ADVERTISEMENT

എന്താണ് ഹൈഡ്രോജെൽ?

പൊട്ടാസ്യം അധിഷ്ഠിത വിഷരഹിത പോളിമെറാണ് ഹൈഡ്രോജൽ. ഇത് കൃഷിക്കായുള്ള സൂപ്പർ അബ്സോർബന്റ് പോളിമെർ എന്നും അറിയപ്പെടുന്നു. വലുപ്പത്തിന്റെ 300-500 മടങ്ങ് വരെ വെള്ളം ആഗിരണം ചെയ്യാനും നിലനിർത്താനും കഴിവുള്ളതാണ് ഇത്തരം ഹൈഡ്രോ ജെല്ലുകൾ. മണ്ണുമായി കലർത്തി ഒരു ചെടിയുടെ വേരുകളിൽ വിതയ്ക്കുമ്പോൾ, അത് 65 - 95% വെള്ളം വിനിയോഗിക്കുന്നു. 

അമിതമായ ചൂടും വരൾച്ചയും നേരിടുന്ന കൃഷിസ്ഥലങ്ങൾക്കു വേണ്ടിയാണ് ഇത്തരം പോളിഅക്രലൈറ്റ് ഹൈഡ്രോജെൽ വികസിപ്പിച്ചെടുത്തത്. ദിവസവും ചെടികൾക്ക് വെള്ളമൊഴിക്കുന്നതിനു പകരം ആഴ്ചയിൽ ഒരിക്കൽ നന കൊടുത്താൽമതി എന്നതാണ് ഇതിന്റെ പ്രത്യേകത. ചെറിയ തരികളിലുള്ള ജെല്ലുകള്‍ വെള്ളത്തിലലിയുന്ന ജലാറ്റിനിൽ പൊതിഞ്ഞ് ഗുളിക രൂപത്തിലാക്കിയാണ് കുഴിച്ചിടുന്നത്. മൂന്നു മാസം വരെ വേരുകള്‍ക്ക് വെള്ളം സംഭരിച്ചു നല്‍കുന്ന ഇവ പിന്നീട് മണ്ണില്‍ ലയിച്ച് ഇല്ലാതാകും. ഹൈഡ്രോജെൽ വഴി അമിത ജലോപയോഗം, സമയനഷ്ടം എന്നിവ കുറയ്ക്കാൻ സാധിക്കും. മാത്രമല്ല ഹൈഡ്രോജെൽ പോളിമെർ മണ്ണിന്റെ ജലസംഭരണ ശേഷി വർധിപ്പിക്കുന്നു.

ഹൈഡ്രോജെല്ലിന്റെ ഗുണങ്ങൾ

  • ജലസേചനം കുറയ്ക്കാം.
  • ജല നഷ്ടവും പോഷകനഷ്ടവും കുറയ്ക്കുന്നു.
  • ബാഷ്പീകരണ നിരക്ക് കുറയ്ക്കുന്നു.
  • വായു സഞ്ചാരം വർധിപ്പിക്കുന്നതിലൂടെ മണ്ണിന്റെ ഭൗതിക സവിശേഷതകൾ മെച്ചപ്പെടുത്തുന്നു.
  • ചെടികളുടെ റൂട്ട് സോണിൽ തന്നെ വെള്ളവും പോഷകങ്ങളും നൽകി സസ്യങ്ങളുടെ വളർച്ച മെച്ചപ്പെടുത്തുന്നു.
  • മണ്ണൊലിപ്പും ജലത്തിന്റെ ഒഴുക്കും കുറയ്ക്കുന്നു
  • വരണ്ട പ്രദേശങ്ങളിൽ സസ്യങ്ങളുടെ വളർച്ച മെച്ചപ്പെടുത്തുന്നു.
  • ശൈത്യകാലാവസ്ഥയിൽ സസ്യവേരുകൾക്ക് ആവരണമായി പ്രവർത്തിക്കുന്നു.
  • വളത്തിന്റെ ഉപയോഗം 15-30% വരെ കുറയ്ക്കുന്നു.

പ്രവാസികളെ നിങ്ങൾ ധൈര്യമായി നാട്ടിൽ പോയി വരൂ

പ്രവാസികളായ കൃഷിപ്രേമികൾക്കും ഇതൊരനുഗ്രഹം തന്നെയാണ്. ലീവിന് നാട്ടിൽ പോയി വരുമ്പോഴേക്കും ചെടികൾ വെള്ളമില്ലാതെ നശിച്ചുപോയി എന്ന പരാതിക്ക് ഒരു പരിഹാരമാണ് ഹൈഡ്രോജെൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com