ADVERTISEMENT
തേനീച്ച വളർത്തുന്നവർക്ക് അറിയാം അവയുടെ ഓരോ കൂടും വ്യത്യസ്തമാണെന്ന്. ഒരു കൂട് നല്ല വളർച്ചയുള്ളതാണെങ്കിൽ മറ്റൊരു കൂട് വളർച്ച തീരെ ഇല്ലാത്തതായിരിക്കും. ഒരു കൂട് നല്ലപോലെ തേൻ കൊണ്ടുവരുന്ന കൂടാണെങ്കിൽ വേറൊരു കൂട് തേൻ അത്രകണ്ട് കൊണ്ടുവരാത്തതായിരിക്കും. ഒരു കൂട്ടിൽ റാണിസെൽ കൂടുതൽ ആണെങ്കിൽ അതേ വളർച്ചയുള്ള മറ്റൊരു കൂട്ടിൽ റാണിസെൽ ഇല്ലായിരിക്കാം. ഒരു കൂട് നല്ല ശാന്തസ്വഭാവക്കാർ ആണെങ്കിൽ വേറൊരു കൂട് നല്ല ആക്രമണ സ്വഭാവം ഉള്ളതായിരിക്കും. ഒരു കൂട്ടിലെ റാണി ഹണി ചേംബറിൽ കയറി മുട്ടയിടുന്നതാണെങ്കിൽ ചില റാണികൾ മുകളിലേക്കു വരാറേ ഇല്ല. അങ്ങനെ ഒരു ഹെക്ടർ സ്ഥലത്തു വയ്ക്കാവുന്ന 20 കോളനികളിൽ ഓരോ കോളനിയും വ്യത്യസ്ത സ്വഭാവക്കാർ ആയിരിക്കും. അതുകൊണ്ട് നല്ലൊരു കർഷകനാകാൻ ആഗ്രഹിക്കുന്നവർ ഓരോ കൂടിന്റെയും സ്വഭാവം അറിയുകയും അവയുടെ സ്വഭാവത്തിന് അനുസരിച്ച് നിന്ന് അവയെക്കൊണ്ട് പരമാവധി തേൻ ഉൽപാദിപ്പിക്കുകയുമാണ് ഇപ്പോൾ തുടങ്ങി ഏതാണ്ട് മാർച്ച്‌ മാസം പകുതിയോടെ അല്ലെങ്കിൽ മാർച്ച്‌ മാസം പൂർണമായും നിൽക്കുന്ന ഒന്നര മാസം കൊണ്ട് കർഷകൻ ചെയ്യേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com