മരത്തെ പൊതിയുന്ന മധുരം; പഴത്തോട്ടങ്ങളിൽ ഇടംപിടിച്ച് ബ്രസീലിയൻ ഗ്രേപ് ട്രീ

SHARE

ജബോട്ടിക്കാബ അഥവാ ബ്രസീലിയൻ ഗ്രേപ്ട്രീ. മലയാളികൾ മരമുന്തിരിയെന്നും വിളിക്കും. മധുരവും പുളിയും കലർന്ന സ്വാദും  ഇരുണ്ട പർപ്പിൾ നിറവുമൊക്കെയായി തടിയോടു ചേർന്നുണ്ടാകുന്ന പഴം നേരിട്ടു കഴിക്കുന്നതിനും ജാം, സിറപ്പ്, വൈൻ, ടാർട് എന്നിവയുണ്ടാക്കുന്നതിനും യോജ്യം. പഴങ്ങൾക്ക് സൂക്ഷിപ്പുകാലം കുറവാണെന്ന ദോഷമുണ്ട്.

jabuticaba-karshakasree
മരമുന്തിരി

സാവധാനം വളരുന്ന വൃക്ഷമാണെങ്കിലും കമ്പു കോതിയില്ലെങ്കിൽ 45  അടി വരെ  ഉയരത്തിലെത്തും. പ്ലിനിയ കോളിഫ്ലോറ എന്നാണ് ശാസ്ത്രനാമം. മിർട്ടേസിയേ സസ്യകുടുംബം. ഈർപ്പമേറിയതും നേരിയ അമ്ലതയുള്ളതുമായ മണ്ണാണ് പഥ്യം. അനുകൂല സാഹചര്യങ്ങളിൽ വർഷം മുഴുവൻ ഫലം നൽകാറുണ്ട്. 

പുറംതൊലിക്കുള്ളിലെ മധുരമേറിയ പൾപ്പിന്റെ മധ്യത്തിൽ 3–4 കുരുവുണ്ടാകും. ഈ വിത്തുകൾ പഴത്തിൽനിന്നു പുറത്തെടുത്താൽ ഏതാനും ദിവസങ്ങൾക്കകം പാകിയില്ലെങ്കിൽ കിളിര്‍പ്പുശേഷി നഷ്ടപ്പെടും. വളർച്ചനിരക്ക് കുറവായതിനാൽ ബോൺസായ് മരമായി സംരക്ഷിക്കാൻനന്ന്.

കൂടുതൽ വിവരങ്ങൾക്ക്: 9846998625

English summary: Jabuticaba is the edible fruit of the jabuticabeira or Brazilian grapetree

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA