ADVERTISEMENT

ആലപ്പുഴയിൽ ഭിന്നശേഷിക്കാരനായ മൈക്കിളിന്റെ കൃഷിയിടത്തിൽ അതിക്രമിച്ച് കയറി മത്സ്യങ്ങളെ പിടിച്ചുകൊണ്ടുപോയ വാർത്ത കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. മേയ് 20നാണ് മൈക്കിൾ പാട്ടത്തിനെടുത്ത് മത്സ്യക്കൃഷി ചെയ്യുന്ന ചാലിൽ സ്ത്രീകൾ ഉൾപ്പെടെ നൂറോളം പേർ ഇറങ്ങി മത്സ്യങ്ങളെ പിടിച്ചുകൊണ്ടുപോയത്. ഇതേത്തുടർന്ന് പോലീസിൽ പാതിപ്പെടുകയും 19 പേർക്കെതിരേ കേസ് എടുക്കുകയും ചെയ്തിരുന്നു.

എന്നാൽ, തന്റെ മീനുകളെ വീണ്ടും പ്രദേശവാസികൾ പിടിച്ചുകൊണ്ടുപോകുകയാണെന്ന പരാതിയുമായി മൈക്കിൾ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സെപ്റ്റംബർ 24ന് തന്റെ പാട്ട കരാർ അവസാനിക്കും. അതുവരെ ഇവിടെ പിടിച്ചുനിന്ന് കിട്ടുന്നത് വിൽക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഒരു കൈക്ക് സ്വാധീനമില്ലാത്ത മൈക്കിൾ. എന്നാൽ, വീണ്ടും  മത്സ്യങ്ങളെ പിടിച്ചുകൊണ്ടുപോകുന്നതിനാൽ കുറച്ചു മത്സ്യങ്ങളെങ്കിലും തനിക്ക് കിട്ടുമെന്ന പ്രതീക്ഷയില്ലായെന്നും മൈക്കിൾ പറയുന്നു. ഇനിയും കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ ചാലിൽ വിഷം കലക്കുമെന്നാണ് ഭീഷണി. കൊള്ള ചെയ്യുന്നവരെ പേടിച്ച് അടുത്ത വർഷം മത്സ്യക്കൃഷി ചെയ്യുന്നില്ല, എല്ലാം അവസാനിപ്പിക്കുകയാണെന്നാണ് മൈക്കിൾ പറയുന്നത്. പോലീസിൽ പാരാതിപ്പെട്ടപ്പോൾ കോവിഡ് തിരക്കുകളിലായതിനാൽ വിളിപ്പിക്കാമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും മൈക്കിൾ പറയുന്നു.

13 വർഷം മുമ്പുണ്ടായ വാഹനാപകടത്തിലാണ് മൈക്കിളിന്റെ ഒരു കയ്യുടെ ശേഷി നഷ്ടപ്പെട്ടത്. നഷ്ടപരിഹാരമായി ലഭിച്ച ഇൻഷുറൻസ് തുക മുടക്കിയായിരുന്നു അദ്ദേഹം മത്സ്യക്കൃഷി ആരംഭിച്ചത്. എന്നാൽ, ആ തുക പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ് മൈക്കിൾ. 

English summary: Fish Farmer Problem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com