ADVERTISEMENT

കേരളത്തിൽ ആറിനം ഇലതീനിപ്പുഴുക്കൾ വാഴയുടെ നാശത്തിനു കാരണമാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് പട്ടാളപ്പുഴു, മുള്ളൻ പുഴു, കമ്പിളിപ്പുഴു, ഇലചുരുട്ടിപ്പുഴു എന്നിവയാണ്. ഈ പുഴുക്കൾ വാഴയുടെ ഇളം പ്രായത്തിലുള്ള ഇലകളെയാണ് ആക്രമിക്കുക. പ്രത്യേകിച്ച് രണ്ടു മുതൽ അഞ്ചു മാസം വരെ പ്രായമുള്ള ഇലകൾ. പുഴുക്കൾ ഇലകൾ നശിപ്പിക്കുന്നതുകൊണ്ട് വാഴയ്ക്ക് അന്നജം ഉൽപാദിപ്പിക്കാൻ കഴിയില്ല. അത് കായ്‌ഫലത്തെ ബാധിക്കും. അതുകൊണ്ടുതന്നെ പുഴുക്കളുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ നിയന്ത്രണ മാർഗങ്ങൾ സ്വീകരിച്ചിരിക്കണം.

കൈകൊണ്ട് പിടിച്ചു കളയുന്നതിനൊപ്പം ജൈവ–രാസ കീടനാശിനികൾ പുഴുക്കളുടെ നിയന്ത്രണത്തിന് ഉപയോഗിക്കാം. അവയെക്കുറിച്ച് കൂടുതൽ അറിയാൻ വിഡിയോ കാണുക...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com