ആട്ടിറച്ചിക്ക് ആവശ്യക്കാരേറുന്നു

goat
SHARE

മൂവായിരം ചതുരശ്രയടി വരുന്ന അതിവിശാലമായ പട്ടികക്കൂടിനുള്ളിലാണ് തൃശൂർ പുത്തൂർ എലുവത്തിങ്കൽ തിമോത്തി ജോർജിന്റെ ഇരുനൂറിലേറെ വരുന്ന ആട്ടിൻപറ്റം പാർക്കുന്നത്. നൂറെണ്ണത്തെക്കൂടി ഉൾക്കൊള്ളിക്കാവുന്ന കൂടാണിത്. അതിനുള്ള ഒരുക്കങ്ങളും ഒപ്പം മറ്റൊരു കൂടിന്റെ നവീകരണവും നടക്കുന്നു.

തൃശൂരിന്റെ സാഹചര്യത്തിൽ ഇറച്ചിയാടുകൾക്ക് മികച്ച ഡിമാൻഡ് ഉണ്ടെന്ന് തിമോത്തി. കേറ്ററിങ് യൂണിറ്റുകളും ഹോട്ടലുകളുമാണ് മുഖ്യ ആവശ്യക്കാർ. മലബാറി ഇനത്തിന്റെ ഇറച്ചിക്കാണ് കൂടുതൽ ഡിമാൻഡ്. കടുപ്പം കുറഞ്ഞ ചെറിയ എല്ലുകളും രുചിയേറിയ മാംസവുമാണ് മലബാറിയുടെ മേന്മ. ബീറ്റൽ, സിരോഹി തുടങ്ങിയ ഇനങ്ങൾക്ക് കൂടുതൽ ഇറച്ചിത്തൂക്കം വയ്ക്കുമെങ്കിലും കടുപ്പവും വലുപ്പവും കൂടിയ എല്ലുകളാണ് ഇവയുടേത്. ഈ സാഹചര്യത്തിൽ ഏറ്റവും മെച്ചം മലബാറി–ബീറ്റൽ സങ്കരമാണെന്നു തിമോത്തി. തൂക്കം വയ്ക്കുമെന്നു മാത്രമല്ല ഇറച്ചിയുടെയും എല്ലിന്റെയും കാര്യത്തിൽ മലബാറിയുടെ മേന്മകൾ ഉണ്ടുതാനും.

ആടിനെ വളർത്താൻ ഇറങ്ങുന്ന സംരംഭകൻ ഇറച്ചിയാടുകളെ മാത്രം ലക്ഷ്യമിട്ട് നീങ്ങരുതെന്നും തിമോത്തി ഒാർമിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ വിൽപനയും മുന്നിൽ കാണണം. നല്ല ഗുണനിലവാരവും വളർച്ചശേഷിയുമുള്ള കുഞ്ഞുങ്ങളെ ഫാമിൽ ഉൽപാദിപ്പിക്കണം. ഒരു വയസ്സെത്തിയ പെണ്ണാടിനെ ഒന്നര വയസ്സെത്തിയ മുട്ടനുമായി ഇണചേർക്കുമ്പോഴാണ് ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കുന്നതെന്നും മികച്ച മാതൃശേഖരത്തെ നിലനിർത്തുന്ന കാര്യത്തിൽ ശ്രദ്ധവയ്ക്കണമെന്നും തിമോത്തി.  

ഫോൺ: 8921554583

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA