ADVERTISEMENT

ശീമക്കൊന്ന  (Gliricidia sepium) നല്ലൊരു നൈട്രജൻ ഫിക്‌സിങ് ചെടിയാണ് എന്നതുകൊണ്ട് പച്ചിലവളമായും ഉപയോഗിക്കാം. പശുക്കളും ആടും ഇതിന്റെ ഇല കഴിക്കാറുണ്ട്. നന്നായി കഴിക്കാൻ കൊടുത്താൽ വേണ്ടുവോളം അവ കഴിക്കുകയും ചെയ്യും. എങ്കിലും എന്റെ അഭിപ്രായത്തിൽ പശുക്കൾക്ക് അവയുടെ തീറ്റയിൽ ഒരു പോർഷൻ എന്ന നിലയിൽ അഞ്ചു കിലോ വരെയാകാം. ആടുകൾക്ക് രണ്ടോ മൂന്നോ കിലോവരെ.  ഒപ്പം മറ്റു പുല്ലുകളും ഇലകളും നൽകണം.

ശീമക്കൊന്നയിൽ അടങ്ങിയിട്ടുള്ള കൗമാരിൻ (coumarin എന്ന പദാർഥം ശീമക്കൊന്നയില പുളിപ്പിച്ചെടുക്കുന്നതിലൂടെ ബാക്റ്റീരിയകൾ ഡൈകോമറോൾ (dicoumarol) ആക്കി പരിവർത്തനപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ വസ്തുവാണ് എലികൾക്ക് വിഷപദാർഥമായി മാറുന്നത്. ഈ വിഷപദാർഥം എലികളുടെ ശരീരത്തിൽ പ്രവർത്തിക്കുന്നപോലെ പശുക്കളിലും ആടുകളിലും പ്രവർത്തിക്കില്ല.

പ്രത്യേക രീതിയിൽ ഇത് തയാറാക്കി എലിവിഷമായും കീടനാശിനിയായും ഉപയോഗിക്കാം. ചില സെൻട്രൽ ആഫ്രിക്കൻ കർഷക സുഹൃത്തുക്കളിൽനിന്നാണ് ഈ അറിവ് എനിക്ക് ആദ്യമായി ലഭിച്ചത്. 

ഒരു ശീമക്കൊന്നയുടെ മൂപ്പെത്തിയ വടി അപ്പാടെ ഇലകളടക്കം ചെറുതായി വെട്ടിയെടുത്തു ഗോതമ്പു മണികളോടൊപ്പം പതിനഞ്ചു മിനിറ്റു വേവിക്കുക. ഗോതമ്പ് എത്രവേണം എന്ന ചോദ്യം വരാം. ഒന്നോ രണ്ടോ കിലോ എടുത്തു വേവിക്കാം. എന്നിട്ടു ഒരു ദിവസം പുളിക്കുന്നതിനു വേണ്ടി എടുത്തുവയ്ക്കുക. അതായത് ഏകദേശം മുപ്പതു മണിക്കൂർ പുളിക്കാനായി വയ്ക്കുക. ശേഷം ഗോതമ്പു മണികൾ അരിച്ചെടുത്തതിനു ശേഷം തണലിൽവച്ച് ഉണക്കിയെടുക്കാം. ഉണങ്ങിയ ശേഷം ഏലിശല്യം ഉള്ളിടത്തു ചെറിയ തോതിൽ വിതറുക. ബാക്കിയുള്ളവ സൂക്ഷിച്ചുവയ്ക്കാം. ആഴ്ചയിൽ ഓരോ തവണയും ഈ ഗോതമ്പു മണിപ്രയോഗം ആവർത്തിക്കുക.

അരിച്ചെടുത്ത വെള്ളം കീടനാശിനിയായി തോട്ടങ്ങളിലെ ചെടികളിൽ ഒരു ലീറ്റർ വെള്ളത്തിൽ നൂറു മില്ലി ചേർത്തു സ്പ്രേ ചെയ്യുക.

English summary: How to Remove Rats from Home 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com