ADVERTISEMENT

വേപ്പെണ്ണ ഒരു കുമിൾ നാശിനിയും കീടനാശിനിയുമാണ്. ശ്രദ്ധയോടു കൂടിയായിരിക്കണം ഇതിന്റെ എമൽഷൻ തയാറാക്കേണ്ടത്. എത്ര അളവിൽ എണ്ണ ഒരു ലിറ്റർ വെള്ളത്തിൽ ചേർക്കണം എന്നുള്ളത് ഏതു സസ്യത്തിനാണ് പ്രയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ഇതറിയാതെ വന്നാൽ അപകടമാണ്. ചിലപ്പോൾ ഇലകൾ കരിയും. ചിലപ്പോൾ കൊഴിയും. 

കറിവേപ്പ്, മുളക്, മാതളനാരകം മുതലായ സസ്യങ്ങളിൽ തളിക്കാൻ കഷ്ടിച്ച് 1% വീര്യമുള്ള ലായനി ആണ് തയാറാക്കേണ്ടത്. ഇതിനായി ഒരു ലിറ്റർ വെള്ളത്തിൽ 3-4 തുള്ളി ലിക്വിഡ് ഹാൻഡ് വാഷ് സോപ്പ്/മഞ്ഞ ബാർ സോപ്പ് (6 gm/100 ml oil) ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം അതിലേക്ക് 10 മില്ലി വേപ്പെണ്ണ ചേർത്ത് നന്നായി യോജിപ്പിക്കുക. വേപ്പെണ്ണ വെള്ളത്തിൽ ലയിക്കാനാണ് സോപ്പ് ചേർക്കുന്നത്. ഈ എമൽഷൻ ഉണ്ടാക്കിയ ഉടൻ തന്നെ ഉപയോഗിക്കണം. 

പേര, സപ്പോട്ട, പയർ, പാവൽ മുതലായ സസ്യങ്ങളിൽ തളിക്കാൻ 2% വീര്യമുള്ള ലായനി ഉപയോഗിക്കാം. സംശയമുള്ള കേസുകളിൽ 1% വീര്യമുള്ള ലായനി ഉപയോഗിക്കുന്നതാണ് സുരക്ഷിതം. 

വേപ്പെണ്ണയിൽ അടങ്ങിയിട്ടുള്ള അസാഡിറാക്ടിൻ ആണ് അതിലെ സജീവ ഘടകം. ഇത് വേർതിരിച്ചെടുത്താണ് നിംബിസിഡിൻ, വിജയ് നീം മുതലായ വേപ്പധിഷ്ഠിത കീടനാശിനികൾ നിർമിക്കുന്നത്. വേപ്പെണ്ണ അങ്ങാടിക്കടകളിൽ ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com