ADVERTISEMENT

കേരളത്തിലെ ക്ഷീരമേഖലയില്‍ ഉണർവുണ്ടാകുന്ന കാലമാണിത്. വിപണിയില്‍ പാലിനും പാലുല്‍പന്നങ്ങള്‍ക്കും മാത്രമല്ല, ചാണകത്തിനും ഗോമൂത്രത്തിനും പോലും നല്ല ഡിമാന്‍ഡും ആദായകരമായ വിലയും കിട്ടുന്ന അവസ്ഥയില്‍ ഒട്ടേറെ പുതുസംരംഭകരാണ് രംഗത്തേക്കു വന്നത്. പ്രളയത്തില്‍ കൃഷിയിടവും വിളകളും നഷ്ടപ്പെട്ട പല കര്‍ഷകരും പെെട്ടന്നു വരുമാനം കിട്ടുന്ന സംരംഭമെന്ന നിലയില്‍ കാലിവളര്‍ത്തലില്‍ അഭയം തേടി. ഇത്തവണ വേനലില്‍ മുന്‍കാലങ്ങളിലെപ്പോലെ പാലുല്‍പാദനത്തില്‍ കാര്യമായ ഇടിവുണ്ടായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ക്ഷീരകര്‍ഷകരെയാെക നിരാശപ്പെടുത്തിക്കൊണ്ട് കാലിത്തീറ്റവില ഉയരുകയാണ്. ഒരു വര്‍ഷത്തിനകം കുത്തനെയുള്ള വിലക്കയറ്റമാണുണ്ടായതെന്നു കാണാം. കേരളത്തില്‍ യഥാക്രമം സർക്കാര്‍, സഹകരണ, സ്വകാര്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫീഡ്സ്, മില്‍മ, കെഎസ്ഇ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ തങ്ങളുടെ സ്റ്റാൻഡേര്‍ഡ് കാലിത്തീറ്റയുടെ 50 കിലോ പായ്ക്കറ്റിന് ഏറ്റവുമൊടുവില്‍ 1120 രൂപ ,1120 രൂപ, 1150 രൂപ എന്നിങ്ങനെ വില ഉയർത്തി. പുതിയ നിരക്ക് കഴിഞ്ഞ മാസം 21നാണ് നിലവില്‍ വന്നത്. മില്‍മയുടെ സ്റ്റാന്‍ഡര്‍ഡ് ഉൽപന്നമായ മില്‍മറിച്ചിന്റെ വിലയില്‍ 2018 മുതല്‍ 2019 മേയ് 21 വരെയുണ്ടായ വര്‍ധന അറിയാന്‍ ഗ്രാഫിക്സ് നോക്കുക.

വിലവര്‍ധനയ്ക്കു പിന്നില്‍

പ്രധാന കാരണം അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതു തന്നെ. കഴിഞ്ഞ ഒാഗസ്റ്റിനു ശേഷം ഇവയുടെ വിലയില്‍ 35 ശതമാനത്തിലേറെ വര്‍ധനയാണുണ്ടായത്. കാലിത്തീറ്റയിലെ ചേരുവകളില്‍ 65 ശതമാനവും എണ്ണ നീക്കിയ തവിടാണ്. 8 ശതമാനം ചോളം, പിന്നെ തേങ്ങാപ്പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക് എന്നിങ്ങനെ പോകുന്നു. തവിടിനു വിലവര്‍ധന 12.87 ശതമാനം മാത്രമെങ്കിലും ചേരുവയില്‍ 65 ശതമാനവും ഇതായതിനാല്‍ തീറ്റ ഉല്‍പാദനച്ചെലവില്‍ വൻവർധനയാണ് ഇതുമൂലമുണ്ടാകുന്നത്. അടുത്ത കാലത്ത് ഇവയുടെ വിലവര്‍ധന ഗ്രാഫില്‍ കാണാം. ഇവയുടെ കടത്തുകൂലി കൂടിയതും ഉല്‍പാദനച്ചെലവ് ഉയർത്തുന്നുണ്ട്.

fooder1

സര്‍ക്കാര്‍ മേഖലയില്‍ ലാഭകരമായി നടത്തിയിരുന്ന കേരള ഫീഡ്സ് ഇന്ന് പ്രതിസന്ധിയിലാണ്. 72 കോടി രൂപയാണ് സഞ്ചിത നഷ്ടം. സ്വകാര്യ മേഖലയിലുള്ള കെഎസ്ഇ ലിമിറ്റഡ് ഒാേരാ ടണ്‍ കാലിത്തീറ്റയിലും 1000 രൂപയുടെ നഷ്ടം നേരിടുന്നു. മില്‍മ ഫീഡ്സ് 14.84 കോടി രൂപ നഷ്ടത്തിലാണ്. പ്രധാന ഉല്‍പന്നം പാല്‍ ആയതിനാല്‍ കാലിത്തീറ്റയുടെ േപരിലുള്ള നഷ്ടം കര്‍ഷകര്‍ക്കു നല്‍കുന്ന സേവനത്തിന്റെ വിലയെന്നു മില്‍മയ്ക്ക് ആശ്വസിക്കാം.

പാലിനു വില കൂട്ടാമോ

പാലിനു വില കൂട്ടി പ്രശ്നം പരിഹരിക്കരുതോ എന്ന ചോദ്യമുയരാം. വില കൂട്ടിയാല്‍ ഉപഭോക്താക്കളുടെ കടുത്ത എതിര്‍പ്പുണ്ടാകും, സംശയമില്ല. എന്നാല്‍ അതു മാത്രമല്ല തടസ്സം. പാലിനു വില കൂട്ടുന്ന പക്ഷം ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇവിടേക്കു പാലൊഴുകും. സംസ്ഥാനത്തെ ക്ഷീരമേഖല തന്നെ തകര്‍ന്നടിയും. 2011 മുതല്‍ 2017 െഫബ്രുവരിവരെ മില്‍മ അഞ്ചു തവണ വില കൂട്ടി. ഇക്കാലയളവില്‍ കര്‍ഷകര്‍ക്കു വിലയില്‍ ലഭിച്ച വര്‍ധന ലീറ്ററിന് 14.55 രൂപ. ഈ വര്‍ധനയോടെ കാലിവളര്‍ത്തല്‍ ആദായകരമായപ്പോള്‍ മില്‍മയുടെ െദെനംദിന പാല്‍സംഭരണം ഇന്ന് 2011ലേതിന്റെ ഇരട്ടിയോളമാെയന്നു കാണാം. 13.3 ലക്ഷം ലീറ്ററാണ് നിലവില്‍ ഒരു ദിവസത്തെ ശരാശരി സംഭരണം. ലീറ്ററിനു മില്‍മ കര്‍ഷകനു നല്‍കുന്ന വില ശരാശരി 35 രൂപ.

അതേസമയം തമിഴ്നാട്ടില്‍ 23 രൂപയ്ക്ക് ഒരു ലീറ്റര്‍ പാല്‍ കിട്ടും. അതിനാല്‍ അവിടെനിന്നു പാെലാഴുകുകയാണ്. ആറര ലക്ഷത്തോളം പാല്‍ ദിവസവും വരുന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. 23 രൂപയ്ക്കു വാങ്ങുന്ന പാല്‍ ഇവിടെ കുറഞ്ഞത് 42 രൂപയ്ക്ക് വിൽക്കാം. ലാഭം ഇരട്ടിയോളം. ഒരു ലീറ്റര്‍ മില്‍മ പാല്‍ വിറ്റാല്‍ ഏജന്റിനു കിട്ടുന്ന കമ്മീഷന്‍ വിലയുടെ വെറും 4 ശതമാനമാണെങ്കില്‍ തമിഴ്നാട്ടിലെ പാല്‍ കമ്പനികള്‍ ഏജന്‍റിനു നല്‍കുന്നത് ലീറ്ററിന് 6–8 രൂപ ! തമിഴ്നാട്ടില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ സുലഭമായതിനാല്‍ പശു വളര്‍ത്തല്‍ െചലവു കുറവാണ്. വിപണിയിലെ കാലിത്തീറ്റയെ അവര്‍ അധികം ആശ്രയിക്കുന്നുമില്ല.

പാല് പൊടിയാക്കാമെന്നുവച്ചാല്‍ ഇന്നത്തെ വില അനുസരിച്ച് പ്രായോഗികമല്ല. മില്‍മ ലീറ്ററിന് 35 രൂപയ്ക്കു വാങ്ങുന്ന പാല്‍ െപാടിയാക്കിയാല്‍ കിലോയ്ക്ക് ഉല്‍പാദനച്ചെലവുതന്നെ 333 രൂപ ആകും. പാല്‍െപാടിയുടെ വിലയോ, 220 രൂപ മാത്രവും.

fooder

എന്താണ് പോംവഴി

കര്‍ണാടകയിലെ സഹകരണപ്രസ്ഥാനമായ നന്ദിനി കര്‍ഷകരില്‍നിന്നു പാല്‍ വാങ്ങുന്നതു ലീറ്ററിന് ശരാശരി 23 രൂപയാണ്. എന്നിട്ടും അവരുടെ പ്രതിദിന പാല്‍സംഭരണം 70 ലക്ഷം ലീറ്റര്‍. കാരണമെന്തെന്നോ? നന്ദിനിക്കു നൽകുന്ന ഒാരോ ലീറ്റര്‍ പാലിനും 6 രൂപ സംസ്ഥാന സർക്കാര്‍ ക്ഷീരകര്‍ഷകനു നല്‍കുന്നു. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന വനിതയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുകയെത്തുന്നു.സംഭരണം കൂടിയതോടെ പാല്‍ വില്‍ക്കാന്‍ പ്രയാസമായപ്പോള്‍ അവിടെയും സഹായത്തിനു സര്‍ക്കാരെത്തി. വിദ്യാർഥികള്‍ക്കു സ്കൂൾ വഴി പാല്‍ വിതരണം ചെയ്യുന്ന ‘ഭാഗ്യ ക്ഷീരധാര’ പദ്ധതി നടപ്പാക്കി. ഇതിനു പാല്‍പൊടി നല്‍കുന്നതു നന്ദിനി. കര്‍ണാടക മാതൃക കേരളവും സ്വീകരിച്ചാല്‍ പാൽവില ഉയര്‍ത്താെത തന്നെ കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും താല്‍പര്യംസംരക്ഷിക്കാം.

വിവരങ്ങള്‍ക്ക് അവലംബം: ഡോ. ബി. ശ്രീകുമാര്‍, എംഡി., കേരള ഫീഡ്സ്. കെ.ജി. സതീഷ്, ജിഎം, തിരുവനന്തപുരം മില്‍മ. വി.വി. ചെറിയാന്‍, ഡിജിഎം, കെഎസ്ഇ ലിമിറ്റഡ്. ടി.കെ. സുനിൽ കുമാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com