തെങ്ങിന്റെ ശത്രു കൊമ്പൻചെല്ലിയെ പിടിക്കാൻ കർഷകരുടെ ലളിതമായ മാർഗം

HIGHLIGHTS
  • ഏതു പ്രായത്തിലുമുള്ള തെങ്ങുകളിലും ഇവയുടെ ആക്രമണം
coconut-bug
SHARE

തെങ്ങ് നട്ടു വളർത്തുന്നവരെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന കീടങ്ങളിലൊന്നാണ് കൊമ്പൻ ചെല്ലി. സാധാരണ ചാണക്കുഴികളിലും വളക്കുഴികളിലും വളരുന്ന ഇവ വൈകുന്നേരമായാൽ തെങ്ങിലേക്ക് എത്തും. തെങ്ങിന്റെ കൂമ്പ് തുരന്നു നശിപ്പിക്കുകയാണ് ഇവർ ചെയ്യുക. ഏതു പ്രായത്തിലുമുള്ള തെങ്ങുകളിലും ഇവയുടെ ആക്രമണം ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കൊമ്പൻചെല്ലിയുടെ ആക്രമണത്തെ ചെറുക്കാൻ കർഷകർ സ്വീകരിച്ചിരിക്കുന്ന ലളിതമായ മാർഗമാണ് മീൻവലകളുടെ ഉപയോഗം. വളരെ നേർത്ത കനമുള്ള ഉടക്കുവലകൊണ്ട് തെങ്ങിനെ (തൈ) പൊതിഞ്ഞുകെട്ടുമ്പോൾ കൊമ്പൻചെല്ലികൾ വലയിൽ കുരുങ്ങുന്നു. അവടെ പിടിച്ച് നശിപ്പിച്ചു കളയാം. പുന്നയ്ക്കൽ ബെന്നി എന്ന കർഷകൻ തന്റെ വീട്ടുവളപ്പിലെ തെങ്ങിൻതൈകളെ സംരക്ഷിക്കാൻ ഇത്തരത്തിൽ മീൻവല ഉപയോഗിച്ചിട്ടുണ്ട്. വിഡിയോ ചുവടെ.

ഇടവിളക്കൃഷി വർധിപ്പിക്കുന്നതിലൂടെ കൊമ്പൻചെല്ലി ആക്രമണത്തെ ചെറുക്കാൻ കഴിയും. അതുപോലെതന്നെ വേപ്പിൻപിണ്ണാക്കും മണലും ചേർത്ത് കവിളുകളിൽ ഇട്ടു നൽകാം. ഇത്തരത്തിൽ പാറ്റാഗുളികയും ഉപയോഗിച്ച് കൊമ്പൻചെല്ലിയുടെ ആക്രണത്തെ പ്രതിരോധിക്കാം.

English summary: Pest Management of Coconut

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA