ADVERTISEMENT

കന്നുകാലികളിലെ പ്രതിരോധ കുത്തിവയ്പിന് ഐസ് ബോക്സിൽ സൂക്ഷിക്കാത്ത വാക്സിൻ കൊണ്ടുവന്നാൽ അത് ഉപയോഗിക്കാമോ. ചെനയുള്ള പശുക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നടത്താമോ.

വി.കെ. മനോഹരൻ, വെള്ളായണി

അന്തരീക്ഷ താപനിലയിൽ വാക്സിൻ കേടാകും. അതിനാൽ ഐസ് ബോക്സിൽ സൂക്ഷിക്കുന്ന വാക്സിൻ മാത്രമേ കുത്തി വയ്പിന് ഉപയോഗിക്കാവൂ. ചെനയുള്ള പശുക്കളെ കുത്തിവയ്ക്കാം, കുഴപ്പമില്ല. എന്നാൽ ചെനയുടെ അവസാനഘട്ടത്തിൽ, പ്രസവിക്കാൻ ഒരു മാസം മാത്രമുള്ള ഉരുക്കളെ കുത്തിവയ്പിനായി കൈകാര്യം ചെയ്യുമ്പോൾ പരുക്കുപറ്റാനിടയുണ്ട്. അതിനാൽ അതൊഴിവാക്കുക. നാലു മാസം തികയാത്ത കിടാക്കൾ, അസുഖമുള്ള ഉരുക്കൾ, അവശതയുള്ള ഉരുക്കൾ എന്നിവയെയും ഒഴിവാക്കണം. പൂർണ ആരോഗ്യമുള്ള ഉരുക്കളെയാണ് പ്രതിരോധ കുത്തിവയ്പ് നടത്തേണ്ടത്. കുത്തിവയ്ക്കുന്നതിനു മുമ്പ് വിര മരുന്നു നൽകുന്നത് നന്ന്. പ്രതിരോധ കുത്തിവയ്പ് വഴി പാൽ കുറയുമെന്നത് തെറ്റായ ധാരണയാണ്. ചിലപ്പോൾ ഏതാനും ദിവസം പാൽ കുറഞ്ഞേക്കാമെന്നു മാത്രം. 

ഉത്തരങ്ങൾ തയാറാക്കിയത്,

ഡോ.സി.കെ.ഷാജു,  പെരുവ

സീനിയർ വെറ്ററിനറി  സർജൻ, വെറ്ററിനറി  ഹോസ്പിറ്റൽ, കോഴ,

ഫോൺ:9447399303

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com