സ്യൂഡോമൊണാസ് കോവിഡ് വൈറസ് പോലെ അപകടകാരിയോ?

pseudomonas-fluorescens
SHARE

സ്യൂഡോമൊണാസ് ഫ്‌ളൂറസൻസ് ജീവാണുവിനെ കോവിഡ് വൈറസുമായി താരതമ്യം ചെയ്തു ജനങ്ങളെ ഭയപ്പെടുത്തുന്ന ഒരു വിഡിയോ കണ്ടു. എന്ത് എന്തിനെ എങ്ങിനെ ഏതു സമയത്ത് താരതമ്യം ചെയ്തു മൈക്രോ ജീവാണുക്കളെ കുറിച്ച് ആ വിഷയത്തിൽ അതിന്റെ അറിവിന്റെ കാര്യത്തിൽ ഒരുപക്ഷേ അൽപം പോലും ധാരണയില്ലാത്ത സാധാരണക്കാരായ കർഷകരെ നോക്കി സ്യൂഡോമോണസ് ഫ്ലൂറസൻസ് എന്ന മിത്ര ബാക്ടീരിയ വളരെ കുഴപ്പക്കാരനാണ് എന്ന് പ്രചരിപ്പിക്കാൻ അദ്ദേഹത്തിന് എങ്ങനെ തോന്നി എന്നതിൽ അത്ഭുതം തോന്നുന്നു.

ഇനി ഏതൊരു ബാക്ടീരിയകളും കൈകാര്യം ചെയ്യേണ്ട സമയത്തെ അതിന്റെ സൂഷ്മ തലങ്ങളിൽ ശ്രദ്ധിക്കേണ്ടുന്ന PPE(Private Protective Equipment)യെ കുറിച്ചുള്ള വിഷയങ്ങളാണ് പറഞ്ഞതെങ്കിൽ ആ വിഷയം അവതരിപ്പിച്ചു കൊറോണയുമായി ബന്ധിപ്പിച്ചു കാടുകയറേണ്ടതില്ലായിരുന്നു. വിദേശ രാജ്യങ്ങളിൽ പക്ഷി മൃഗ ഫാമുകളിൽ, കൃഷിയിടങ്ങളിലെല്ലാം മാലിന്യം, വളം, കീടനാശിനികൾ, എന്നിവയെല്ലാം തന്നെ കൈകാര്യം ചെയ്യുന്നിടത്ത്, ടൂൾസ് ഉപയോഗിക്കുമ്പോഴും, ആവശ്യമായ ശാരീരിക സുരക്ഷാ ക്രമങ്ങൾ പാലിച്ചു മാത്രമാണ് ചെയ്തെടുക്കുന്നത്. അതുകൊണ്ട് കൈകാലുകൾ, മുഖം എന്നിവ തീർച്ചയായും ശാരീരിക സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് വേണം കൈകാര്യം ചെയ്യാൻ. അതുമാത്രമല്ല ഏതൊരു വളവും കീടനാശിനികളും സ്പ്രേ ചെയ്യുമ്പോൾ വായുവിന്റെ ഗതിയും കാലാവസ്ഥയും കൂടി പരിഗണിച്ചാണ് ചെയ്തെടുക്കേണ്ടത്. ഇത് ജൈവ വളങ്ങൾ ആകട്ടെ രാസവളങ്ങൾ ആകട്ടെ സുരക്ഷാ ക്രമങ്ങൾ വേണ്ടതുപോലെ പാലിക്കാനും അത്തരം ഉപകരണങ്ങൾ എന്തൊക്കെയെന്ന് എങ്ങനെയൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്നൊക്കെ  പഠിപ്പിക്കുകയുമാണ് വേണ്ടത്.

സ്യൂഡോമോണസ് ഫ്ലൂറസൻസ് എന്താണെന്ന് എന്നോട് ആരെങ്കിലും ചോദിച്ചാൽ ഞാൻ ഉത്തരം പറയുക താഴെ പറയും വിധമായിരിക്കും.

സ്യൂഡോമോണസ് (ഇതുമാത്രമല്ല മറ്റു പല സൂഷ്മാണു വളങ്ങളും) എന്ന ഈ ബാക്ടീരിയ നമ്മുടെ കൃഷിഭൂമിയിൽത്തന്നെ ഉള്ളവയാണ്. മിക്കവാറും സമയങ്ങളിൽ കൃഷിയിടങ്ങളിൽ പാലിക്കേണ്ട ക്രമങ്ങൾ പരിപാലിക്കാതാകുമ്പോൾ, കൃഷിക്കുവേണ്ടുന്ന രീതിയിൽ സംരക്ഷിക്കാതാകുമ്പോൾ ഈ സൂഷ്മാണു ജീവികളുടെ അംഗസംഖ്യ ഇല്ലാതാകുന്ന അഥവാ വളരെ ശോഷിച്ച പോലെ ആയിത്തീരാറുണ്ട്. മണ്ണിൽ വന്നുവീഴുന്ന എല്ലാ വസ്തുക്കളെയും മാലിന്യങ്ങളെയും ദ്രവിപ്പിക്കുകയും മണ്ണിൽ നൈട്രജന്റെ അളവ് വർധിപ്പിക്കാനും സഹായിക്കുകയും ചെടികളിലും വിത്തുകളിലും വന്നേക്കാവുന്ന പാത്തോജൻസിനെ നിർവീര്യമാക്കുകയും സസ്യങ്ങളിൽ പ്രതിരോധ ശേഷി വർധിപ്പിക്കുകയും സസ്യങ്ങൾക്ക് വേണ്ടുന്ന ലായക രൂപത്തിലുള്ള പോഷകങ്ങൾ സമൃദ്ധമായി ഉണ്ടാക്കാനും സഹായിക്കുകയെന്ന കടമയാണ് ഈ സൂഷ്മജീവികൾ നടത്തിയെടുക്കുന്നത്. ഈ സഹായങ്ങളും ഗുണങ്ങളും നേട്ടങ്ങളും കൃത്യമായും വർധിതമായ തോതിലും നടത്തിയെടുക്കാൻ വേണ്ടിയാണ് ഈ സൂഷ്മാണു ജീവി ഗണങ്ങളെ പ്രത്യേകമായി വേർതിരിച്ചെടുത്ത് കൃഷിയിടങ്ങളിലേക്ക് പ്രത്യേകം മീഡിയ വഴി മണ്ണിലേക്കു ചേർക്കാനും സസ്യങ്ങളിലേക്കും പതിപ്പിക്കാനും ശ്രമിക്കുന്നത്. ഈ ചേർക്കലിനും പതിപ്പിക്കലിനും പ്രത്യേകം നിബന്ധനകളും നൽകുന്നുണ്ട്. ചേർക്കേണ്ട അളവുകൾ പ്രയോഗിക്കേണ്ട രീതികൾ, ഉപയോഗിക്കേണ്ട ശാരീരിക സംരക്ഷണ ഉപകരണങ്ങൾ എന്നിവ.

കോടികൾ വരുന്ന ലോക ജനസംഖ്യയുടെ കാര്യം പരിഗണിച്ചുനോക്കുമ്പോൾ സ്യൂഡോമോണസ് അശ്രദ്ധയോടെയും അമിതമായും അനിയന്ത്രിത ഇടവേളകളായും ഉപയോഗിച്ചുകൊണ്ടുള്ള അപകടം പോലും വിരലിലെണ്ണാവുന്ന അത്രയേയുള്ളൂ. എന്നുവച്ചു ഒരു കുഴപ്പമില്ലാത്ത എണ്ണമാണല്ലോ എന്നല്ല  ഞാനീ പറയുന്നതിനർഥം. കൊറോണയെ തുലനം ചെയ്തു സംസാരിക്കുന്ന ആ ഭീതിപ്പെടുത്തൽ കണ്ടപ്പോൾ പറഞ്ഞതാണ്. കൂടാതെ ചില വ്യക്തികളുടെ ശാരീരികമായ വിവിധതരം ശോഷിപ്പുകളും അവസ്ഥകളും അത്രയും പരിതാപകരമായ ആ അവസ്ഥകളിൽ നേരത്തെപറഞ്ഞപോലെ അനിയന്ത്രിതമായ രീതിയിൽ ഏതൊരു സൂഷ്മാണു വളപ്രയോഗങ്ങളും ഏതൊരു കീടനാശിനി പ്രയോഗങ്ങളും കുഴപ്പങ്ങൾ വർധിപ്പിക്കാമെന്നിരിക്കെ വേണ്ടുന്ന നടപടിക്രമങ്ങളെ കുറിച്ചായിരുന്നു വളരെയധികം ഭവ്യതയും എന്നാൽ വിഹ്വലതയുമുള്ള വിഡിയോകർത്താവ് വാചാലനാകേണ്ടിയിരുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 9447462134

English summary: Pseudomonas fluorescens is non-pathogenic, meaning it does not cause disease in humans

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA