ADVERTISEMENT

ലോകത്താകമാനമുള്ള കർഷകർ നേരിടുന്ന വെല്ലുവിളിയാണ് കൃഷിയിടങ്ങളിലെ കീടാക്രമണം. വലിയ തോതിൽ കീടനാശിനികൾ തളിച്ചാണ് പലപ്പോളും കീടങ്ങളെ ചെറുക്കുക. എന്നാൽ, അമിത കീടനാശിനിപ്രയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന തിരിച്ചറിവിൽ മിക്ക രാജ്യങ്ങളിലും പ്രകൃതിദത്ത മാർഗത്തിലൂടെയാണ് കീടനിയന്ത്രണം നടത്തുന്നത്.

ചൈന, ജപ്പാൻ, ഇറാൻ, ഫ്രാൻസ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾ കീടനാശിനികൾക്കു പകരം താറാവുകളെയാണ് അവിടുത്തെ നെൽപ്പാടങ്ങളിൽ ഉപയോഗിക്കുന്നത്. ഇത് പുതിയ മാർഗമൊന്നുമല്ല. വർഷങ്ങൾക്കുമുമ്പ് നിലവിലുണ്ടായിരുന്ന കീടനിയന്ത്രണമാർഗമായിരുന്നു.  

നെൽപ്പാടങ്ങളിൽ വിഹരിക്കുന്ന താറാവുകൾ ചെറു പ്രാണികളെയും കീടങ്ങളെയും തിന്നൊടുക്കുന്നതിനൊപ്പം കളകളും അവയുടെ വിത്തുകളും കൂടി ഭക്ഷിക്കുന്നു. മാത്രമല്ല അവയുടെ കാഷ്ഠം നെൽച്ചെടികൾക്ക് വളമാകുകയും ചെയ്യുന്നു. നെൽക്കതിരുകൾ താറാവുകൾ ഭക്ഷണമാക്കില്ല എന്നതാണ് ഈ രീതിയിലുള്ള കീടനിയന്ത്രണത്തിന് മിക്ക രാജ്യങ്ങളും പ്രാധാന്യം നൽകാൻ കാരണം. കീടനിയന്ത്രണത്തിനായി പ്രത്യേകം വളർത്തിയെടുത്ത താറാവുകൾ വിളവെടുപ്പു സമയത്തു മാത്രമാണ് നെൽപ്പാടങ്ങളിൽനിന്നു മാറ്റുന്നത്. 

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വേൾഡ് എക്കണോമിക് ഫോറം സോഷ്യൽ മിഡിയയിൽ പങ്കുവച്ച വിഡിയോ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com