മണ്ണിരക്കമ്പോസ്റ്റിനുണ്ട് ഒട്ടേറെ ഗുണങ്ങൾ

HIGHLIGHTS
 • മണ്ണിലെ വായൂസഞ്ചാരം വർധിപ്പിക്കുന്നു
 • അവശ്യ പോഷകങ്ങളുടെ ഉറവിടം
vermi-compost-1
SHARE

ഭൂമിയുടെ കലപ്പയും കർഷകന്റെ സുഹൃത്തുമാണ് മണ്ണിരകൾ. ചെറു ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ മണ്ണിര നിറഞ്ഞുനിൽക്കുമ്പോൾ പ്രകൃതിയിൽനിന്ന് അവ ഇല്ലാതാകുന്ന സ്ഥിയിലേക്കെത്തി. മണ്ണ് ഇളക്കിമറിച്ച് മണ്ണിൽ വായു സഞ്ചാരം ഉറപ്പാക്കുകയും സസ്യങ്ങൾക്ക് വേരോടാനുള്ള സൗകര്യമൊരുക്കിക്കൊടുക്കുകയും വിസർജ്യത്തിലൂടെ വളം നൽകുകയും ഭൂമിയിലേക്ക് വെള്ളം ആഴ്‌ന്നിറങ്ങാൻ സഹായിക്കുകയും എന്നുതുടങ്ങി മണ്ണിരകൾ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.

ഇതേ കാര്യമാണ് വെർമി കമ്പോസ്റ്റിന്റെ രൂപത്തിലും മണ്ണിരകൾ ചെയ്യുന്നത്. ജൈവാവശിഷ്ടങ്ങൾ കഴിച്ച് വളമാക്കി തരുന്നു. മണ്ണിരയുടെ വായിലൂടെ കടന്ന് വിസർജ്യമായി പുറത്തുവരുന്ന ഈ വളത്തിന് ഗുണങ്ങളേറെ.

മണ്ണിൽ

 • മണ്ണിലെ വായൂസഞ്ചാരം വർധിപ്പിക്കുന്നു.
 • മണ്ണിലെ സൂക്ഷ്‌മാണുക്കളുടെ വളർച്ചയെ സഹായിക്കുന്നു.
 • മണ്ണിര കഴിക്കുന്ന അവശിഷ്ടങ്ങളിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനത്തേക്കാളും 10–20 മടങ്ങ് അധികമാണ് മണ്ണിരയുടെ വിസർജനത്തിൽ അതായത് കമ്പോസ്റ്റിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം.
 • മണ്ണിൽ ആഴത്തിലുള്ള മണ്ണിരകളെ ആകർഷിക്കുന്നു.
 • മണ്ണിന്റെ ജലാഗിരണശേഷി വർധിപ്പിക്കുന്നു.
 • ഹ്യൂമിക് ആസിഡിന്റെ അളവ് കൂടുതൽ. ഇത് മണ്ണിന്റെ പിഎച്ച് സന്തുലിതമാക്കാൻ സഹായിക്കുന്നു.
 • മണ്ണിന്റെ പോഷകചക്രം മെച്ചപ്പെടുത്തുന്നു.
vermi-compost
കമ്പോസ്റ്റ് യൂണിറ്റിലെ മണ്ണിര

സസ്യങ്ങളുടെ വളർച്ച

 • വിത്തുകളുടെ അങ്കുരണശേഷി, സസ്യങ്ങളുടെ വളർച്ച, ഉൽപാദനക്ഷമത എന്നിവ ഉയർത്തുന്നു.
 • വേരുകളുടെ വളർച്ചയും ആകൃതിയും മെച്ചപ്പെടുത്തുന്നു.

പോഷകങ്ങൾ

 • സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ അവശ്യ പോഷകങ്ങളുടെ ഉറവിടം. രോഗനിയന്ത്രണത്തിനും സഹായിക്കുന്നു.
 • സാധാരണ മണ്ണിലുള്ളതിനേക്കാളും അഞ്ചു മടങ്ങ് അധികം നൈട്രജനും ഏഴു മടങ്ങ് അധികം ഫോസ്‌ഫറസും 11 മടങ്ങ് അധികം പോട്ടാസ്യവും മണ്ണിരക്കമ്പോസ്റ്റിലുണ്ട്. സസ്യങ്ങളുടെ വളർച്ചയെ സഹായിക്കുന്ന മൂലകങ്ങളാണിവ.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA