ADVERTISEMENT

നെൽക്കൃഷിക്കു വളം ചെയ്യാൻ ഇനി ഡ്രോൺ. മലപ്പുറം തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പൊറൂക്കര പാടശേഖരത്തിലാണു കഴിഞ്ഞ ദിവസം ഡ്രോൺ വഴി വളപ്രയോഗം വിജയകരമായി നടത്തിയത്. പരമ്പരാഗത രീതിയിലുള്ള വളപ്രയോഗം വഴി ഉണ്ടാകുന്ന അധികചെലവുകൾ കുറയ്ക്കുന്നതോടൊപ്പം കൃത്യമായ രീതിയിൽ എല്ലാ ഇടത്തും വളമെത്തുമെന്ന മെച്ചം കൂടി ഇതിനുണ്ട്. 

തൊഴിലാളി ക്ഷാമം നേരിടുന്ന സമയം ഇത്തരം വള പ്രയോഗം കർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്നു തവനൂർ കൃഷി വിജ്ഞാനകേന്ദ്രം ഡയറക്ടർ പി. കെ. അബ്ദുൽ ജബ്ബാർ പറഞ്ഞു.കാർഷിക കോളജ് വിദ്യാർഥികളുടെ സഹവാസ ക്യാംപായ പർജന്യയോടനുബന്ധിച്ചു കാക്കനാട് റോബനൈസിന്റെ സഹകരണത്തോടെയാണു ഡ്രോൺ വഴിയുള്ള വള പ്രയോഗം നടപ്പാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com