ADVERTISEMENT

പയർ കൃഷി ചെയ്യുന്ന കർഷകരുടെ പ്രധാന ശത്രുവാണ് ചാഴി. പയറിലെ നീരൂറ്റിക്കുടിച്ച് ചാഴികൾ വളരുമ്പോൾ കർഷകന്റെ മനസാണ് തകരുന്നത്. കെണികൾ ഉപയോഗിച്ചാൽപ്പോലും പൂർണമായി ചാഴിയുടെ ആക്രമണത്തെ ചെറുക്കാൻ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടുതന്നെ കർഷകർക്ക് അനായാസം ഉപയോഗിക്കാൻ കഴിയുന്ന പ്രതിരോധമാർഗമാണ് ഉണക്കമീൻ–വേപ്പെണ്ണ മിശ്രിതം. 

ഉണക്കമീൻ വെള്ളത്തിൽ വേപ്പെണ്ണ ചേർത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ ചെടികളിൽ തളിച്ചാൽ ചാഴിയുടെ ആക്രമണം പൂർണമായും ഇല്ലാതാക്കാണെന്ന് പൊതുപ്രവർത്തകനും കർഷകനുമായ ചേർത്തല സ്വദേശി വി.പി. സുനിൽ സാക്ഷ്യപ്പെടുത്തുന്നു. 1000 ചുവട് പയറായിരുന്നു അദ്ദേഹം നട്ടത്. എന്നാൽ, ചാഴിയുടെ ആക്രമണം മൂലം വിളവ് ഗണ്യമായി കുറയുന്നുവെന്ന് മനസിലായപ്പോൾ അദ്ദേഹം ഈ പ്രതിരോധമാർഗം സ്വീകരിക്കുകയായിരുന്നു.  ഉണക്കമീൻ–വേപ്പെണ്ണ മിശ്രിതം എങ്ങനെ തയാറാക്കണമെന്നും അദ്ദേഹം പറയുന്നു. വിഡിയോ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com