ADVERTISEMENT

പാലക്കാട് ∙ വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ കന്നുകാലികളുടെ ആരോഗ്യരക്ഷ ഉറപ്പാക്കണമെന്നു മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ദീർഘനേരം കാലികളുടെ 

ദേഹത്ത് സൂര്യരശ്മികളേൽക്കുന്നത് സൂര്യാതപത്തിനും നിർജ്ജലീകരണത്തിനും കാരണമാകുമെന്നു മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡപ്യൂട്ടി ഡയറക്ടർ ഡോ.എൻ. ശുദ്ധോധനൻ 

അറിയിച്ചു. സങ്കരയിനം കാലികളായതിനാൽ ശരീര താപനില നിയന്ത്രിക്കാനുള്ള ശേഷി കുറവായിരിക്കും. 36 ഡിഗ്രിയിൽ കൂടുതൽ ചൂട് കൂടിയാൽ കാലികൾക്കു താങ്ങാനാവില്ല. 

ഡാമിൽ മേയാൻ വിടുന്ന കാലികൾക്കു സൂര്യാതപമേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലക്ഷണങ്ങൾ

∙ പെട്ടെന്നു തളർന്നു വീഴുക, നിവർന്നു നിൽക്കാൻ കഴിയാത്ത വിധം കാലുകൾ തളർന്നു പോകുക

∙ ചലിക്കാനാകാതെ ഒരിടത്തു നിൽക്കുക

∙ മൂക്കിൽ നിന്നും വായിൽ നിന്നും ഉമിനീര് പതഞ്ഞു പുറത്തേക്കു വരിക

∙ വിറയൽ, വയറിളക്കം. മൂത്രത്തിന്റെ അളവ് കുറയുക

∙ തീറ്റ എടുക്കാനുള്ള ബുദ്ധിമുട്ട്

ശ്രദ്ധിക്കാം

∙ രാവിലെ 10 മുതൽ വൈകിട്ട് 5വരെ തുറസ്സായ സ്ഥലങ്ങളിൽ മേയാൻ വിടരുത്. വലിയ മരങ്ങളുടെ ചുവട്ടിലോ (തേക്ക്, പുളിമരം എന്നിവ ഒഴിവാക്കാം), തൊഴുത്തിലോ കെട്ടിയിടാം.

∙തൊഴുത്തിന്റെ മേൽക്കൂരയിൽ തെങ്ങിൻപട്ട, പനയോല, വയ്ക്കോൽ എന്നിവ വിരിയ്ക്കാം. ഇവയിൽ ഓരോ മണിക്കൂർ ഇടവിട്ട് തുള്ളികളായി നനച്ചു കൊടുക്കാം

∙ മേൽക്കൂര അലുമിനിയം ഷീറ്റ്, ആസ്ബസ്റ്റോസ് എന്നിവയാണെങ്കിൽ മുകളിൽ വെള്ള പെയിന്റോ വൈറ്റ് സിമന്റോ അടിച്ചു കൊടുക്കാം

∙ തൊഴുത്തിന്റെ വശങ്ങളിൽ നനച്ച ചാക്കുകൾ കെട്ടിതൂക്കിയിടാം. മൺപാത്രങ്ങളിൽ വെള്ളം നിറച്ചു വയ്ക്കുന്നതും തണുപ്പേകും

∙ രാവിലെയും വൈകിട്ടും ഇടയ്ക്കിടെ കാലികളുടെ ദേഹത്ത് വെള്ളം ഒഴിച്ചു കൊടുക്കാം

കന്നുകാലികൾക്കു തീറ്റയും വെള്ളവും കൊടുക്കുമ്പോൾ

∙ ദിവസം 60 ലീറ്റർ വെള്ളം കുടിക്കാൻ നൽകണം. കറവപ്പശുവിന് ഒരു ലീറ്റർ പാലിന് 4 ലിറ്റർ വീതം വെള്ളം അധികം നൽകണം.

∙ ഉച്ചയ്ക്ക് 12നും വൈകിട്ട് 4നും ഇടയിൽ വെള്ളവും തീറ്റയും നൽകാതിരിക്കുന്നതാണ് ഉത്തമം

∙ വെള്ളത്തിൽ ഒരു നുള്ള് ഈസ്റ്റ് കലർത്തി നൽകുന്നതും കഞ്ഞിവെള്ളത്തിൽ ഉപ്പിട്ട് നൽകുന്നതും ഭക്ഷണം ദഹിക്കാനും ചൂട് നിയന്ത്രിക്കാനും സഹായക്കും

∙ പിണ്ണാക്ക് ഉൾപ്പെടെ ഖര രൂപത്തിലുള്ള ആഹാരം വെള്ളത്തിൽ കുഴച്ച് നൽകാം

∙ കറവപ്പശുവിനു തീറ്റയ്ക്കൊപ്പം 25 ഗ്രാം ശർക്കരയും വെള്ളത്തിൽ 20 ഗ്രാം അപ്പക്കാരവും നൽകുന്നത് പാൽ കുറയാതിരിക്കാൻ സഹായിക്കും. വയറിളക്കം ഒഴിവാക്കാനുമാകും.

∙ മുള്ള് ചെത്തി കളഞ്ഞ ചക്കയുടെ തോട് അരിഞ്ഞു നൽകാം

∙ വയ്ക്കോൽ പോലുള്ള ഉണങ്ങിയ തീറ്റയുടെ കൂടെ പച്ചപ്പുല്ലോ പച്ചയിലയോ ചേർത്തു നൽകാം. മുരിങ്ങയില, വാഴയില നുറുക്കിയത്, വാഴ പിണ്ടി, പഴത്തൊലി എന്നിവ നല്ലതാണ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com