്റെ ആകൃതിയിൽ വളർ ത്തിയെടുത്ത ചേനയുമായി വന്ന കർഷകനോടു കൃഷിരീതികൾ ചോദിച്ചപ്പോള്‍ ഇതൊക്കെ കൃഷിക്കാ രുടെ മക്കൾക്കേ പറ്റുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൃഷിക്കാരന്റെ കൊച്ചുമകനായ തനിക്കും ചേന ഉൽപാദിപ്പിക്കാനാകുമെന്നു കാണിക്കാനുള്ള വാശിയായി പിന്നെ. അടുത്ത വർഷം അതേ പ്രദർശനത്തിൽ അതിലും മികച്ച ചേനയുമായെത്തി സമ്മാനം നേടുകയും െചയ്തു. പിന്നീട് റെജി കിഴ ങ്ങുവിളക്കൃഷിയിൽനിന്നു പിൻവാങ്ങിയില്ല. വ്യത്യസ്ത ഇനങ്ങൾ കണ്ടെത്തി വളർത്തുന്നതിനൊപ്പം വലു പ്പമേറിയ കിഴങ്ങുകൾ ഉൽപാദിപ്പിക്കുന്നതും അദ്ദേഹത്തിനു വിനോദമാണ്. മറ്റുള്ളവരില്‍ കിഴങ്ങുവിളക്കൃ ഷിയോടു താൽപര്യമുണ്ടാക്കുന്നതിനാണ് താൻ വമ്പൻ കിഴങ്ങുകൾ പ്രദർശനത്തിനെത്തിക്കുന്നതെന്ന് റെജി പറയുന്നു.
നടീല്‍വസ്തുക്കള്‍ മിതമായ വിലയ്ക്ക് കർഷകർക്കു നൽകാറുണ്ട്. കാന്താരിപ്പടപ്പൻ കപ്പയുടെ തണ്ടു മാ ത്രം മൂവായിരത്തിലധികം കർഷകർക്ക് നൽകിയതായി റെജി അവകാശപ്പെട്ടു. ആമ്പക്കാടൻ, രക്ഷ, പവി ത്ര തുടങ്ങിയ മരച്ചീനിയിനങ്ങളും ഇവിടെ ലഭിക്കും. ഫോൺ: 9447463096