കോഴിക്കാഷ്‌ഠവും ആട്ടിൻകാഷ്‌ഠവും കൃഷിയിൽ നേരിട്ട് ഉപയോഗിക്കരുത്

HIGHLIGHTS
  • അരിച്ചു കിട്ടുന്ന അവശിഷ്ടം മണ്ണൊരുക്കുമ്പോൾ അടിവളമായും ചേർക്കാം
poultry
SHARE

ചാണകം പച്ചച്ചാണകമായിത്തന്നെ വിളകൾക്ക് നിശ്ചിത അളവുകളിൽ മണ്ണിൽ ചേർക്കാമെങ്കിലും കോഴിക്കാഷ്‌ഠം, ആട്ടിൻകാഷ്‌ഠം എന്നിവ ഈ വിധത്തിൽ മണ്ണിൽ ചേർക്കുമ്പോൾ അപകടം ഉണ്ടാവാറുണ്ട്. ഇവ മണ്ണിലെ ഈർപ്പവുമായി ചേർന്നുണ്ടാകുന്ന ചില രാസപ്രവർത്തനങ്ങൾ താപം സൃഷ്ടിക്കുകയും തന്മൂലം വേരുകൾ നശിക്കാനും ചിലപ്പോൾ ചെടി വാടാനും ഇടയാക്കുന്നു. ഈ വിസർജ്യങ്ങൾ ഗുണം ഒട്ടും ചോരാതെ എങ്ങനെ ഫലപ്രദമായി മണ്ണിലേക്ക് ചേർക്കാമെന്ന് ഇനി പറയാം.

കോഴിക്കാഷ്‌ഠം: 10 ലിറ്റർ കൊള്ളുന്ന ഒരു ബക്കറ്റിൽ / സൗകര്യപ്രദമായ കുംഭത്തിൽ 1 കിലോ ഉണങ്ങിയതോ പച്ചയോ ആയ കോഴിക്കാഷ്‌ഠം 5 ലീറ്റർ വെള്ളത്തിൽ ഇട്ടുവയ്ക്കുക. ദിവസവും രണ്ടു നേരം നന്നായി ഇളക്കണം. അഞ്ചു ദിവസങ്ങൾക്കു ശേഷം ഈ ലായനിയിൽ അലിയാതെ കിടക്കുന്ന കോഴിക്കാഷ്‌ഠം അലിയിച്ചശേഷം അഞ്ചു ലിറ്റർ വെള്ളവും ചേർത്ത് നേർപ്പിച്ച് എല്ലാ ചെടികൾക്കും ഒഴിച്ചുകൊടുക്കാം (ബ്രോയ്‌ലർ കോഴികളുടെ വിസർജ്യത്തിൽ മരപ്പൊടി ചേർന്നതെങ്കിൽ അരിച്ചെടുക്കണം). ഈ ലായനി ചെടികൾക്ക് നല്ല പോഷണമായിരിക്കും.

ആട്ടിൻകാഷ്‌ഠം: ആട്ടിൻകാഷ്‌ഠവും മുകളിൽ സൂചിപ്പിച്ചതുപോലെതന്നെ വെള്ളത്തിലിട്ട് കുതിർത്ത ശേഷം ഉപയോഗിക്കാം. പക്ഷെ, വെള്ളത്തിലിട്ട് നാല് ദിവസങ്ങൾക്കുശേഷം കുതിർന്നു വെള്ളത്തിൽ ചേരാത്ത തരികൾ കൈകൊണ്ട് വീണ്ടും ഞരടി ചേർത്ത ശേഷം പിറ്റേന്ന് (അഞ്ചാം ദിവസം ) അരിച്ചെടുത്ത ലായനി വേണം അഞ്ചിരട്ടി വെള്ളം ഉപയോഗിച്ച് നേർപ്പിക്കേണ്ടത്. ഇത് മണ്ണിൽ ഒഴിച്ച് കൊടുക്കാം. 

അരിച്ചു കിട്ടുന്ന അവശിഷ്ടം വെയിലിൽ ഉണക്കിയ ശേഷം ചാണകപ്പൊടി പോലെ മണ്ണൊരുക്കുമ്പോൾ അടിവളമായും ചേർക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA