അസം കുന്നിറങ്ങിയെത്തിയ കുഞ്ഞൻ ആടുകൾ, മലയാളനാടിന്റെ മലബാറിയാടുകൾ, അട്ടപ്പാടിയുടെ കരിയാടുകൾ

HIGHLIGHTS
  • ഹൈബ്രിഡ് (Hybrid) എന്നൊരു ആട് ബ്രീഡ് ഉണ്ടോ?
goat
SHARE

ഒരു കുതിരക്കുഞ്ഞിനോളം വലുപ്പമുള്ള അജവീരന്മാരായ ജമുനാപാരിയും സിരോഹിയും ബീറ്റലും മാത്രമല്ല താരതമ്യേന ശരീരവളർച്ച കുറഞ്ഞ പിഗ്മി ആടുകളും ഇന്ത്യൻ ആട് ജനുസുകൾക്കിടയിലുണ്ട്. 

ആസാം കുന്നിലെ ഇത്തിരി കുഞ്ഞന്മാർ

പിഗ്മി ആടുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് ആടിനങ്ങളിലെ  ഇത്തിരിക്കുഞ്ഞന്മാരായ അസം  ഹില്ലി  (Assam Hilly Goat). പേരു സൂചിപ്പിക്കുന്നത് പോലെ അസം സംസ്ഥാനത്ത് ജന്മംകൊണ്ടവയാണ് ഈ പിഗ്മി ആടുകൾ.  വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പൊതുവെ മാസോൽപാദനത്തിനു വേണ്ടിയാണ് ഈയിനം ആടുകളെ വളർത്തുന്നതെങ്കിൽ വീടിന് അലങ്കാരവും അരുമയുമാണ് നമ്മുടെ നാട്ടില്‍   ഈ ജനുസ് ആടുകളെ പരിഗണിക്കുന്നത്. പ്രത്യുല്‍പാദനക്ഷമതയ്ക്കു പേര് കേട്ടവരാണ് അസം ആടുകള്‍. 9-10 മാസം പ്രായമെത്തുമ്പോൾ ആടുകളെ ഇണചേർക്കാം . രണ്ടു വര്‍ഷത്തിനുള്ളില്‍ പരമാവധി നാലു പ്രസവങ്ങള്‍ വരെ നടക്കും. ഒറ്റ പ്രസവത്തില്‍തന്നെ രണ്ടും മൂന്നും കുഞ്ഞുങ്ങള്‍ സാധാരണയാണ്. പൂര്‍ണവളര്‍ച്ചയെത്തിയ പിഗ്മി ആണാടുകള്‍ക്ക്  25 മുതല്‍ 30  കിലോഗ്രാം വരെ ശരീരതൂക്കമുണ്ടാവും. പെണ്ണാടുകൾക്കിത് ശരാശരി  15-20 കിലോഗ്രാം വരെയാണ്. 

goat-1
അസം ഹിൽ പിഗ്മി ആട്

ഉത്ഭവിച്ചതും, ഉരുത്തിരിഞ്ഞതും അസമിലെ  കുന്നിന്‍പ്രദേശങ്ങളിലാണെങ്കിലും  കേരളത്തില്‍ ഇന്ന്  ഏറെ ജനപ്രീതിയാര്‍ജിച്ച ആടിനമാണ് അസം ഡ്വാര്‍ഫ് ആടുകള്‍. ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ അലങ്കാര ആടു വിപണിയില്‍  പിഗ്മി  ആടുകള്‍ക്ക്  മോഹവിലയാണുള്ളത്. അസം പിഗ്മി ആടുകളെ വളര്‍ത്തിയും പ്രജനനം നടത്തിയും കുഞ്ഞുങ്ങളെ വിപണനം നടത്തിയും വരുമാനം  നേടുന്ന നിരവധി സംരംഭകര്‍ ഇന്ന് കേരളത്തിലുണ്ട്. ഏത്  കാലാവസ്ഥയിലും അതിജീവിക്കുന്ന ഈ ആടുകള്‍ക്ക് പൊതുവെ രോഗങ്ങള്‍ കുറവാണ്.

മലയാളനാടിന്റെ  മലബാറി ആടുകൾ 

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വ്യാപാരത്തിനായി കേരളക്കരയിലേക്ക് വന്ന അറേബ്യന്‍  വ്യാപാരികള്‍ക്കൊപ്പം അറേബ്യന്‍, മെസപൊട്ടോമിയന്‍ ഇനങ്ങളിൽപ്പെട്ട  അവരുടെ തദ്ദേശീയ ആടുകളുമുണ്ടായിരുന്നു.  ഈ മറുനാടൻ ആടുകളും വ്യാപാരികള്‍ വഴി തന്നെ കേരളത്തിലെത്തിയ  ജമുനാപാരി, സുര്‍ത്തി  തുടങ്ങിയ ഉത്തരേന്ത്യന്‍ ആടുജനുസുകളും നമ്മുടെ നാട്ടിലുണ്ടായിരുന്ന നാടന്‍ ആടുകളുമായി പല തലമുറകളായി വര്‍ഗസങ്കരണത്തിനു വിധേയമായി ഉരുത്തിരിഞ്ഞ കേരളത്തിന്‍റെ തനത് ആടുകളാണ്  മലബാറി ആടുകള്‍. അറേബ്യന്‍, മെസപൊട്ടോമിയന്‍,  ജമുനാപാരി, സുര്‍ത്തി തുടങ്ങിയ സ്വദേശിയും, വിദേശിയുമായ ആടു ജനുസുകളുടെ നീണ്ടകാലത്തെ സ്വാഭാവിക വര്‍ഗസങ്കരണ  പ്രജനനപ്രക്രിയയിലൂടെ രൂപപ്പെട്ട ഒരു ജനിതകമിശ്രണമാണ് മലബാറി ആടുകള്‍ എന്നു വിശേഷിപ്പിക്കാം. വടകര ആടുകൾ , തലശേരി ആടുകൾ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നതും മലബാറി ആടുകൾ തന്നെ. ഒരു കാലത്ത് കോഴിക്കോട്ടും കണ്ണൂരിലും മലപ്പുറത്തുമെല്ലാമാണ് മലബാറി ആടുകൾ വ്യാപകമായി കാണപ്പെട്ടിരുന്നതെങ്കിൽ ഇന്ന് തെക്കൻ കേരളത്തിലേക്കും എന്തിന് തമിഴ്നാട്ടിലേക്കു വരെ മലബാറി ആടുകൾ സമൃദ്ധമായി വ്യാപിച്ചിട്ടുണ്ട്.

goat-4
മലബാറി ആടുകൾ

മാംസോൽപാദനത്തിനും കൂടുതൽ എണ്ണം കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിനുമാണ്  മലബാറി ആടുകൾ ഏറ്റവും അനിയോജ്യം. രോഗപ്രതിരോധശേഷിയിലും പ്രത്യുല്‍പാദനക്ഷമതയിലും നമ്മുടെ  കാലാവസ്ഥയോടുള്ള ഇണക്കത്തിലും ഒന്നാമതാണ് മലബാറി ആടുകള്‍. ആട് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ വാങ്ങി വളര്‍ത്താന്‍ ഏറ്റവും ഉത്തമമായ ഇനവും, കാലാവസ്ഥയോടും നമ്മുടെ സാഹചര്യത്തോടും, പരിപാലനരീതികളോടും വേഗത്തില്‍ ഇണങ്ങുന്ന മലബാറി ആടുകള്‍ തന്നെയാണ്. മലബാറി പെണ്ണാടുകളെ  ബീറ്റല്‍, സിരോഹി, ജമുനാപാരി തുടങ്ങിയ ഉത്തേരേന്ത്യന്‍ ജനുസുകളിൽപ്പെട്ട മുട്ടനാടുകളുമായി പ്രജനനം നടത്തിയുണ്ടാവുന്ന ഒന്നാം തലമുറയിലെ സങ്കരയിനം ആട്ടിന്‍കുട്ടികളും വളര്‍ച്ചാനിരക്കിലും മാംസോല്‍പാദനത്തിലും മികച്ചവയാണ്.  മാത്രമല്ല, നമ്മുടെ നാടന്‍ ആടുകളുടെ വര്‍ഗമേന്മ ഉയര്‍ത്താന്‍ സ്വീകരിക്കാനുന്ന ഏറ്റവും നല്ല മാര്‍ഗം മലബാറി മുട്ടനാടുകളുമായുള്ള ഇണചേര്‍ക്കലാണ്.

വർണവൈവിധ്യമാണ് മലബാറി ആടുകളുടെ സവിശേഷത. വെളുപ്പ്, വെളുപ്പില്‍ കറുപ്പ്, വെളുപ്പിൽ തവിട്ട്, പൂര്‍ണമായും കറുപ്പ്, തവിട്ട്  തുടങ്ങിയ നിറങ്ങളിലെല്ലാം മലബാറി ആടുകളെ കാണാം. തലമുറകളായി വിവിധ ജനുസുകൾ തമ്മിലുള്ള ജനിതകമിശ്രണത്തിന്റെ ഫലമായിരിക്കാം ഒരു പക്ഷേ ഈ വർണവൈവിധ്യം.

ഭൂരിഭാഗം ആണാടുകളിലും ചെറിയ ശതമാനം പെണ്ണാടുകളിലും താടിരോമങ്ങള്‍ കാണാം. ചെറിയ ശതമാനം  ആടുകളിൽ  കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന തൊങ്ങലുകൾ അഥവാ ആടകൾ കാണാം.  പിന്നോട്ട് പിരിഞ്ഞ് വളര്‍ന്ന ചെറിയ കൊമ്പുകളും  ഏഴ് എന്ന അക്കത്തിന്‍റെ മാതൃകയില്‍ നടുഭാഗം വരെ നിവർന്നതും ബാക്കി ഭാഗം തൂങ്ങികിടക്കുന്നതുമായ അരയടിയോളം  മാത്രം നീളമുള്ള  ചെവികളും  മലബാറിയുടെ സവിശേഷതയാണ്. കൊമ്പുള്ള ആടുകളും കൊമ്പില്ലാത്ത ആടുകളും മലബാറി ജനുസിലുണ്ട്.

8-9 മാസം പ്രായമെത്തുമ്പോള്‍ അല്ലെങ്കിൽ 15 കിലോഗ്രാം ശരീരതൂക്കം  കൈവരിക്കുമ്പോൾ മലബാറി പെണ്ണാടുകളെ ആദ്യമായി ഇണ ചേര്‍ക്കാം. 12 മാസം പ്രായമെത്തുമ്പോൾ മലബാറി ആണാടുകളെ പ്രജനനത്തിനു വേണ്ടി ഉപയോഗിച്ച് തുടങ്ങാം.  13-14 മാസം പ്രായമെത്തുമ്പോള്‍ ആദ്യ പ്രസവം നടക്കും. ഒരു പ്രസവം കഴിഞ്ഞ് രണ്ടു മാസം പിന്നിടുമ്പോൾ വീണ്ടും ഇണചേർക്കാം. രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള പരമാവധി  7-8 മാസമാണ്. ഉയര്‍ന്ന പ്രത്യുല്‍പാദനക്ഷമതയുള്ള മലബാറി ആടുകള്‍ക്ക്  ഒറ്റ പ്രസവത്തില്‍  തന്നെ രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത 50 ശതമാനം വരെയാണ് . മൂന്നു കുഞ്ഞുങ്ങൾക്കുള്ള സാധ്യത 25 ശതമാനവും നാലു കുഞ്ഞുങ്ങൾ പ്രസവിക്കാനുള്ള സാധ്യത 5 ശതമാനം വരെയുമാണ്. ശാസ്ത്രീയമായി  പരിപാലിച്ച് വളര്‍ത്തിയാല്‍ ഓരോ രണ്ട് വര്‍ഷത്തിലും മൂന്ന് പ്രസവങ്ങൾ  ലഭിക്കും. ഇതിൽ അൻപത് ശതമാനത്തിലധികം പ്രസവങ്ങളിലും രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ വീതം ലഭിക്കും എന്നതാണ്  മേന്മ. ഇപ്രകാരം രണ്ട് വർഷത്തിനുള്ളിൽ  ചുരുങ്ങിയത്  മൂന്ന്  മുതല്‍ ഒന്‍പത്  വരെ കുഞ്ഞുങ്ങളെ മലബാറി ആടിൽ നിന്നും  ലഭിക്കും. 

പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്ണാടുകള്‍ക്ക്  ശരാശരി  35-40 കിലോഗ്രാം വരെയും മുട്ടനാടുകള്‍ക്ക്  ശരാശരി 55-60 കിലോഗ്രാം വരെയും ശരീരത്തൂക്കമുണ്ടാകും. ഒരു മലബാറി പെണ്ണാടിൽനിന്നും ദിവസം ശരാശരി 750 മുതൽ 800 മില്ലിലീറ്റർ വരെ പാൽ ലഭിക്കും. പാലുൽപാദനദൈർഘ്യം പരമാവധി നാലു മാസമാണ്. 

മറ്റിനങ്ങളുമായും സങ്കരയിനങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍  ശരീരതൂക്കവും പാലുൽപാദനവും അൽപം കുറവാണെങ്കിലും ചുരുങ്ങിയ  കാലയളവില്‍ കിട്ടുന്ന കൂടുതല്‍ കുട്ടികളാണ് മലബാറി ആടുകളുടെ മികവ്. വളർച്ച നിരക്കിൽ ഈ കുഞ്ഞുങ്ങൾ ഒട്ടും പിന്നിലല്ല . മലബാറി ആടുകളുടെ ഓരോ പ്രസവത്തിലെയും പാലുൽപാദനദൈർഘ്യം കുറവാണെങ്കിലും കുറഞ്ഞ കാലയളവിലെ മികച്ച പാലുൽപാദനം കൊണ്ടും അടുത്ത പ്രസവ പ്രക്രിയകൾ പെട്ടന്ന് തന്നെ ആരംഭിക്കുന്നത് കൊണ്ടും ഈ കുറവിനെ മലബാറി ആടുകൾ മറികടക്കുന്നതായി മണ്ണുത്തി വെറ്ററിനറി കോളേജിൽ നടത്തിയ പഠനങ്ങൾ വിലയിരുത്തിയിട്ടുണ്ട്.  മലബാറി ആടുകളിൽനിന്നും ചുരുങ്ങിയ കാലയളവിൽ കിട്ടുന്ന കൂടുതല്‍ ആട്ടിന്‍കുട്ടികളും സാമാന്യം നല്ല വളർച്ചാനിരക്കും തീറ്റപരിവർത്തനശേഷിയും  ഉയര്‍ന്ന രോഗപ്രതിരോധഗുണവും പ്രതികൂല കാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കാനുള്ള കഴിവും സംരംഭകന് ആദായം നേടിത്തരും. 

goat-2
അട്ടപ്പാടി ബ്ലാക്ക് ആടുകൾ

അട്ടപ്പാടിയുടെ ബ്ലാക്ക് ബ്യൂട്ടി - അട്ടപ്പാടി കറുത്ത ആടുകൾ 

പാലക്കാട് ജില്ലയിൽ പശ്ചിമഘട്ടത്തിലെ നീലഗിരി കുന്നുകളുടെ താഴ്‌വരയിൽ ഭവാനി പുഴയുടെ തീരത്ത് വ്യാപിച്ചു കിടക്കുന്ന അട്ടപ്പാടി മേഖലയില്‍ മാത്രം കാണപ്പെടുന്ന കേരളത്തിന്റെ തനത് ആടുകളാണ് അട്ടപ്പാടി ബ്ലാക്ക് അഥവാ അട്ടപ്പാടി കരിയാടുകള്‍. അട്ടപ്പാടി മേഖലയിൽ ഉൾപ്പെടുന്ന പോഡൂർ, അഗളി, ഷോളയാർ എന്നീ  ഗ്രാമപഞ്ചായത്തുകളിലെ ഉൾഗ്രാമങ്ങളിലാണ് പ്രധാനമായും ഈ ജനുസ് ആടുകൾ കണ്ടുവരുന്നത്. ഇരുളരും കുറുമ്പരും മുതുകരും ഉള്‍പ്പെടെയുള്ള പരമ്പരാഗത ഗോത്രസമൂഹമാണ് അട്ടപ്പാടി ബ്ലാക്ക് ആടുകളുടെ വംശരക്ഷകര്‍. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഗോത്രജനത അട്ടപ്പാടി ആടുകളെ പരിപാലിക്കുന്നത്. ഗോത്രജനതയുടെ സാമൂഹിക- സാമ്പത്തിക- സാംസ്‌കാരിക ജീവിതത്തിൽ അട്ടപ്പാടി കരിയാടുകൾക്ക്  വലിയ സ്ഥാനമുണ്ട്. ഒരു കുടുംബത്തിന്റെ സമ്പത്തും ധനസ്ഥിതിയും കണക്കാക്കുന്നത് പോലും അവർക്ക് സ്വന്തമായുള്ള ആടുകളുടെ എന്നതിന്റെ അടിസ്ഥാനത്തിലാണ്. വിശേഷാവസരങ്ങളിലും വിവാഹവേളയിലും സമ്മാനമായി നൽകുന്നതും ഈ  കരിയാടുകളെ തന്നെ. അട്ടപ്പാടി ആടുകളുടെ പാലും ഇറച്ചിയും ആരോഗ്യദായകവും ഔഷധവുമാണെന്നാണ് ഗോത്രസമൂഹത്തിനിടയിലെ പരമ്പരാഗതവിശ്വാസം.

പകല്‍ മുഴുവന്‍ അട്ടപ്പാടി വനമേഖലയില്‍ മേയാന്‍ വിട്ടും  രാത്രികാലങ്ങളില്‍ ഈറ്റകൊണ്ടും മരത്തടികൊണ്ടും നിര്‍മ്മിച്ച പരമ്പരാഗത കൂടുകളില്‍ പാര്‍പ്പിച്ചുമാണ് അവർ അട്ടപ്പാടി ആടുകളെ പരിപാലിക്കുന്നത്. എണ്ണക്കറുപ്പുള്ള രോമാവരണവും ചെമ്പന്‍ കണ്ണുകളുമാണ് (Bronze) അട്ടപ്പാടി കരിയാടുകൾക്ക് ഉള്ളത്.  അരയടിയോളം മാത്രം നീളത്തിൽ തൂങ്ങിക്കിടക്കുന്ന വീതി കുറഞ്ഞ ചെവികളും കുത്തനെ വളർന്ന് പിന്നോട്ട് പിരിഞ്ഞ് വളരുന്ന കൊമ്പുകളും ആണ് അട്ടപ്പാടി ആടുകളുടെ മുഖലക്ഷണം. പെണ്ണാടുകളിലും ആണാടുകളിലുമെല്ലാം കൊമ്പുകൾ കാണാം. ചെറിയ ശതമാനം ആടുകളുടെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന തൊങ്ങലുകൾ കാണാം. കുന്നുകളും, പാറക്കല്ലുകളും നിറഞ്ഞ അട്ടപ്പാടിയിലെ  മലമേഖലയിലും വനമേഖലയിലും  മേയുന്നതിന് അനുയോജ്യമായ കരുത്തുള്ള നീളന്‍ കൈകാലുകളും ഉറപ്പുള്ള കുളമ്പുകളും അട്ടപ്പാടി കരിയാടുകളുടെ സവിശേഷതയാണ്. 

ഉയർന്ന രോഗപ്രതിരോധശേഷിയും ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള  അതിജീവനശേഷിയും അട്ടപ്പാടി ബ്ലാക്ക് ആടുകള്‍ക്കുണ്ട്. വളരെ കുറഞ്ഞ അളവ് വെള്ളം മാത്രമേ ഈ ആടുകൾക്ക് ആവശ്യമുള്ളൂ. മറ്റിനം ആടുകൾ പൊതുവെ കഴിക്കാൻ മടിക്കുന്ന ഗുണമേന്മ കുറഞ്ഞ പുല്ലും പച്ചിലകളും എല്ലാം അട്ടപ്പാടി ആടുകൾ ഒരു മടിയും കൂടാതെ ആഹരിക്കും. 13 -14 മാസം പ്രായമെത്തുമ്പോൾ തന്നെ ആദ്യ പ്രസവം നടക്കും.  ഒരു പ്രസവത്തിൽ ഒരു കുഞ്ഞ് എന്നതാണ് അട്ടപ്പാടി ആടുകളുടെ കണക്ക്. പ്രതിദിനം കാല്‍ ലീറ്ററില്‍ താഴെ മാത്രമാണ്  പാലുൽപാദനം.   മാംസാവശ്യത്തിനായാണ് അട്ടപ്പാടി ആടുകളെ പ്രധാനമായും വളര്‍ത്തുന്നത്. പൂർണവളർച്ച കൈവരിച്ച മുട്ടനാടുകൾക്ക് ശരാശരി 45 -50 കിലോഗ്രാം വരെയും പെണ്ണാടുകൾക്ക് 30 -35 കിലോഗ്രാം വരെയും ശരീരതൂക്കമുണ്ടാവും. പകൽ മുഴുവൻ മേഞ്ഞുനടന്നുള്ള  ജീവിതം ഇഷ്ടപെടുന്ന ആടുകളായതിനാൽ കൂട്ടിൽ തന്നെ കെട്ടിയിട്ട് വളർത്താൻ ഈ ആടുകൾ അനിയോജ്യമല്ല.

കറുത്ത ആടിന്‍റെ മാംസത്തിന്  രുചിയും ഗുണവും ഔഷധമേന്മയും ഏറെയുണ്ടെന്ന് പൊതുവെ കരുതപ്പെടുന്നതിനാല്‍ വിപണിയില്‍ അട്ടപ്പാടി ആടിന്‍റെ ഇറച്ചിക്ക് മൂല്യം ഏറെയാണ്. മാംസാവശ്യത്തിനുള്ള കശാപ്പും, വനമേഖലയില്‍ വര്‍ഗസങ്കരണവും വ്യാപകമായതിനാല്‍ അട്ടപ്പാടി കരിയാടുകള്‍ ഇന്ന് വംശനാശത്തിന്‍റെ വക്കിലാണ്. ഇന്ന് ഏകദേശം നാലായിരത്തോളം  മാത്രമാണ് അട്ടപ്പാടിമേഖലയിൽ കരിയാടുകൾ  അവശേഷിക്കുന്നത്. അട്ടപ്പാടി ആടുകളെ സംരക്ഷിക്കുന്നതിനായി അട്ടപ്പാടിയിൽ മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ സംരക്ഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.  മണ്ണുത്തി വെറ്ററിനറി കോളേജിലെ ആടു വളർത്തൽ കേന്ദ്രത്തിലും അട്ടപ്പാടി ആടുകളെ പരിരക്ഷിക്കുന്നുണ്ട്.

എന്താണ് ക്രോസ് ബ്രീഡ് ആടുകള്‍ ?

ഇന്ത്യയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 34  ആടുജനുസുകളാണ് ഉള്ളതെന്ന് പറഞ്ഞുവല്ലോ. ഈ ജനുസുകള്‍ക്കെല്ലാം ആകാരത്തിലും സ്വഭാവത്തിലുമെല്ലാം വൈവിധ്യങ്ങളുമേറെയുണ്ട്. ഇങ്ങനെ വ്യത്യസ്ഥമായ ജനിതകസ്വഭാവങ്ങളുള്ള  രണ്ട് ആട് ജനുസുകള്‍ തമ്മില്‍  പ്രജനനം നടത്തുമ്പോള്‍ ഉണ്ടാവുന്ന കുഞ്ഞുങ്ങളെയാണ് ക്രോസ് ബ്രീഡ് / സങ്കരയിനം ആട് എന്ന് വിളിക്കുന്നത്. രണ്ട് ആട് ജനുസുകളുടെയും ഒരു ജനിതകമിശ്രണമായിരിക്കും വര്‍ഗസങ്കരണത്തിലൂടെ ഉരുത്തിരിഞ്ഞ ഈ ക്രോസ് ബ്രീഡ് കുട്ടികള്‍. ശുദ്ധയിനത്തില്‍പ്പെട്ട രണ്ട് ആട് ജനുസുകള്‍ തമ്മിലുള്ള  ശാസ്ത്രീയ പ്രജനനത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾ പൊതുവെ രണ്ട് ജനുസുകളെക്കാളും മികവിൽ  ഒരു പടി മുന്നിലായിരിക്കും. ഉദാഹരണത്തിന് മികച്ച പ്രത്യുൽപാദനക്ഷമതയും എന്നാൽ താരതമ്യേന കുറഞ്ഞ വളർച്ചാനിരക്കുമുള്ള മലബാറി പെണ്ണാടുകളെ കുറഞ്ഞ പ്രത്യുൽപാദനക്ഷമതയും കൂടിയ വളർച്ചാനിരക്കുമുള്ള ജമുനാപാരി മുട്ടനാടുകളുമായി ഇണ ചേര്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ആദ്യ തലമുറയിലെ  കുഞ്ഞുങ്ങള്‍ വളര്‍ച്ചാ നിരക്കിലും ശരീരതൂക്കത്തിലും മലബാറി ആടുകളേക്കാള്‍ മികച്ചതും പ്രത്യുല്‍പ്പാദനക്ഷമതയില്‍ ജമുനാപാരിയേക്കാള്‍ മികച്ചതും ആയിരിക്കും. 

എന്നാൽ, ആടുകളിലെ ക്രോസ് ബ്രീഡിങ് രീതി പരാജയപ്പെട്ടതിനും ഉദാഹരങ്ങൾ ഏറെയുണ്ട്. കറവയാടുകളിൽ ലോകോത്തരമായ കണക്കാക്കപ്പെടുന്ന സാനാൻ ജനുസ് ആടുകളുമായി മലബാറി ആടുകളെ വർഗസങ്കരണം ചെയ്തപ്പോൾ ആദ്യതലമുറയിൽ ഉണ്ടായ കുഞ്ഞുങ്ങൾ മികച്ച പാലുൽപാദനശേഷിയുള്ളവയായിരുന്നെങ്കിലും രോഗപ്രതിരോധശേഷിയിലും കാലാവസ്ഥാതിജീവനഗുണത്തിലും തീരെ പിന്നിലായിരുന്നു . അതുകൊണ്ട് തന്നെ സാനൻ - മലബാറി ക്രോസ്  ആട്ടിൻകുട്ടികൾക്കിടയിൽ മരണനിരക്കും കൂടുതലായിരുന്നു. മാത്രമല്ല  അശാസ്ത്രീയമായ ക്രോസ് ബ്രീഡിംഗ് രീതികൾ  രണ്ട് ജനുസുകളേക്കാള്‍ താഴ്ന്ന ഗുണനിലവാരവും, ജനിതകഗുണവും, രോഗപ്രതിരോധ ശേഷിയും തീരെ കുറവുള്ള കുഞ്ഞുങ്ങള്‍ ജനിക്കാന്‍ ഇടയാകും. 

നാടന്‍ ആടുകളുടെ വര്‍ഗമേന്മ  ഉയര്‍ത്താന്‍ സ്വീകരിച്ച പ്രധാന മാര്‍ഗവും ക്രോസ് ബ്രീഡിംഗ് തന്നെയാണ്. ഉദാഹരണത്തിന് നമ്മുടെ  നാടന്‍ പെണ്ണാടുകളെ നല്ല മലബാറി മുട്ടനാടുകളുമായി മൂന്നോ, നാലോ തലമുറകളില്‍ പ്രജനനം നടത്തിയാല്‍ ക്രമേണ മലബാറി ആടിന്റെ ഗുണം കൂടിയ കുഞ്ഞുങ്ങള്‍ ഉരുത്തിരിയും. ഈ ക്രോസ് ബ്രീഡിംഗ് രീതി ഗ്രേഡിംഗ് അപ്പ് എന്നാണറിയപ്പെടുന്നത്. നാടൻ  ആടുകളുടെ വർഗമേന്മ ഉയർത്തുന്നതിനായി ബീറ്റൽ, ജമുനാപാരി , സിരോഹി തുടങ്ങിയ ആടിനങ്ങളുമായുള്ള വർഗസങ്കരണം രാജ്യത്താകെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

ഹൈബ്രിഡ് (Hybrid) എന്നൊരു ആട്  ബ്രീഡ്  ഉണ്ടോ?

ആട് വിപണിയിൽ വ്യാപകമായി പ്രയോഗിക്കപ്പെടുന്നതും ആടുകളെ വാങ്ങുന്നവർക്ക് ഏറ്റവും സംശയമുണ്ടാക്കുന്നതുമായ വാക്കുകളിൽ ഒന്നാണ് ഹൈബ്രിഡ് ആടുകള്‍. ജനുസില്‍ ഏറ്റവും മികച്ച പെണ്ണാടിനെയും മുട്ടനാടിനെയും പ്രത്യേകം  തിരഞ്ഞെടുത്ത് ശാസ്ത്രീയമായി പ്രജനനം ചെയ്താല്‍ ഉണ്ടാവുന്ന കുഞ്ഞുങ്ങള്‍ സാധാരണഗതിയിൽ മാതൃ-പിതൃ ആടുകളേക്കാൾ ജനിതകമേന്മയില്‍ ഒരു പടി മുന്നിലായിരിക്കും. മാംസോൽപാദനം, പാലുൽപാദനം , പ്രത്യുൽപാദനശേഷി വളർച്ചാനിരക്ക് തീറ്റപരിവർത്തനശേഷി രോഗപ്രതിരോധ ശേഷി തുടങ്ങിയ ഗുണങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ജനുസുകള്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് നടത്തി ശാസ്ത്രീയ പ്രജനനം നടത്തുന്നത്.  ഉത്തമഗുണങ്ങളുള്ള  ഒരേ ജനുസിൽപ്പെട്ട രണ്ട് ആടുകൾ തമ്മിലോ വ്യത്യസ്ത ജനുസിൽ പെട്ട രണ്ടു ആടുകൾ തമ്മിലോ (ക്രോസ് ബ്രീഡിങ് )  ആവാം ഈ  പ്രജനന പ്രക്രിയ. ഇങ്ങനെ ജനിക്കുന്ന  ആട്ടിന്‍ കുഞ്ഞുങ്ങളെയാണ് ഹൈബ്രിഡ് എന്ന് പേരിട്ട് വിളിക്കുന്നത്. ഈ ഹൈബ്രിഡ് ആട്ടിൻകുട്ടികൾ  ശുദ്ധജനുസിൽപ്പെട്ടവയോ ക്രോസ് ബ്രീഡ് കുട്ടികളോ ആവാം.  

നാളെ: ആട് ഫാം തുടങ്ങാം  ഒരു പ്രജനനയൂണിറ്റായി.

English summary: Common Goat Breeds in Kerala

ഒരു കുതിരക്കുഞ്ഞിനോളം വലുപ്പമുള്ള അജവീരന്മാരായ ജമുനാപാരിയും സിരോഹിയും ബീറ്റലും മാത്രമല്ല താരതമ്യേന ശരീരവളർച്ച കുറഞ്ഞ പിഗ്മി ആടുകളും ഇന്ത്യൻ ആട് ജനുസുകൾക്കിടയിലുണ്ട്. 

ആസാം കുന്നിലെ ഇത്തിരി കുഞ്ഞന്‍മാര്‍

പിഗ്മി ആടുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് ആടിനങ്ങളിലെ  ഇത്തിരിക്കുഞ്ഞന്മാരായ അസം  ഹില്ലി  (Assam Hilly Goat). പേരു സൂചിപ്പിക്കുന്നത് പോലെ അസം സംസ്ഥാനത്ത് ജന്മംകൊണ്ടവയാണ് ഈ പിഗ്മി ആടുകൾ.  വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പൊതുവെ മാസോൽപാദനത്തിനു വേണ്ടിയാണ് ഈയിനം ആടുകളെ വളർത്തുന്നതെങ്കിൽ വീടിന് അലങ്കാരവും അരുമയുമാണ് നമ്മുടെ നാട്ടില്‍   ഈ ജനുസ് ആടുകളെ പരിഗണിക്കുന്നത്. പ്രത്യുല്‍പാദനക്ഷമതയ്ക്കു പേര് കേട്ടവരാണ് അസം ആടുകള്‍. 9-10 മാസം പ്രായമെത്തുമ്പോൾ ആടുകളെ ഇണചേർക്കാം . രണ്ടു വര്‍ഷത്തിനുള്ളില്‍ പരമാവധി നാലു പ്രസവങ്ങള്‍ വരെ നടക്കും. ഒറ്റ പ്രസവത്തില്‍തന്നെ രണ്ടും മൂന്നും കുഞ്ഞുങ്ങള്‍ സാധാരണയാണ്. പൂര്‍ണവളര്‍ച്ചയെത്തിയ പിഗ്മി ആണാടുകള്‍ക്ക്  25 മുതല്‍ 30  കിലോഗ്രാം വരെ ശരീരതൂക്കമുണ്ടാവും. പെണ്ണാടുകൾക്കിത് ശരാശരി  15-20 കിലോഗ്രാം വരെയാണ്. 

ഉത്ഭവിച്ചതും, ഉരുത്തിരിഞ്ഞതും അസമിലെ  കുന്നിന്‍പ്രദേശങ്ങളിലാണെങ്കിലും  കേരളത്തില്‍ ഇന്ന്  ഏറെ ജനപ്രീതിയാര്‍ജിച്ച ആടിനമാണ് അസം ഡ്വാര്‍ഫ് ആടുകള്‍. ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ അലങ്കാര ആടു വിപണിയില്‍  പിഗ്മി  ആടുകള്‍ക്ക്  മോഹവിലയാണുള്ളത്. അസം പിഗ്മി ആടുകളെ വളര്‍ത്തിയും പ്രജനനം നടത്തിയും കുഞ്ഞുങ്ങളെ വിപണനം നടത്തിയും വരുമാനം  നേടുന്ന നിരവധി സംരംഭകര്‍ ഇന്ന് കേരളത്തിലുണ്ട്. ഏത്  കാലാവസ്ഥയിലും അതിജീവിക്കുന്ന ഈ ആടുകള്‍ക്ക് പൊതുവെ രോഗങ്ങള്‍ കുറവാണ്.

മലയാളനാടിൻറെ  മലബാറി ആടുകൾ 

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വ്യാപാരത്തിനായി കേരളക്കരയിലേക്ക് വന്ന അറേബ്യന്‍  വ്യാപാരികള്‍ക്കൊപ്പം അറേബ്യന്‍, മെസപൊട്ടോമിയന്‍ ഇനങ്ങളിൽപ്പെട്ട  അവരുടെ തദ്ദേശീയ ആടുകളുമുണ്ടായിരുന്നു.  ഈ മറുനാടൻ ആടുകളും വ്യാപാരികള്‍ വഴി തന്നെ കേരളത്തിലെത്തിയ  ജമുനാപാരി, സുര്‍ത്തി  തുടങ്ങിയ ഉത്തരേന്ത്യന്‍ ആടുജനുസുകളും നമ്മുടെ നാട്ടിലുണ്ടായിരുന്ന നാടന്‍ ആടുകളുമായി പല തലമുറകളായി വര്‍ഗസങ്കരണത്തിനു വിധേയമായി ഉരുത്തിരിഞ്ഞ കേരളത്തിന്‍റെ തനത് ആടുകളാണ്  മലബാറി ആടുകള്‍. അറേബ്യന്‍, മെസപൊട്ടോമിയന്‍,  ജമുനാപാരി, സുര്‍ത്തി തുടങ്ങിയ സ്വദേശിയും, വിദേശിയുമായ ആടു ജനുസുകളുടെ നീണ്ടകാലത്തെ സ്വാഭാവിക വര്‍ഗസങ്കരണ  പ്രജനനപ്രക്രിയയിലൂടെ രൂപപ്പെട്ട ഒരു ജനിതകമിശ്രണമാണ് മലബാറി ആടുകള്‍ എന്നു വിശേഷിപ്പിക്കാം. വടകര ആടുകൾ , തലശേരി ആടുകൾ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നതും മലബാറി ആടുകൾ തന്നെ. ഒരു കാലത്ത് കോഴിക്കോട്ടും കണ്ണൂരിലും മലപ്പുറത്തുമെല്ലാമാണ് മലബാറി ആടുകൾ വ്യാപകമായി കാണപ്പെട്ടിരുന്നതെങ്കിൽ ഇന്ന് തെക്കൻ കേരളത്തിലേക്കും എന്തിന് തമിഴ്നാട്ടിലേക്കു വരെ മലബാറി ആടുകൾ സമൃദ്ധമായി വ്യാപിച്ചിട്ടുണ്ട്.

മാംസോൽപാദനത്തിനും കൂടുതൽ എണ്ണം കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിനുമാണ്  മലബാറി ആടുകൾ ഏറ്റവും അനിയോജ്യം. രോഗപ്രതിരോധശേഷിയിലും പ്രത്യുല്‍പാദനക്ഷമതയിലും നമ്മുടെ  കാലാവസ്ഥയോടുള്ള ഇണക്കത്തിലും ഒന്നാമതാണ് മലബാറി ആടുകള്‍. ആട് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ വാങ്ങി വളര്‍ത്താന്‍ ഏറ്റവും ഉത്തമമായ ഇനവും, കാലാവസ്ഥയോടും നമ്മുടെ സാഹചര്യത്തോടും, പരിപാലനരീതികളോടും വേഗത്തില്‍ ഇണങ്ങുന്ന മലബാറി ആടുകള്‍ തന്നെയാണ്. മലബാറി പെണ്ണാടുകളെ  ബീറ്റല്‍, സിരോഹി, ജമുനാപാരി തുടങ്ങിയ ഉത്തേരേന്ത്യന്‍ ജനുസുകളിൽപ്പെട്ട മുട്ടനാടുകളുമായി പ്രജനനം നടത്തിയുണ്ടാവുന്ന ഒന്നാം തലമുറയിലെ സങ്കരയിനം ആട്ടിന്‍കുട്ടികളും വളര്‍ച്ചാനിരക്കിലും മാംസോല്‍പാദനത്തിലും മികച്ചവയാണ്.  മാത്രമല്ല, നമ്മുടെ നാടന്‍ ആടുകളുടെ വര്‍ഗമേന്മ ഉയര്‍ത്താന്‍ സ്വീകരിക്കാനുന്ന ഏറ്റവും നല്ല മാര്‍ഗം മലബാറി മുട്ടനാടുകളുമായുള്ള ഇണചേര്‍ക്കലാണ്.

വർണവൈവിധ്യമാണ് മലബാറി ആടുകളുടെ സവിശേഷത. വെളുപ്പ്, വെളുപ്പില്‍ കറുപ്പ്, വെളുപ്പിൽ തവിട്ട്, പൂര്‍ണമായും കറുപ്പ്, തവിട്ട്  തുടങ്ങിയ നിറങ്ങളിലെല്ലാം മലബാറി ആടുകളെ കാണാം. തലമുറകളായി വിവിധ ജനുസുകൾ തമ്മിലുള്ള ജനിതകമിശ്രണത്തിന്റെ ഫലമായിരിക്കാം ഒരു പക്ഷേ ഈ വർണവൈവിധ്യം.

ഭൂരിഭാഗം ആണാടുകളിലും ചെറിയ ശതമാനം പെണ്ണാടുകളിലും താടിരോമങ്ങള്‍ കാണാം. ചെറിയ ശതമാനം  ആടുകളിൽ  കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന തൊങ്ങലുകൾ അഥവാ ആടകൾ കാണാം.  പിന്നോട്ട് പിരിഞ്ഞ് വളര്‍ന്ന ചെറിയ കൊമ്പുകളും  ഏഴ് എന്ന അക്കത്തിന്‍റെ മാതൃകയില്‍ നടുഭാഗം വരെ നിവർന്നതും ബാക്കി ഭാഗം തൂങ്ങികിടക്കുന്നതുമായ അരയടിയോളം  മാത്രം നീളമുള്ള  ചെവികളും  മലബാറിയുടെ സവിശേഷതയാണ്. കൊമ്പുള്ള ആടുകളും കൊമ്പില്ലാത്ത ആടുകളും മലബാറി ജനുസിലുണ്ട്.

8-9 മാസം പ്രായമെത്തുമ്പോള്‍ അല്ലെങ്കിൽ 15 കിലോഗ്രാം ശരീരതൂക്കം  കൈവരിക്കുമ്പോൾ മലബാറി പെണ്ണാടുകളെ ആദ്യമായി ഇണ ചേര്‍ക്കാം. 12 മാസം പ്രായമെത്തുമ്പോൾ മലബാറി ആണാടുകളെ പ്രജനനത്തിനു വേണ്ടി ഉപയോഗിച്ച് തുടങ്ങാം.  13-14 മാസം പ്രായമെത്തുമ്പോള്‍ ആദ്യ പ്രസവം നടക്കും. ഒരു പ്രസവം കഴിഞ്ഞ് രണ്ടു മാസം പിന്നിടുമ്പോൾ വീണ്ടും ഇണചേർക്കാം. രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള പരമാവധി  7-8 മാസമാണ്. ഉയര്‍ന്ന പ്രത്യുല്‍പാദനക്ഷമതയുള്ള മലബാറി ആടുകള്‍ക്ക്  ഒറ്റ പ്രസവത്തില്‍  തന്നെ രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത 50 ശതമാനം വരെയാണ് . മൂന്നു കുഞ്ഞുങ്ങൾക്കുള്ള സാധ്യത 25 ശതമാനവും നാലു കുഞ്ഞുങ്ങൾ പ്രസവിക്കാനുള്ള സാധ്യത 5 ശതമാനം വരെയുമാണ്. ശാസ്ത്രീയമായി  പരിപാലിച്ച് വളര്‍ത്തിയാല്‍ ഓരോ രണ്ട് വര്‍ഷത്തിലും മൂന്ന് പ്രസവങ്ങൾ  ലഭിക്കും. ഇതിൽ അൻപത് ശതമാനത്തിലധികം പ്രസവങ്ങളിലും രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ വീതം ലഭിക്കും എന്നതാണ്  മേന്മ. ഇപ്രകാരം രണ്ട് വർഷത്തിനുള്ളിൽ  ചുരുങ്ങിയത്  മൂന്ന്  മുതല്‍ ഒന്‍പത്  വരെ കുഞ്ഞുങ്ങളെ മലബാറി ആടിൽ നിന്നും  ലഭിക്കും. 

പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്ണാടുകള്‍ക്ക്  ശരാശരി  35-40 കിലോഗ്രാം വരെയും മുട്ടനാടുകള്‍ക്ക്  ശരാശരി 55-60 കിലോഗ്രാം വരെയും ശരീരത്തൂക്കമുണ്ടാകും. ഒരു മലബാറി പെണ്ണാടിൽനിന്നും ദിവസം ശരാശരി 750 മുതൽ 800 മില്ലിലീറ്റർ വരെ പാൽ ലഭിക്കും. പാലുൽപാദനദൈർഘ്യം പരമാവധി നാലു മാസമാണ്. 

മറ്റിനങ്ങളുമായും സങ്കരയിനങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍  ശരീരതൂക്കവും പാലുൽപാദനവും അൽപം കുറവാണെങ്കിലും ചുരുങ്ങിയ  കാലയളവില്‍ കിട്ടുന്ന കൂടുതല്‍ കുട്ടികളാണ് മലബാറി ആടുകളുടെ മികവ്. വളർച്ച നിരക്കിൽ ഈ കുഞ്ഞുങ്ങൾ ഒട്ടും പിന്നിലല്ല . മലബാറി ആടുകളുടെ ഓരോ പ്രസവത്തിലെയും പാലുൽപാദനദൈർഘ്യം കുറവാണെങ്കിലും കുറഞ്ഞ കാലയളവിലെ മികച്ച പാലുൽപാദനം കൊണ്ടും അടുത്ത പ്രസവ പ്രക്രിയകൾ പെട്ടന്ന് തന്നെ ആരംഭിക്കുന്നത് കൊണ്ടും ഈ കുറവിനെ മലബാറി ആടുകൾ മറികടക്കുന്നതായി മണ്ണുത്തി വെറ്ററിനറി കോളേജിൽ നടത്തിയ പഠനങ്ങൾ വിലയിരുത്തിയിട്ടുണ്ട്.  മലബാറി ആടുകളിൽനിന്നും ചുരുങ്ങിയ കാലയളവിൽ കിട്ടുന്ന കൂടുതല്‍ ആട്ടിന്‍കുട്ടികളും സാമാന്യം നല്ല വളർച്ചാനിരക്കും തീറ്റപരിവർത്തനശേഷിയും  ഉയര്‍ന്ന രോഗപ്രതിരോധഗുണവും പ്രതികൂല കാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കാനുള്ള കഴിവും സംരംഭകന് ആദായം നേടിത്തരും. 

അട്ടപ്പാടിയുടെ ബ്ലാക്ക് ബ്യൂട്ടി - അട്ടപ്പാടി കറുത്ത ആടുകൾ 

പാലക്കാട് ജില്ലയിൽ പശ്ചിമഘട്ടത്തിലെ നീലഗിരി കുന്നുകളുടെ താഴ്‌വരയിൽ ഭവാനി പുഴയുടെ തീരത്ത് വ്യാപിച്ചു കിടക്കുന്ന അട്ടപ്പാടി മേഖലയില്‍ മാത്രം കാണപ്പെടുന്ന കേരളത്തിന്റെ തനത് ആടുകളാണ് അട്ടപ്പാടി ബ്ലാക്ക് അഥവാ അട്ടപ്പാടി കരിയാടുകള്‍. അട്ടപ്പാടി മേഖലയിൽ ഉൾപ്പെടുന്ന പോഡൂർ, അഗളി, ഷോളയാർ എന്നീ  ഗ്രാമപഞ്ചായത്തുകളിലെ ഉൾഗ്രാമങ്ങളിലാണ് പ്രധാനമായും ഈ ജനുസ് ആടുകൾ കണ്ടുവരുന്നത്. ഇരുളരും കുറുമ്പരും മുതുകരും ഉള്‍പ്പെടെയുള്ള പരമ്പരാഗത ഗോത്രസമൂഹമാണ് അട്ടപ്പാടി ബ്ലാക്ക് ആടുകളുടെ വംശരക്ഷകര്‍. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഗോത്രജനത അട്ടപ്പാടി ആടുകളെ പരിപാലിക്കുന്നത്. ഗോത്രജനതയുടെ സാമൂഹിക- സാമ്പത്തിക- സാംസ്‌കാരിക ജീവിതത്തിൽ അട്ടപ്പാടി കരിയാടുകൾക്ക്  വലിയ സ്ഥാനമുണ്ട്. ഒരു കുടുംബത്തിന്റെ സമ്പത്തും ധനസ്ഥിതിയും കണക്കാക്കുന്നത് പോലും അവർക്ക് സ്വന്തമായുള്ള ആടുകളുടെ എന്നതിന്റെ അടിസ്ഥാനത്തിലാണ്. വിശേഷാവസരങ്ങളിലും വിവാഹവേളയിലും സമ്മാനമായി നൽകുന്നതും ഈ  കരിയാടുകളെ തന്നെ. അട്ടപ്പാടി ആടുകളുടെ പാലും ഇറച്ചിയും ആരോഗ്യദായകവും ഔഷധവുമാണെന്നാണ് ഗോത്രസമൂഹത്തിനിടയിലെ പരമ്പരാഗതവിശ്വാസം.

പകല്‍ മുഴുവന്‍ അട്ടപ്പാടി വനമേഖലയില്‍ മേയാന്‍ വിട്ടും  രാത്രികാലങ്ങളില്‍ ഈറ്റകൊണ്ടും മരത്തടികൊണ്ടും നിര്‍മ്മിച്ച പരമ്പരാഗത കൂടുകളില്‍ പാര്‍പ്പിച്ചുമാണ് അവർ അട്ടപ്പാടി ആടുകളെ പരിപാലിക്കുന്നത്. എണ്ണക്കറുപ്പുള്ള രോമാവരണവും ചെമ്പന്‍ കണ്ണുകളുമാണ് (Bronze) അട്ടപ്പാടി കരിയാടുകൾക്ക് ഉള്ളത്.  അരയടിയോളം മാത്രം നീളത്തിൽ തൂങ്ങിക്കിടക്കുന്ന വീതി കുറഞ്ഞ ചെവികളും കുത്തനെ വളർന്ന് പിന്നോട്ട് പിരിഞ്ഞ് വളരുന്ന കൊമ്പുകളും ആണ് അട്ടപ്പാടി ആടുകളുടെ മുഖലക്ഷണം. പെണ്ണാടുകളിലും ആണാടുകളിലുമെല്ലാം കൊമ്പുകൾ കാണാം. ചെറിയ ശതമാനം ആടുകളുടെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന തൊങ്ങലുകൾ കാണാം. കുന്നുകളും, പാറക്കല്ലുകളും നിറഞ്ഞ അട്ടപ്പാടിയിലെ  മലമേഖലയിലും വനമേഖലയിലും  മേയുന്നതിന് അനുയോജ്യമായ കരുത്തുള്ള നീളന്‍ കൈകാലുകളും ഉറപ്പുള്ള കുളമ്പുകളും അട്ടപ്പാടി കരിയാടുകളുടെ സവിശേഷതയാണ്. 

ഉയർന്ന രോഗപ്രതിരോധശേഷിയും ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള  അതിജീവനശേഷിയും അട്ടപ്പാടി ബ്ലാക്ക് ആടുകള്‍ക്കുണ്ട്. വളരെ കുറഞ്ഞ അളവ് വെള്ളം മാത്രമേ ഈ ആടുകൾക്ക് ആവശ്യമുള്ളൂ. മറ്റിനം ആടുകൾ പൊതുവെ കഴിക്കാൻ മടിക്കുന്ന ഗുണമേന്മ കുറഞ്ഞ പുല്ലും പച്ചിലകളും എല്ലാം അട്ടപ്പാടി ആടുകൾ ഒരു മടിയും കൂടാതെ ആഹരിക്കും. 13 -14 മാസം പ്രായമെത്തുമ്പോൾ തന്നെ ആദ്യ പ്രസവം നടക്കും.  ഒരു പ്രസവത്തിൽ ഒരു കുഞ്ഞ് എന്നതാണ് അട്ടപ്പാടി ആടുകളുടെ കണക്ക്. പ്രതിദിനം കാല്‍ ലീറ്ററില്‍ താഴെ മാത്രമാണ്  പാലുൽപാദനം.   മാംസാവശ്യത്തിനായാണ് അട്ടപ്പാടി ആടുകളെ പ്രധാനമായും വളര്‍ത്തുന്നത്. പൂർണവളർച്ച കൈവരിച്ച മുട്ടനാടുകൾക്ക് ശരാശരി 45 -50 കിലോഗ്രാം വരെയും പെണ്ണാടുകൾക്ക് 30 -35 കിലോഗ്രാം വരെയും ശരീരതൂക്കമുണ്ടാവും. പകൽ മുഴുവൻ മേഞ്ഞുനടന്നുള്ള  ജീവിതം ഇഷ്ടപെടുന്ന ആടുകളായതിനാൽ കൂട്ടിൽ തന്നെ കെട്ടിയിട്ട് വളർത്താൻ ഈ ആടുകൾ അനിയോജ്യമല്ല.

കറുത്ത ആടിന്‍റെ മാംസത്തിന്  രുചിയും ഗുണവും ഔഷധമേന്മയും ഏറെയുണ്ടെന്ന് പൊതുവെ കരുതപ്പെടുന്നതിനാല്‍ വിപണിയില്‍ അട്ടപ്പാടി ആടിന്‍റെ ഇറച്ചിക്ക് മൂല്യം ഏറെയാണ്. മാംസാവശ്യത്തിനുള്ള കശാപ്പും, വനമേഖലയില്‍ വര്‍ഗസങ്കരണവും വ്യാപകമായതിനാല്‍ അട്ടപ്പാടി കരിയാടുകള്‍ ഇന്ന് വംശനാശത്തിന്‍റെ വക്കിലാണ്. ഇന്ന് ഏകദേശം നാലായിരത്തോളം  മാത്രമാണ് അട്ടപ്പാടിമേഖലയിൽ കരിയാടുകൾ  അവശേഷിക്കുന്നത്. അട്ടപ്പാടി ആടുകളെ സംരക്ഷിക്കുന്നതിനായി അട്ടപ്പാടിയിൽ മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ സംരക്ഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.  മണ്ണുത്തി വെറ്ററിനറി കോളേജിലെ ആടു വളർത്തൽ കേന്ദ്രത്തിലും അട്ടപ്പാടി ആടുകളെ പരിരക്ഷിക്കുന്നുണ്ട്.

എന്താണ് ക്രോസ് ബ്രീഡ് ആടുകള്‍ ?

ഇന്ത്യയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 34  ആടുജനുസുകളാണ് ഉള്ളതെന്ന് പറഞ്ഞുവല്ലോ. ഈ ജനുസുകള്‍ക്കെല്ലാം ആകാരത്തിലും സ്വഭാവത്തിലുമെല്ലാം വൈവിധ്യങ്ങളുമേറെയുണ്ട്. ഇങ്ങനെ വ്യത്യസ്ഥമായ ജനിതകസ്വഭാവങ്ങളുള്ള  രണ്ട് ആട് ജനുസുകള്‍ തമ്മില്‍  പ്രജനനം നടത്തുമ്പോള്‍ ഉണ്ടാവുന്ന കുഞ്ഞുങ്ങളെയാണ് ക്രോസ് ബ്രീഡ് / സങ്കരയിനം ആട് എന്ന് വിളിക്കുന്നത്. രണ്ട് ആട് ജനുസുകളുടെയും ഒരു ജനിതകമിശ്രണമായിരിക്കും വര്‍ഗസങ്കരണത്തിലൂടെ ഉരുത്തിരിഞ്ഞ ഈ ക്രോസ് ബ്രീഡ് കുട്ടികള്‍. ശുദ്ധയിനത്തില്‍പ്പെട്ട രണ്ട് ആട് ജനുസുകള്‍ തമ്മിലുള്ള  ശാസ്ത്രീയ പ്രജനനത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾ പൊതുവെ രണ്ട് ജനുസുകളെക്കാളും മികവിൽ  ഒരു പടി മുന്നിലായിരിക്കും. ഉദാഹരണത്തിന് മികച്ച പ്രത്യുൽപാദനക്ഷമതയും എന്നാൽ താരതമ്യേന കുറഞ്ഞ വളർച്ചാനിരക്കുമുള്ള മലബാറി പെണ്ണാടുകളെ കുറഞ്ഞ പ്രത്യുൽപാദനക്ഷമതയും കൂടിയ വളർച്ചാനിരക്കുമുള്ള ജമുനാപാരി മുട്ടനാടുകളുമായി ഇണ ചേര്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ആദ്യ തലമുറയിലെ  കുഞ്ഞുങ്ങള്‍ വളര്‍ച്ചാ നിരക്കിലും ശരീരതൂക്കത്തിലും മലബാറി ആടുകളേക്കാള്‍ മികച്ചതും പ്രത്യുല്‍പ്പാദനക്ഷമതയില്‍ ജമുനാപാരിയേക്കാള്‍ മികച്ചതും ആയിരിക്കും. 

എന്നാൽ, ആടുകളിലെ ക്രോസ് ബ്രീഡിങ് രീതി പരാജയപ്പെട്ടതിനും ഉദാഹരങ്ങൾ ഏറെയുണ്ട്. കറവയാടുകളിൽ ലോകോത്തരമായ കണക്കാക്കപ്പെടുന്ന സാനാൻ ജനുസ് ആടുകളുമായി മലബാറി ആടുകളെ വർഗസങ്കരണം ചെയ്തപ്പോൾ ആദ്യതലമുറയിൽ ഉണ്ടായ കുഞ്ഞുങ്ങൾ മികച്ച പാലുൽപാദനശേഷിയുള്ളവയായിരുന്നെങ്കിലും രോഗപ്രതിരോധശേഷിയിലും കാലാവസ്ഥാതിജീവനഗുണത്തിലും തീരെ പിന്നിലായിരുന്നു . അതുകൊണ്ട് തന്നെ സാനൻ - മലബാറി ക്രോസ്  ആട്ടിൻകുട്ടികൾക്കിടയിൽ മരണനിരക്കും കൂടുതലായിരുന്നു. മാത്രമല്ല  അശാസ്ത്രീയമായ ക്രോസ് ബ്രീഡിംഗ് രീതികൾ  രണ്ട് ജനുസുകളേക്കാള്‍ താഴ്ന്ന ഗുണനിലവാരവും, ജനിതകഗുണവും, രോഗപ്രതിരോധ ശേഷിയും തീരെ കുറവുള്ള കുഞ്ഞുങ്ങള്‍ ജനിക്കാന്‍ ഇടയാകും. 

നാടന്‍ ആടുകളുടെ വര്‍ഗമേന്മ  ഉയര്‍ത്താന്‍ സ്വീകരിച്ച പ്രധാന മാര്‍ഗവും ക്രോസ് ബ്രീഡിംഗ് തന്നെയാണ്. ഉദാഹരണത്തിന് നമ്മുടെ  നാടന്‍ പെണ്ണാടുകളെ നല്ല മലബാറി മുട്ടനാടുകളുമായി മൂന്നോ, നാലോ തലമുറകളില്‍ പ്രജനനം നടത്തിയാല്‍ ക്രമേണ മലബാറി ആടിന്റെ ഗുണം കൂടിയ കുഞ്ഞുങ്ങള്‍ ഉരുത്തിരിയും. ഈ ക്രോസ് ബ്രീഡിംഗ് രീതി ഗ്രേഡിംഗ് അപ്പ് എന്നാണറിയപ്പെടുന്നത്. നാടൻ  ആടുകളുടെ വർഗമേന്മ ഉയർത്തുന്നതിനായി ബീറ്റൽ, ജമുനാപാരി , സിരോഹി തുടങ്ങിയ ആടിനങ്ങളുമായുള്ള വർഗസങ്കരണം രാജ്യത്താകെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

ഹൈബ്രിഡ് (Hybrid) എന്നൊരു ആട്  ബ്രീഡ്  ഉണ്ടോ?

ആട് വിപണിയിൽ വ്യാപകമായി പ്രയോഗിക്കപ്പെടുന്നതും ആടുകളെ വാങ്ങുന്നവർക്ക് ഏറ്റവും സംശയമുണ്ടാക്കുന്നതുമായ വാക്കുകളിൽ ഒന്നാണ് ഹൈബ്രിഡ് ആടുകള്‍. ജനുസില്‍ ഏറ്റവും മികച്ച പെണ്ണാടിനെയും മുട്ടനാടിനെയും പ്രത്യേകം  തിരഞ്ഞെടുത്ത് ശാസ്ത്രീയമായി പ്രജനനം ചെയ്താല്‍ ഉണ്ടാവുന്ന കുഞ്ഞുങ്ങള്‍ സാധാരണഗതിയിൽ മാതൃ-പിതൃ ആടുകളേക്കാൾ ജനിതകമേന്മയില്‍ ഒരു പടി മുന്നിലായിരിക്കും. മാംസോൽപാദനം, പാലുൽപാദനം , പ്രത്യുൽപാദനശേഷി വളർച്ചാനിരക്ക് തീറ്റപരിവർത്തനശേഷി രോഗപ്രതിരോധ ശേഷി തുടങ്ങിയ ഗുണങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ജനുസുകള്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് നടത്തി ശാസ്ത്രീയ പ്രജനനം നടത്തുന്നത്.  ഉത്തമഗുണങ്ങളുള്ള  ഒരേ ജനുസിൽപ്പെട്ട രണ്ട് ആടുകൾ തമ്മിലോ വ്യത്യസ്ത ജനുസിൽ പെട്ട രണ്ടു ആടുകൾ തമ്മിലോ (ക്രോസ് ബ്രീഡിങ് )  ആവാം ഈ  പ്രജനന പ്രക്രിയ. ഇങ്ങനെ ജനിക്കുന്ന  ആട്ടിന്‍ കുഞ്ഞുങ്ങളെയാണ് ഹൈബ്രിഡ് എന്ന് പേരിട്ട് വിളിക്കുന്നത്. ഈ ഹൈബ്രിഡ് ആട്ടിൻകുട്ടികൾ  ശുദ്ധജനുസിൽപ്പെട്ടവയോ ക്രോസ് ബ്രീഡ് കുട്ടികളോ ആവാം.  

നാളെ: ആട് ഫാം തുടങ്ങാം  ഒരു പ്രജനനയൂണിറ്റായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA