ADVERTISEMENT

വീട്ടാവിശ്യത്തിനു കൃഷി ചെയ്യുന്നതിൽനിന്നു തികച്ചും വ്യത്യസ്തമാണ് വാണിജ്യ കൃഷി കാരണം വിജയിച്ചേ മതിയാവൂ. കൃത്യമായ ആസൂത്രണമുണ്ടെങ്കിലെ അത് വിജയിപ്പിക്കാനാവൂ. ഇന്ന് നമ്മുടെ നാട്ടിൽ കാണുന്നത് ആവശ്യത്തിനു പച്ചക്കറികളും പഴവർഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും കിട്ടാനുമില്ല, കൃഷി ചെയ്യുന്ന കർഷകന് സാധനങ്ങൾ വിൽക്കാനുമാകുന്നില്ല.

കൃഷിയിലെ ബിസിനസ്

  • സബ്സിഡിക്കുവേണ്ടി മാത്രമാകരുത് കൃഷി

സബ്സിഡിക്കുവേണ്ടി കൃഷി ചെയ്യാൻ ഇറങ്ങിയാൽ കൃഷി സംപൂർണ പരാജയമായിരിക്കും. സബ്സിഡി കൂടാതെ കൃഷി എങ്ങനെ ആദായകരമാക്കാം എന്നാണ് ആലോചിക്കേണ്ടത്. അതിനുവേണ്ടിയാവണം ജോലി ചെയ്യേണ്ടതും ചെടി നടേണ്ടതും .

  • വിളയുടെ വിപണന സാധ്യത

എന്താണോ നമ്മൾ കൃഷി ചെയ്യാൻ പോകുന്നത് അതിനു വിപണിയിലെ ആവശ്യകത കൃത്യമായി തിരിച്ചറിഞ്ഞിരിക്കണം. ഇതു തിരിച്ചറിയാതെ കൃഷിചെയ്താൽ വിളവെടുക്കുന്ന സമയം വിൽക്കാനോ നല്ല വില ലഭിക്കാനോ സാധിക്കില്ല. ഇന്നത്തെ കർഷകരുടെ ഏറ്റവും വലിയ പരാജയവും ഇവിടെയാണ് (കഴിഞ്ഞ വർഷം ഏത്തക്കായുടെ വില കണ്ട് വഴകൃഷിക്കിറങ്ങിയവർക്ക് ഇത്തവണ സംഭവിച്ചത് ഒരു ചെറിയ ഉദാഹരണം മാത്രം).

  • വിളയുടെ ലഭ്യത @ 365

കൃഷിക്കാർ പൊതുവേ ശ്രദ്ധിക്കാത്ത ഒരു കാര്യമാണിത് ഏത് വിളയും 365 ദിവസവും കൊടുക്കാൻ സാധിച്ചാൽ നല്ല വിലയും വിപണിയും കൂടെയുണ്ടാവും. സീസൺ നോക്കി കൃഷി ചെയ്താൽ വില ലഭ്യമാകണമെന്നില്ല.

  • ഗുണനിലവാരം

ക്വാളിറ്റി = പ്രോഫിറ്റബിലിറ്റി, കർഷകർ അറിഞ്ഞോ അറിയാതെയോ പാലിക്കപ്പെടാതെ പോകുന്ന പ്രധാന പോയിന്റാണ് ഇത് (ഫുഡ് ക്വാളിറ്റി മലയാളി ഏറെ പഠിക്കേണ്ടിയിരിക്കുന്നു). നമ്മൾ ഉണ്ടാക്കുന്ന വിളയുടെ ക്വാളിറ്റി നമുക്ക് ഉറപ്പു വരുത്താനാവണം. അത് കൃഷി ചെയ്യുന്ന രീതി, മറ്റുള്ളവയിൽനിന്നുള്ള വ്യത്യാസം, അത് സൂക്ഷിക്കുന്ന സ്ഥലത്തെ വൃത്തി ഇവയെല്ലാം വാങ്ങുന്നവർക്ക് ബോധ്യപ്പെടുന്ന രീതിയിലാകണം. അങ്ങനെ ചെയ്താൽ മാർക്കറ്റ് ഡിമാന്റ് കൂടും. ഉദാഹരണം ഓർഗാനിക് സർട്ടിഫിക്കേഷൻ, Safe to Eat സർട്ടിഫിക്കേഷനുകൾ. വിഷരഹിതമായി കൃഷി ചെയ്യുക. കാരണം ഭക്ഷണം വിളയിക്കുക എന്നത് ഏറ്റവും വലിയ നന്മയാണ്.

ഇനി കൃഷിയിലേക്കുവരാം. പ്രധാനമായും 5 കാര്യങ്ങൾ ഇതിൽ ശ്രദ്ധിക്കണം

പ്ലോട്ട് മാനേജ്മെന്റ്

കൃഷിക്കായി തിരഞ്ഞെടുക്കുന്ന ഭൂമി വെള്ളം കെട്ടി നിൽക്കുന്നതാണോ, 365 ദിവസവും ജല ലഭ്യത ഉറപ്പുള്ളതാണോ, ആ മണ്ണിൽ വിളയാൻ സാധ്യതയില്ലാത്ത വിള ഏതാണ് എന്ന് നന്നായി മനസിലാക്കിയിരിക്കണം.

വാട്ടർ മാനേജ്മെന്റ്

കൃഷിയിൽ പ്രധാനപ്പെട്ട ഘടകമാണ് വാട്ടർ മാനേജ്മെൻറ്. ഓരോ വിളകൾക്കും ആവശ്യമുള്ള ജലത്തിന്റെ ആവശ്യകതയറിഞ്ഞ് അത് ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കണം. വെള്ളത്തിന്റെ pH, ലഭ്യത എന്നിവ കൃത്യമായി അറിഞ്ഞിരിക്കണം. 

വിള മാനേജ്മെന്റ്

ഏതു വിളയായാലും വിത്ത് ഗുണമേന്മയുള്ളതാവണം. അതു തിരിച്ചറിഞ്ഞ് ഉപയോഗിക്കണം. വിത്തിന്റെ വിളവ്, രോഗ–കീട പ്രതിരോധശേഷി എല്ലാം അറിഞ്ഞിരിക്കണം (വിത്ത് ഗുണം പത്തു ഗുണം).

വളം മാനേജ്മെന്റ്

ഇത് ചെയ്താൽ നിറയെ വിളവു ലഭിക്കും എന്നു പറഞ്ഞ് ധാരാളം പരസ്യങ്ങളും വളക്കൂട്ടുകളും കാണാറുണ്ട്. എന്നാൽ, എന്റെ അഭിപ്രായത്തിൽ മണ്ണിറഞ്ഞ് വളം ചെയ്താലേ പ്രയോജനമുണ്ടാകൂ. വളപ്രയോഗത്തെപ്പറ്റി കൃത്യമായി അറിഞ്ഞിരിക്കണം ഇതിനായി മണ്ണ് പരിശോധന നടത്തണം. അതിനുശേഷം എന്തൊക്കെ കുറവുണ്ട് എന്നു നോക്കി അതു പരിഹരിക്കണം (ജൈവ രീതിയിലും രാസ രീതിയിലും ഇത് ചെയ്യാം). മണ്ണില്ലാ കൃഷിക്ക് ഇത് ബാധകമല്ല കൃത്യമായ വളപ്രയോഗം മാത്രം അറിഞ്ഞിരുന്നാൽ മതി. 

രോഗ, കീട മാനേജ്മെന്റ്

ജൈവ കീടനാശിനികളും രാസകീടനാശിനികളും ഉപയോഗിച്ച് ഇതു ചെയ്യാം (ചെയ്യുന്നവരുടെ യുക്തി). എങ്കിലും ഏത്, എപ്പോൾ, എങ്ങനെ എന്നു കൃത്യമായി അറിഞ്ഞിരിക്കണം. കൃഷി പരാജയപ്പെടുന്നത് പലപ്പോഴും ഇവിടെയാണ്. ഇത് ചെയ്തു തന്നെ പഠിക്കണം. 

ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കാനായാൽ വാണിജ്യകൃഷി അനായാസം വിജയിപ്പിക്കാം. വാണിജ്യ കൃഷിയിലേക്കിറങ്ങുന്നവരോട് എനിക്കു പറയാനുള്ളത് 3 വർഷമെങ്കിലും സമയം ആവശ്യമാണ് ഇത് പഠിക്കുവാനായി. അതു വരെ കൃഷി പ്രോഫിറ്റബിളായി ചെയ്യുന്ന ആരുടെയെങ്കിലും കൂടെ ചേർന്ന് കൃഷി ചെയ്തു പഠിക്കുക. അതിനു ശേഷം 1 ഏക്കർ അവരുടെ നിർദേശത്തിൽ സ്വന്തമായി ചെയ്തു നോക്കുക. അതു വിജയിച്ചാൽ പിന്നീട് 10–100 ഏക്കർ ധൈര്യമായി കൃഷി ചെയ്യാം. മറ്റേത് ബിസിനസും പോലെ കൃഷി  ലാഭകരമാണ്. ഇനി വരുന്നത് കർഷകരുടെ നാളുകളാണ്. ഇതിനായി പാരമ്പര്യരീതിയും ടെക്നോളജിയും ഒരു പോലെ ഉപയോഗപ്പെടുത്താൻ കഴിയണം. 

ഫോൺ: 8139844988

English Summary: How to Get Success in Vegetable Farming, Vegetable Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com