സുസ്ഥിര ഭക്ഷ്യോൽപാദനത്തിന് അനീഷിന്റെ ഹൈടെക് മിനി പോളിഹൗസ്

HIGHLIGHTS
  • ഒന്നര സെന്റ് സ്ഥലത്ത് ഭക്ഷ്യോൽപാദനം
fish-aneesh
ആറ്റിങ്ങൽ സ്വദേശി സാജിഷ് ചെമ്പകമംഗലത്തിന്റെ വീട്ടിൽ അനീഷ് നിർമിച്ചു നൽകിയ ഹൈടെക് പോളിഹൗസ്. അനീഷ് അഞ്ചൽ ഇൻസെറ്റിൽ
SHARE

ഒന്നര സെന്റ് സ്ഥലത്ത് സുസ്ഥിര ഭക്ഷ്യോൽപാദനം സാധ്യമാണെന്ന് അവകാശപ്പെട്ട് യുവ കർഷകൻ. സാങ്കേതികവിദ്യാ പിൻബലത്തിൽ നിർമിക്കുന്ന ഹൈ ടെക് പോളിഹൗസ്, 10,000 ലീറ്റർ സംഭരണശേഷിയുള്ള മീൻകുളം, മീൻകുളത്തിലെ ജലമുപയോഗിച്ച് പച്ചക്കറികൃഷി തുടങ്ങിയവയാണ് അഞ്ചൽ സ്വദേശി അനീഷ് രൂപകൽപന ചെയ്തിരിക്കുന്ന സംവിധാനത്തിലുള്ളത്. 

നെറ്റ് പോട്ടുകളിൽ കളിമൺ പരലുകൾ  നിറച്ച് സെലറി, ലെറ്റ്യൂസ്, പുതിന, പാലക്ക് തുടങ്ങിയ ഇലവർഗ പച്ചക്കറികൾ നടാനാകും. ഇതിനൊപ്പം നിലത്ത് മൾച്ചിങ് ഷീറ്റ് ഇട്ട് തുള്ളിനന വഴി മറ്റു പച്ചക്കറിയിനങ്ങളും കൃഷി ചെയ്യാമെന്ന് അനീഷ് അവകാശപ്പെടുന്നു. പയർ, പാവൽ, പടവലം, തക്കാളി, സാലഡ് വെള്ളരി തുടങ്ങിയവയിൽ ഏതെങ്കിലും രണ്ടിനം വളർത്താം. പരാഗണം ആവശ്യമായ തക്കാളി, പാവൽ എന്നിവ കൃഷി ചെയ്യുകയാണെങ്കിൽ ഇതിനുള്ളിൽ ചെറുതേനീച്ചക്കോളനി കൂടി വയ്ക്കാമെന്നും അനീഷ് അവകാശപ്പെടുന്നു.

fish-aneesh-1
ആറ്റിങ്ങൽ സ്വദേശി സാജിഷ് ചെമ്പകമംഗലത്തിന്റെ വീട്ടിൽ അനീഷ് നിർമിച്ചു നൽകിയ ഹൈടെക് പോളിഹൗസ്

2017-18 ലെ കേരള സംസ്ഥാന ഹൈ ടെക് ഫാർമർ അവാർഡ് ജേതാവാണ് അനീഷ് അഞ്ചൽ. 12 വർഷത്തെ കോർപറേറ്റ് ജീവിതം അവസാനിപ്പിച്ച് ഇപ്പോൾ 6 വർഷമായി മുഴുവൻ സമയ കർഷകനാണ്. പോളിഹൗസിലെ തക്കാളിക്കൃഷി ചെറുതേനീച്ച വഴി പരാഗണം നടത്തി വിജയിച്ചിട്ടുണ്ടെന്നും അനീഷ് അവകാശപ്പെടുന്നു.

കൂടുതല്‍ വിവരങ്ങൾക്ക്: www.anchalfresh.com, 9496209877

English summary: High Tech Mini Polyhouse for self sustainability

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA