ADVERTISEMENT

അമ്ലത്വം നിയന്ത്രിക്കുക എന്ന ധർമ്മത്തെ സംബന്ധിച്ചാണെങ്കിൽ രണ്ടും ഒരേ ധർമ്മമാണ് നിർവഹിക്കുന്നത്. അതേസമയം ഡോളോമൈറ്റിൽ മഗ്നീഷ്യത്തിന്റെ അളവ് കൂടുതലാണ്. അപ്പോൾ മഗ്നീഷ്യം ആവശ്യമായുള്ള സമയത്ത് മേൽപറഞ്ഞ ധർമ്മത്തെയും പരിഗണിച്ചുകൊണ്ട് ഡോളോമൈറ്റ് ആണ് കുമ്മായത്തേക്കാൾ നല്ലത്. ഡോളോമൈറ്റിൽ കാത്സ്യത്തിന്റെ അളവും കൂടുതലാണ്.

രണ്ടിന്റെയും സ്രോതസ് ലൈംസ്റ്റോൺ തന്നെ. ചെറിയൊരു വ്യത്യാസം. ലൈംസ്റ്റോൺ കാത്സ്യം കാർബണേറ്റ് (calcium carbonate) എന്ന ധാതുവിൽനിന്നും ഡോളോമൈറ്റ്  ഉണ്ടാക്കുന്നത് കാത്സ്യം മഗ്നീഷ്യം കാർബണേറ്റ് (calcium magnesium carbonate) അടങ്ങിയ ധാതുവിൽനിന്നുമാണ്. ലൈംസ്റ്റോണിലെ മഗ്നീഷ്യത്തിന്റെ അളവ് അനുസരിച്ചാണ് ഈ വ്യത്യസ്ത പേരുകൾ.

കുമ്മായത്തിന്റെ സ്രോതസ് 5 മുതൽ 35 ശതമാനം മഗ്നീഷ്യം അടങ്ങുന്ന ലൈംസ്റ്റോണിൽ നിന്നാണെങ്കിൽ 35 മുതൽ 45 ശതമാനം മഗ്നീഷ്യം അടങ്ങിയ ലൈംസ്റ്റോണിൽനിന്നാണ് ഡോളോമൈറ്റ് ഉണ്ടാക്കുന്നത്.

English summary: Influence of Calcium and Magnesium Compounds on Plant Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com