ADVERTISEMENT

പ്രധാനമായും ചെടികളുടെ നീരൂറ്റി കുടിക്കുന്ന കീടങ്ങൾക്കെതിരെ ഉപയോഗിക്കുന്ന കീടനാശിനിയാണ് മണ്ണെണ്ണക്കുഴമ്പ്. വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ രീതിയിൽ നിർമിക്കാൻ കഴിയുന്നതിനാൽ കർഷകർക്ക് ഏറെ പ്രിയമുള്ള കീടനാശിനിയാണിത്. വളരെയധികം പ്രയോജനപ്രദവും അതിലേറെ ആർക്കും അനായാസം ഉപയോഗിക്കാവുന്നതും പരിസരമലിനീകരണം ഉണ്ടാക്കാത്തതും ഇതിന്റെ സവിശേഷതകളാണ്.

ആവശ്യമായവ

  • ബാർസോപ്പ് (അലക്കു സോപ്പ്) - 25 ഗ്രാം
  • മണ്ണെണ്ണ - അര ലീറ്റർ
  • വെള്ളം - 15-20 ഇരട്ടി

ഉണ്ടാക്കുന്ന വിധം

250 മി.ലീറ്റര്‍ വെള്ളത്തില്‍ 25 ഗ്രാം ബാര്‍സോപ്പ് ചെറുതായി അരിഞ്ഞിട്ട് ചൂടാക്കി ലയിപ്പിക്കുക. തണുത്തശേഷം അര ലീറ്റര്‍ മണ്ണെണ്ണ ഈ ലായനിയിലേക്ക് നന്നായി ഇളക്കിക്കൊണ്ട് കൂട്ടിച്ചേര്‍ക്കുക. 15-20 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com