കന്നുകാലികളുടെ ശരീരത്തിൽ ഉപ്പിന്റെ അളവു കൂടിയാല്‍

Cows
SHARE

കന്നുകാലികളുടെ ശരീരത്തിൽ ഉപ്പിന്റെ അളവു വർധിച്ചാലുണ്ടാകുന്ന രോഗമാണ് സാൾട്ട് പോയിസനിങ്. ഇത് സാൾട്ട് ടോക്സിസിറ്റി, ഹൈപ്പർ നേടീമിയ, വാട്ടർ ഡെപ്രിവേഷൻ, സോഡിയം അയൺ ഇൻടോക്സിക്കേഷൻ എന്നീ പേരുകളിലും  അറിയപ്പെടുന്നു. ശരീരത്തിൽ ഉപ്പ് ആവശ്യമാണ്. ഇതിന്റെ അളവു ക്രമാതീതമാകുമ്പോഴാണ് രോഗാ വസ്ഥയിൽ എത്തുന്നത്. 

കാരണങ്ങൾ: കന്നുകാലികൾ വെള്ളം കുടിക്കുന്നതു കുറയുകയോ തീരെ ഇല്ലാതാകുകയോ ചെയ്യുമ്പോൾ മൃഗങ്ങളുടെ ശരീരത്തിൽ സോഡിയം നിയന്ത്രണം നടക്കാതെവരും.  അതിന്റെ അംശം വളരെ കൂടുന്നതോടെ  മരണം വരെയുണ്ടാകാം. ഉപ്പു കലർന്ന പ്രദേശങ്ങളിൽ മേച്ചിലിനായി വിടുകയും വെള്ളം കുടിക്കാനുള്ള സൗകര്യം  ഇല്ലാതെ വരികയോ മലിനജലം കുടിക്കുകയോ ചെയ്താലും രോഗമുണ്ടാകാം. സോഡിയം ക്ലോറൈഡ്, ധാതുലവണങ്ങളായ കാൽസിയം, മഗ്നീഷ്യം, ഫോസ്ഫറസ്, സെലീനിയം എന്നിവ ചേർന്നതാണ് ഉപ്പ്. പന്നി, കുതിര, പശുക്കൾ എന്നിവ യിൽ ഒരു കിലോ ഭാരത്തിന് 2.2 ഗ്രാം എന്ന തോതിലും നായ്ക്കളിൽ 4 ഗ്രാം എന്ന അളവിലും ചെമ്മരിയാടുകളിൽ 6 ഗ്രാം എന്ന അളവിലും മുകളിൽ ഉപ്പ് വിഷമായിത്തീരും.

ലക്ഷണങ്ങൾ: വായിൽനിന്ന് അമിതമായി ഉമിനീർ ഒലിക്കുക, അമിതദാഹം, വയറുവേദന, വയറിളക്കം, കോച്ചിപ്പിടി ക്കല്‍,  ഭാഗിക വാതലക്ഷണം, പിൻകാലുകൾ വലിച്ചുനടക്കല്‍, കുളമ്പ് മടങ്ങിയിരിക്കല്‍,  കാഴ്ചക്കുറവ്. 

നൽകേണ്ട വെള്ളത്തിന്റെ അളവ്: 

കറവ വറ്റിയവ (ഗർഭിണികളും) – ദിവസം 40 ലീറ്റർ വെള്ളം

ദിവസം 15 ലീറ്റർ പാൽ നൽകുന്ന പശു – ദിവസം 60 ലീറ്റർ വെള്ളം

ദിവസം 25 ലീറ്റർ പാൽ നൽകുന്ന പശു – ദിവസം 100 ലീറ്റർ വെള്ളം

5 മാസം പ്രായം – 12 ലീറ്റർ വെള്ളം

1.5 വയസ് പ്രായം – 24 ലീറ്റർ വെള്ളം

2 വയസ് പ്രായം – 32 ലീറ്റർ വെള്ളം

പ്രതിവിധി: ഉപ്പ് കൂടുതലാണെന്നു സംശയിക്കുന്ന തീറ്റയും വെള്ളവും ഉടൻ മാറ്റുക. ധാരാളം വെള്ളം   കുടിക്കാൻ നൽ കുക. ആദ്യഘട്ടങ്ങളിൽ കുറഞ്ഞ അളവില്‍  ചുരുങ്ങിയ ഇടവേളകളിൽ നൽകുക. വലിയ മൃഗങ്ങളിൽ ശരീരഭാ രത്തിന്റെ 0.5 ശതമാനം വെള്ളം  നൽകണം. സാധാരണ ആരോഗ്യം വീണ്ടെടുക്കുംവരെ. അതിനുശേഷം ആവശ്യത്തി നു നൽകാം. മലിനജലം കുടിക്കാൻ അനുവദിക്കരുത്. ഉപ്പ് അധികമായി കാണുന്ന പ്രദേശത്തോ വെള്ളത്തിന്റെ ലഭ്യത ഇല്ലാത്ത സ്ഥലത്തോ കന്നുകാലികളെ വിട്ടു തീറ്റിക്കാതിരിക്കുക.

ശരീരത്തിന് ഉപ്പ് ആവശ്യമാണ്. ഇതിന്റെ അളവു തീരെ കുറഞ്ഞാലും രോഗങ്ങൾ വരാം. മൂത്രത്തിന്റെ അളവു കുറയുക, ശരീരകോശങ്ങളിൽ ജലാംശം നഷ്ടപ്പെട്ടു ക്ഷീണിക്കുക,  ഭക്ഷണം കഴിക്കാതിരിക്കുക, ശരീരഭാരം കുറയുക, തൊഴുത്തിൽ കാണുന്ന ചുമര്, പാത്രങ്ങൾ, സിമന്‍്റ് തറ, മരക്കഷണങ്ങൾ, മണ്ണ് എന്നിവ നക്കുകയും കഴിക്കാൻ ശ്രമിക്കുകയും ചെയ്യുക, പാലുൽപാദനം കുറയുക എന്നിവയാണ്  ലക്ഷണങ്ങൾ. പശുക്കൾക്കു സാധാരണ നൽകുന്ന തീറ്റയിൽ ഒരു ശതമാനവും ആട്ടിൻതീറ്റയിൽ 1.5 ശതമാനവും കോഴിത്തീറ്റയിൽ 0.25 ശതമാനവും ഉപ്പു ചേർത്തിട്ടുണ്ട്. ഉപ്പ് അമിതമായി കഴിച്ചാൽ ധാരാളം വെള്ളം നൽകണം.

വിലാസം: മുൻ ഡെപ്യൂട്ടി ഡയറക്ടർ (മൃഗസംരക്ഷണ വകുപ്പ്), സാകേത് പുതൂർക്കര റോഡ്, അയ്യന്തോൾ,  തൃശൂർ. ഫോൺ: 99474 52708

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA