ADVERTISEMENT

മൃഗസംരക്ഷണത്തിൽ ഒരെണ്ണത്തിനെ നോക്കുന്നപോലല്ല പത്തെണ്ണം ആകുമ്പോള്‍, അതുമല്ല അത് നൂറെണ്ണം ആകുമ്പോള്‍ അതായിരിക്കില്ല അതൊരു അഞ്ഞൂറോ ആയിരമോ ആകുമ്പോള്‍. ഈ എണ്ണമനുസരിച്ച് വളര്‍ത്തു പരിചരണരീതികളും സൗകര്യങ്ങളും അതിന്റേതായ പരിതസ്ഥിതിയിലൂടെയും പരിസ്ഥിതിയിലൂടെയും വേണം മനസിലാക്കാന്‍.

കൂടോരുക്കല്‍, ഭക്ഷണമൊരുക്കല്‍, ആരോഗ്യപരിപാലന ശ്രദ്ധ, ആരോഗ്യ പരിചരണത്തില്‍ ഒരിക്കലും ഒഴിച്ചുകൂടാത്ത പ്രതിരോധ പരിപാടികള്‍, ഇണചേര്‍ക്കല്‍, ഇണചേര്‍ക്കാനുള്ള തിരഞ്ഞെടുക്കല്‍, പച്ചപ്പുല്ലൊരുക്കല്‍, തൂക്കം നോക്കല്‍, ഉൽപാദനം നിരീക്ഷിക്കല്‍, ഉൽപാദനം വിറ്റഴിക്കല്‍, ഉൽപാദനം മെച്ചപ്പെടുത്തല്‍, ബ്രീഡ് മെച്ചപ്പെടുത്തി അടുത്ത തലമുറകളെ മെച്ചപ്പെടുത്തിയെടുക്കല്‍, ഇന്‍ബ്രീഡിങ് തടയൽ, ക്രോസ്സ് ബ്രീഡിങ് ശ്രദ്ധ, ശുദ്ധ ബ്രീഡ് വളർത്തൽ, ശുദ്ധമായും അല്ലാതെയും പ്രത്യേകം പ്രത്യേകമായി ക്രോസ് ബ്രീഡിങ് നടത്തൽ, മനുഷ്യനും പക്ഷിമൃഗാദികളും തമ്മിലുള്ള ബന്ധവും പരസ്പരം  ഉണ്ടാകാവുന്ന അസുഖങ്ങൾ എന്നിവയെല്ലാം അറിഞ്ഞിരിക്കണം.

വിവിധ സംസ്ഥാനങ്ങളിൽ കൃഷിസ്ഥലങ്ങളും പക്ഷിമൃഗാദികളുടെ ഫാമുകളും കണ്ടതിൽ ബഹുഭൂരിപക്ഷവും വളർത്തു പരിപാലനത്തിൽ വളരെ പുറകിലാണ്. ഒരു പത്തു ശതമാനം പോലും വരുന്നില്ല ശരിയായ മനസിലാക്കലുകൾ നടത്തിയിട്ടുള്ളവർ. ആ പത്തു ശതമാനം തന്നെ മഹാരാഷ്ട്രയിലും ഗുജറാത്തിലും രാജസ്ഥാനിലുമായാണ് കണ്ടിട്ടുള്ളത്. കേരളത്തിൽ അത്തരം ശ്രദ്ധ ഇല്ലെന്നുതന്നെ പറയാം. കേരളത്തിലെ ഗവേഷണകേന്ദ്രങ്ങളിലെ കാര്യങ്ങളും അങ്ങനെതന്നെ. അതേസമയം മികച്ച രീതിയിൽ വളരെ ശ്രദ്ധയോടെ മൃഗസംരക്ഷണം നടക്കുന്നത്/നടത്തുന്നത് സബർമതി ഗാന്ധി ആശ്രമത്തിലാണ് കണ്ടിട്ടുള്ളത്. വളർത്തുമൃഗങ്ങളുടെ വലിയ സാമ്രാജ്യംതന്നെ അവിടെ പടുത്തുയർത്തിയിട്ടുണ്ട്.

പക്ഷിമൃഗാദികളെ വളർത്താനും അതിൽനിന്ന് ഒരു തൊഴിൽ കണ്ടെത്താനും വരുമാനമുണ്ടാക്കാനും ശ്രമിക്കുന്നവർ അവയ്ക്ക് ഏറ്റവും യോജ്യമായ കൂടും ഇടവും ഒരുക്കുക എന്നതിൽ ശ്രദ്ധിക്കണം. അവരുടെ വാസസ്ഥലത്തിൽ ചെറു വാഴകളും പച്ചക്കറികളും നട്ടുപിടിപ്പിച്ച് അവരുടെ മേച്ചിലിനു തടസമുണ്ടാക്കരുത്. തൊഴുത്തിലും കൂടുകളിലും അയഞ്ഞു നടക്കാൻ സാധിക്കുംവിധം കൂടുകളും തൊഴുത്തുകളും കെട്ടിപ്പടുക്കുക. പശു, എരുമ എന്നിവയെ രാത്രികാലങ്ങളിൽ മാത്രം വേണമെങ്കിൽ കെട്ടിയിടുക. ഓരോ വലിയ മൃഗങ്ങളെയും കെട്ടിയിടുമ്പോൾ അവയുടെ ശരീര വലുപ്പം അനുസരിച്ച് ഡിവൈഡർ പോസ്റ്റുകൾ നിർബന്ധമായും വേണം. അല്ലെങ്കിൽ അവയുടെ ദേഹത്തുനിന്ന് അഴുക്കൊഴിഞ്ഞ നേരമുണ്ടാകില്ല. മാത്രമല്ല അഴുക്ക് തൊഴുത്തിൽ പരന്നുവ്യാപിക്കാനും അതിൽ ചവിട്ടി എല്ലായിടങ്ങളും വൃത്തികേടാകാനും സാധ്യതയുണ്ട്. അതിലൂടെ തൊഴുത്ത് എപ്പോഴും നനഞ്ഞിരിക്കുകയും ചെയ്യും. ഇത് തടയണം. തടഞ്ഞില്ലെങ്കിൽ ബാക്ടീരിയ/ഫംഗസ്/വൈറസ് എന്നിവ നിറയാൻ തുടങ്ങും. ഇത്തരം കാര്യങ്ങൾ മുൻകൂറായി ശ്രദ്ധിച്ചാൽ വളർത്തു രീതികളിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല, അസുഖങ്ങൾ കുറഞ്ഞു കിട്ടും, ഉൽപാദനം വർദ്ധിക്കും, നല്ല ബ്രീഡ് ഡെവലപ്പ്മെന്റ് നടക്കും, മനുഷ്യർക്കും അസ്വസ്ഥത കുറഞ്ഞുകിട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com