ADVERTISEMENT

വെള്ളത്തില്‍ ഒഴുകിനടക്കുന്ന ഡെയറിഫാം. െനതർ ലന്‍ഡ്സില്‍ ആംസ്റ്റര്‍ഡാമില്‍നിന്ന് 50 െമെല്‍ അകലെ തുറമുഖ നഗരമായ േറാട്ടര്‍ഡാമിലാണ് 32പശുക്കളുള്ള ഫ്ലോട്ടിങ് ഫാം. ‘‘ഭൂവിസ്തൃതിയുടെ 70 ശതമാനത്തോളം ജലമാണ്. കരയിലാെണങ്കില്‍ ജനസംഖ്യ കൂടുന്നതനുസരിച്ചു വീടുകളുടെയും മറ്റു വാസസ്ഥലങ്ങളുടെയും എണ്ണം കൂടുന്നതിനാല്‍ കൃഷിയിടങ്ങള്‍ ചുരുങ്ങി വരുന്നു. ലോകമാകെ ഗ്രാമങ്ങളില്‍നിന്നു നഗരങ്ങളിലേക്ക് ജനങ്ങളുടെ കുടിയേറ്റം കൂടിവരികയാണ്. തുറമുഖ നഗരമായ റോട്ടര്‍ഡാമിലും ഇങ്ങനെതന്നെ സംഭവിക്കുന്നു. ഇവര്‍ക്കെല്ലാം ഭക്ഷ്യവിഭവങ്ങള്‍ േവണം. ഇത് നഗരത്തില്‍ത്തന്നെ ഉല്‍പാദിപ്പിക്കുന്ന പക്ഷം അവരുടെ ആവശ്യവും നടക്കും, ഉല്‍പാദകന് വിപണനം എളുപ്പമാവുകയും ചെയ്യും.’’ െബലാഡോണ്‍ എന്നറിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ പങ്കാളിയും പുതിയ സംരംഭത്തിന്റെ സ്ഥാപകയുമായ മിങ്ക് വാന്‍ വിങ്ങര്‍ഡെന്‍ പറയുന്നു. 

 

മിക്ക നഗരങ്ങളും ജലാശയങ്ങളുടെ തീരത്താണ്. ഇത്തരം ഫാമുകള്‍ വന്നാല്‍ ഉല്‍പന്നങ്ങള്‍ പുതുമയോടെയും മലിനീകരണമില്ലാതെയും കുറഞ്ഞ ചെലവില്‍ നഗരങ്ങളിലെത്തിക്കാന്‍ കഴിയും. കാലാവസ്ഥാ വ്യതിയാനം മൂലം പ്രളയവും കൊടുങ്കാറ്റും േപാലുള്ള പ്രകൃതിക്ഷോഭങ്ങള്‍ പതിവായ സാഹചര്യത്തില്‍ കരയിലുള്ളവയെ അപേക്ഷിച്ച് ജലാശയ ഫാമുകള്‍ സുരക്ഷിതമായിരിക്കും. കാലാവസ്ഥാമാറ്റം മൂലം വരള്‍ച്ച ആവര്‍ത്തിക്കുന്നതും കരഭൂമിയിെല കൃഷി സംരംഭങ്ങള്‍ക്ക് ഇനി തിരിച്ചടിയാകുമെന്ന് വിങ്ങര്‍ഡെന്‍ ചൂണ്ടിക്കാട്ടുന്നു. 

 

ദിവസം 25 ലീറ്റര്‍ പാല്‍ ഉല്‍പാദനമുള്ള മ്യൂസ്റിനെ ഇസന്‍ എന്ന ഡച്ച് ഇനം പശുക്കളെയാണ് ഈ ഫാമില്‍ വളര്‍ത്തുന്നത്. കറവയുള്‍പ്പെടെ പണികളെല്ലാം ചെയ്യുന്നതു റോബട്ടുകള്‍. നഗരത്തിലെ 23 വിപണനശാലകളിലേക്കു പാല്‍ നല്‍കുന്നു. ചാണകവും ഗോമൂത്രവും മറ്റും വളമാക്കി പായ്ക്ക് ചെയ്തു പ്രാദേശികമായി വില്‍ക്കുന്നു. 

 

നെതർലന്‍ഡ്സില്‍ ഫുട്ബോള്‍ പുല്‍െമെതാനങ്ങള്‍ ഒട്ടേറെ. അതുേപാെല െപാട്ടറ്റോ െഫ്രെ നിര്‍മാണശാലകളും. അവിടങ്ങളില്‍നിന്നു ശേഖരിക്കുന്ന പുല്ലും ഉരുളക്കിഴങ്ങ് അവശിഷ്ടങ്ങളുമാണ് പശുക്കള്‍ക്കു തീറ്റ. ഇലക്ട്രിക് കാറുകളിലാണ് ഇവ ഫാമിലെത്തിക്കുന്നത്. പശുക്കളെ ഇടയ്ക്ക് കരയിലിറക്കി മേയാന്‍ വിടുന്നുമുണ്ട്. 

 

മൂന്നു നിലകളായാണ് ഫാം. ഏറ്റവും താഴത്തെ നിലയില്‍ ഫാമിലേക്കുള്ള യന്ത്രോപകരണങ്ങളും പാലുല്‍പന്ന നിര്‍മാണ, പാല്‍ പായ്ക്കിങ് സംവിധാനങ്ങളും. രണ്ടാം നിലയിലാണ് പശുത്തൊഴുത്ത്. മുന്നാം നിലയില്‍ തീറ്റപ്പുല്‍ക്കൃഷി ഉടന്‍ തുടങ്ങും. 

 

ന്യുയോര്‍ക്ക് നഗരത്തില്‍ 2012ല്‍ ചുഴലിക്കാറ്റുണ്ടായപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ അവിടേക്ക് എത്തിക്കുക അസാധ്യമായി. ദിവസങ്ങള്‍ കഴിഞ്ഞാണ് ഫാം ഫ്രഷ് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനായത്. അപ്പോഴാണ് ജലാശയങ്ങളില്‍ ഒഴുകി നടക്കുന്ന കൃഷിയിടം എന്ന ആശയം തലയിലുദിച്ച തെന്ന് വിങ്ങര്‍ഡെന്‍. കടല്‍, നദി, തടാകം തുടങ്ങിയ ജലാശയങ്ങളില്‍ ഇത്തരം ഫാമുകളുണ്ടെങ്കില്‍ സമീപ നഗരങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ എളുപ്പം എത്തിക്കാം. പ്രളയമോ െകാടുങ്കാറ്റോ സംബന്ധിച്ച കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് ഈ ഫാമുകളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുകയും ചെയ്യാം. പഴം, പച്ചക്കറി ഫാമുകളും േപാള്‍ട്രി ഫാമുകളും ഇതേ രീതിയില്‍ സാധ്യമാണെന്നാണ് വിങ്ങര്‍ഡെനിന്റെ അഭിപ്രായം. സിംഗപ്പൂര്‍, െചെനയിലെ ഷാങ്ഹായ്, നാന്‍ജിങ് എന്നീ നഗരങ്ങളില്‍ ഇത്തരം ഫാം സ്ഥാപിക്കാന്‍ ചില സംരംഭകര്‍ തയാറായിട്ടുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com