Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് വിചാരിച്ചാൽ മീൻ മിനി ലോറിയിലും വളരും

fish-farm-in-police-station ചങ്ങരംകുളം പെ‍ാലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിനു സമീപം കിടക്കുന്ന മിനി ലോറിയിൽ മത്സ്യക്കൃഷി നടത്തുന്ന സ്പെഷൽ ബ്രാഞ്ച് എഎസ്ഐ പി.ജെ. ആൽബർട്ട്.

മനസ്സുവച്ചാൽ സ്റ്റേഷനിലെ തുരുമ്പെടുക്കുന്ന മിനി ലോറികളിലും മത്സ്യക്കൃഷി നടത്താമെന്ന് തെളിയിക്കുകയാണ് മലപ്പുറം ചങ്ങരംകുളം പൊലീസ്. ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എഎസ്ഐ പി.ജെ. ആൽബർട്ടാണ് ഇത്തരമൊരു ആശയത്തിനു തുടക്കമിട്ടത്. വിവിധ കേസുകളിൽപെട്ട് സ്റ്റേഷനിൽ വെറുതെ കിടന്നു തുരുമ്പെടുക്കുന്ന മിനിലോറികളുടെ പിറകുവശത്തെ ഭാഗത്ത് ടാർപോളിൻ ഉപയോഗിച്ച് വെള്ളം കെട്ടിനിർത്തിയാണ് മത്സ്യക്കൃഷി.

ഗപ്പി, സ്വോർഡ് ടെയിൽ, വൈറ്റ് മോളി, ബ്ലാക്ക് മോളി, ബലൂൺ ഫിഷ്, റെഡ് മോളി തുടങ്ങി വിവിധ ഇനങ്ങളെയാണു വളർത്തുന്നത്. സ്റ്റേഷൻ വളപ്പിലെ സ്ഥലം എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്ന് ആൽബർട്ട് പറയുന്നു. പൊന്നാനിയിലെ അക്വേറിയത്തിൽനിന്നാണു മീൻകുഞ്ഞുങ്ങളെ വാങ്ങിയത്. വളർച്ചയെത്തുന്നവയെ പൊലീസുകാർക്കും മറ്റു സുഹൃത്തുക്കൾക്കും അക്വേറിയങ്ങളിൽ വളർത്താനായി നൽകുന്നുമുണ്ട്.