തെങ്ങിനേക്കാൾ നേട്ടം ഇടവിളയായ കൊക്കോ: ലാഭകരമായ ഇടവിളകളിലേക്കു തിരിഞ്ഞ് നാളികേരക്കർഷകർ

cocoa
സച്ചിദാനന്ദ. ഫോട്ടോ∙ കർഷകശ്രീ
SHARE

തെങ്ങ് നിരാശപ്പെടുത്തുമ്പോൾ ആശ്വാസം നൽകുന്നത് ഇടവിളയായ കൊക്കോയെന്ന് പാലക്കാട് മീനാക്ഷിപുരം കടമാൻപാറയിലെ പ്രമുഖ നാളികേരക്കർഷകനും കേരകേസരി 2022 അവാർഡ് ജേതാവുമായ സച്ചിദാനന്ദ ഗോപാലകൃഷ്ണ. ഒരു തേങ്ങയ്ക്കു വെറും 6 രൂപയാണ് ഇന്നു പാലക്കാടൻ കർഷകന് ലഭിക്കുന്നത്. അതിനാല്‍ ലാഭകരമായ ഇടവിളകളിലേക്കു തിരിയുകയാണ് ഇവിടെ നാളികേരക്കർഷകര്‍. ജാതിയാണ് മുഖ്യ  ഇടവിളയാക്കുന്നത്. ഒപ്പം കൊക്കോയുമുണ്ട്. ജലലഭ്യതക്കുറവാണ് പലർക്കും പ്രശ്നം. തുള്ളിനന സൗകര്യമൊരുക്കി കൊക്കോക്കൃഷിയിലേക്കു തിരിഞ്ഞാൽ നേട്ടമാണെന്നു സച്ചിദാനന്ദ.

എട്ടേക്കറിൽ തെങ്ങിന് ഇടവിളയായി 15 വർഷം മുൻപാണ് കൊക്കോ വച്ചത്. തുള്ളിനനസൗകര്യവുമുണ്ട്. എല്ലാ കൊക്കോയും മികച്ച വിളവിലെത്തി. 3–ാം വർഷം തന്നെ വിളവെടുപ്പും തുടങ്ങി. ഇതിനിടെ കാര്യമായ വിലയിടിവുണ്ടായിട്ടില്ല.  ഇപ്പോള്‍ കിലോയ്ക്ക് 230 രൂപ വിലയുണ്ട്. മുഴുവൻ പരിപ്പും പുളിപ്പിച്ച് ഉണക്കി വിൽക്കുകയാണ്. മാസം ശരാശരി 300 കിലോയുണ്ടാവും. അതിർത്തിക്കപ്പുറം തമിഴ്നാട്ടിൽ ആനമലയിലുള്ള കാംകോ, കാഡ്ബറി സംഭരണകേന്ദ്രങ്ങളിലാണ് വിൽപന. തമിഴ്നാട്ടിൽ ആനമല, വേട്ടൈക്കാരൻ പുതൂർ എന്നിവിടങ്ങളിൽ കൊക്കോക്കൃഷി വ്യാപിക്കുന്നുണ്ടെന്നും സച്ചിദാനന്ദ. ജലദൗർലഭ്യമാണ് അവര്‍ക്കും പ്രശ്നം. എന്നാല്‍ മികച്ച വില തുടർന്നാൽ തുള്ളിനനയൊരുക്കി തമിഴ്നാട്ടുകാരും കൊക്കോക്കൃഷിയിലെത്തുമെന്ന് സച്ചിദാനന്ദ പറയുന്നു. 

ഫോൺ: 8547401126

English summary:  Cacao and Coconut Intercrop Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS