ADVERTISEMENT

ലൈൻ ബ്രീഡിങ് വഴി സ്ഥിരതയുള്ളതാക്കിയ സ്ട്രെയ്‌നുകളെ ഇൻബ്രീഡ് ചെയ്യിക്കാമോ?

ലൈൻ ബ്രീഡിങ് ഒരു തുടർച്ചയായ പ്രക്രിയ ആണ്. പ്രദർശനങ്ങളിൽ ഉപയോഗിക്കുന്ന നായകളിൽ ചെയ്യുന്നപോലെ വംശപാരമ്പര്യം നിയന്ത്രിച്ച് ഗുണനിലവാരം നിലനിർത്തുന്ന രീതിയാണ് ഗപ്പികളിലും അനുവർത്തിക്കുന്നത്. 

സ്ഥിരതയുള്ള സ്ട്രെയ്‌നുകളെ എങ്ങനെ തിരിച്ചറിയാം?

മാതാപിതാക്കളുടെ നിറം കളർ, ശരീരഘടന, വാലുകൾ തുടങ്ങിയവ അതുപോലെതന്നെ അടുത്ത തലമുറയിലേക്കും കൈമാറ്റപ്പെടുന്നുണ്ടെങ്കിൽ സ്റ്റേബിൾ സ്‌ട്രെയ്‌ൻ ആയി കണക്കാക്കാം. ഒരിക്കൽ ഇവ നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കാൻ വളരെയധികം സമയം വേണ്ടിവരും. 

ലൈൻ ബ്രീഡിങ് തുടക്കക്കാർക് യോജിച്ചതാണോ?

ഇതിൽ ചില ചിട്ടകളുണ്ട് എന്നതൊഴിച്ചാൽ സാധാരണ ചെയ്യുന്ന നടപടിക്രമങ്ങളേ ആവിശ്യമുള്ളൂ. വിദേശ രാജ്യങ്ങളിൽ ചുരുക്കം ഇനങ്ങൾ മാത്രം ചെയ്തു ലോകത്താകമാനമുള്ള പ്രദർശനങ്ങളിൽ തുടർച്ചയായി സമ്മാനം നേടുന്ന അനവധി പേരുണ്ട്. തുടക്കത്തിൽ തന്നെ ഈ ചിട്ടകൾ പഠിച്ചു പ്രാവർത്തികമാക്കുന്നതാവും എളുപ്പം.

സ്റ്റേബിൾ സ്‌ട്രെയ്‌നുകളുടെ മാർക്കറ്റ് എത്രമാത്രമുണ്ട്?

സ്റ്റേബിൾ സ്ട്രെ‌യ്‌നുകൾക്ക് നല്ല വില ലഭിക്കും. ഇത്തരത്തിൽ നിലനിർത്തുന്നവർ മാർക്കറ്റ് പിടിച്ചടക്കും എന്ന സൂചനയാണ് പ്രദർശനങ്ങൾ വർധിച്ചുവരുന്ന പ്രവണത നൽകുന്നത്. 

ഗപ്പികളുടെ ക്വാളിറ്റി അളക്കാൻ IFGA, IKGH പോലെയുള്ള രാജ്യാന്തര വ്യവസ്ഥകളുണ്ട്. അവ ഉപയോഗിച്ചു മാത്രമേ നമുക്ക് ഇറക്കുമതി ചെയ്ത അല്ലെങ്കിൽ ഇവിടെ സ്റ്റേബിൾ ആക്കിയ സ്‌ട്രെയിനെ വിലയിരുത്താൻ കഴിയൂ.

ലൈൻ ബ്രീഡിങ്ങും വംശപാരമ്പര്യവും (lineage) എന്താണ്?

ബ്രീഡ് ചെയ്യാൻ എളുപ്പമാണെങ്കിലും കുഞ്ഞുങ്ങളുടെ ഗുണനിലവാരം നിലനിർത്താൻ ബുദ്ധിമുട്ടുള്ള മത്സ്യമാണ് ഗപ്പി. 

സെലക്‌ടീവ് ബ്രീഡിങ് എന്ന രീതിയിൽ നമ്മൾ തിരഞ്ഞെടുക്കുന്ന ആൺ/പെൺ മത്സ്യങ്ങൾ ബ്രീഡ് ചെയ്ത് നമ്മുടെ മാതൃമത്സ്യങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്ന വലുപ്പം, നിറം, വാലുകളുടെ ആകൃതി എന്നിവയുള്ള കുഞ്ഞുങ്ങളെ തുടർച്ചയായി ലഭിക്കുന്ന വംശം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. 

ഉദാ: തായ്‌വാനിലെ വൈഎസ് എന്ന ബ്രീഡറുടെ റെഡ് ഗപ്പികൾ, അദ്ദേഹത്തിന്റെ ബ്രീഡിങ് പ്രോഗ്രാമിനെയാണ് സൂചിപ്പിക്കുന്നത്.

F1, F2 എന്നിവയുടെ വിലവ്യത്യാസം എന്ത്?

F1, F2,F3 എന്നത് മാതൃമത്സ്യങ്ങളുടെ തലമുറയെയാണ് സൂചിപ്പിക്കുന്നത്. ഇതും ഗുണമേന്മയും ആയി ബന്ധമില്ല. 

F1 brood എന്നാൽ നമ്മുടെ മാതൃശേഖരത്തിനോട് ഏറ്റവും ചേർന്നു നിൽക്കുന്ന അടുത്ത തലമുറ മാതൃശേഖരമാണ്. ഇത് ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രസവത്തിൽനിന്ന് എടുക്കാം. ക്വാളിറ്റിയുള്ളതിനെ തിരഞ്ഞെടുക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

F2 brood എന്നാൽ F1ലെ കുഞ്ഞുങ്ങളിൽനിന്നും തിരഞ്ഞെടുക്കുന്നതാണ്. ഇങ്ങനെയുള്ള കുട്ടികൾ ലഭിക്കുന്നില്ലെങ്കിൽ, വേറെ F1 സെലക്ട് ചെയ്ത് നാം ഈ പ്രോഗ്രാം വീണ്ടും തുടങ്ങേണ്ടിവരും. അതിനാൽ തന്നെ സ്ഥിരതയെത്തിയ വംശപാരമ്പര്യത്തിൽപ്പെട്ട മത്സ്യങ്ങളെ വാങ്ങുന്നതാണ് ഏറ്റവും അഭികാമ്യം.

സ്ഥിരതയുള്ള വംശപാരമ്പര്യത്തിനാണ് വില കണക്കാക്കുന്നത്‌. കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ ക്വാളിറ്റി യോട് ഏറ്റവും ചേർന്നുനിൽക്കുന്നു എന്നതാണ് പ്രത്യേകത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com