കാണാം മരുഭൂമിയിലെ പച്ചക്കറിത്തോട്ടം, അതും മലയാളികളുടേത് – വിഡിയോ

HIGHLIGHTS
  • ഫാം ഷാർജയിലെ അൽ ബത്തായയിൽ
desert
SHARE

കൃഷിയെ സ്നേഹിക്കുന്നവർ എവിടെ എത്തിയാലും കൃഷിയെ നെഞ്ചോടു ചേർത്തുപിടിക്കാറുണ്ട്. അത്തരത്തിൽ ഗൾഫിൽ വലിയൊരു പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിച്ച വ്യക്തിയാണ് ഫൈസൽ ആർ. തിരൂർ. ഫൈസലിന്റെയും സുഹൃത്ത് അഭിലാഷിന്റെയും നേതൃത്വത്തിലുള്ള സംറാ ഫാം സ്ഥിതിചെയ്യുന്നത് ഷാർജയിലെ അൽ ബത്തായയിലാണ്. പച്ചക്കറികളാണ് ഇവിടുത്തെ പ്രത്യേകത. 

തക്കാളി, മുളക്, വഴുതന എന്നിവയുടെ ഒട്ടേറെ ഇനങ്ങൾ ഇവിടെ കൃഷിചെയ്തുവരുന്നു. അതുമാത്രമല്ല, കടല, ഉരുളക്കിഴങ്ങ്, കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി, ഉലുവ, കടുക്, മല്ലി, പുതിന, ഗ്രീൻ പീസ്, വെളുത്തുള്ളി, പെരുംജീരകം, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, മുള്ളങ്കി, ചുരയ്ക്ക, സാലഡ് വെള്ളരി, സാലഡ് ഇലകൾ, അമര, വൻ പയർ, പീച്ചിൽ, ചീര  എന്നുതുടങ്ങി എല്ലാവിധ പച്ചക്കറികളും ഈ ഫാമിൽ വിളയുന്നു. തണ്ണിമത്തനും വെളുത്ത മണികളുള്ള പവിഴച്ചോളവും ഇവിടെയുണ്ട്.

ഫുഡ് വ്ളോഗറായ ആൻ ജേക്കബ്ബാണ് സംറാ ഫാമിലെ പച്ചക്കറി വിശേഷങ്ങൾ ഇയാൻ ആൻഡ് ക്രിസ് പാഷനേറ്റ് കുക്കിങ് എന്ന തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. 

അഭിലാഷിന്റെയും ഫൈസലിന്റെയും സംറാ ഫാമിലെ വിശേഷങ്ങൾ അടങ്ങിയ വിഡിയോ കാണാം...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA