സംരംഭകരെ മാടിവിളിച്ച് കാർഷിക മേഖല, ഇതാ 5 ആശയങ്ങൾ

HIGHLIGHTS
  • വളം വിൽപനയ്ക്കും വലിയ സാധ്യത
  • കാർഷികോൽപന്നങ്ങൾ മൂല്യവർധന നടത്തി അധിക വരുമാനം നേടാം
farming
SHARE

കൃഷി മാറുകയാണ്, ഒപ്പം കാർഷിക ലോകവും. നൂതന കാർഷിക ആശയങ്ങൾ പ്രാവർത്തികമാക്കി യുവാക്കൾ കൃഷിയിലേക്കിറങ്ങിക്കഴിഞ്ഞു. കൃഷിയുടെ മട്ടും ഭാവവും മാറി. തൊഴിലാളികളുടെ എണ്ണം കുറച്ച് കാര്യക്ഷമമായ യന്ത്ര സംവിധാനങ്ങൾ കൃഷിയിടത്തിലെത്തി. തൊഴിലാളികളുടെ ലഭ്യതക്കുറവിൽ കൃഷി ചെയ്യാൻ കഴിയാത്ത കർഷകർക്കായി ഇന്ന് തൊഴിൽ സേനയുണ്ട്. കൃഷിവകുപ്പിന്റെ കാർഷിക കർമസേനകളെ കൂടാതെ സ്വകാര്യ കർമസേനകളും സംരംഭമായി കേരളത്തിൽ പ്രചരിച്ചുവരുന്നു. വിപുലമായ കൃഷിപ്പണികളെക്കൂടാതെ ചെറിയ കൃഷികൾക്കും ഈ കർമസേന തയാർ. ദിവസക്കൂലി എന്നതിനു പകരം ചെയ്യുന്ന ജോലിക്ക് കൂലി എന്ന രീതി കൃഷിയിടങ്ങളിൽ വ്യാപകമായാൽ കർഷകനും തൊഴിലാളിക്കും ഒരുപോലെ മുതൽക്കൂട്ടാകും. 

കൃഷിയിൽത്തന്നെ വരുമാനസാധ്യത തുറന്നു നൽകുന്ന ഒന്നാണ് തൈ ഉൽപാദനം. വിത്തുപാകി തൈകളുണ്ടാക്കാൻ തയാറാണെങ്കിൽ ആർക്കും ഇത് സംരംഭമായി സ്വീകരിച്ച് മുന്നോട്ടുവരാം. പച്ചക്കറികളുടെ തൈകൾ മാത്രമല്ല ചെടികളുടെ തൈ ഉൽപാദനവും വലിയൊരു സംരംഭ സാധ്യത തുറന്നുനൽകുന്നുണ്ട്. തൊഴിലാളികളെ വച്ച് ഇത്തരത്തിലൊരു സംരംഭം നടത്തുന്നത് വളരെ ചെലവേറിയ ഒന്നാണ്. എന്നാൽ, കുടുംബാംഗങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മികച്ച വരുമാനമാർഗമാകുമെന്നതിൽ സംശയമില്ല.

കൃഷി ചെയ്യാൻ വളം വേണം. അതുകൊണ്ടുതന്നെ വളം വിൽപനയ്ക്കും വലിയ സാധ്യത കാർഷിക മേഖല തുറന്നുതരുന്നുണ്ട്. ജൈവകൃഷിക്ക് പ്രചാരമേറുമ്പോൾ, വീട്ടിലേക്കാവശ്യമായവ ഉൽപാദിപ്പിക്കാൻ പലരും ജൈവ രീതികൾ അവലംബിക്കുമ്പോൾ ജൈവ വള നിർമാണവും സംരംഭ സാധ്യത നൽകുന്നു. ചാണകം അടിസ്ഥാന അസംസ്കൃത വസ്തുവാക്കിയാൽ ജലാംശം നീക്കി സംപുഷ്ടീകരിച്ച ചാണകപ്പൊടി, കമ്പോസ്റ്റ്, ജീവാമൃതം, പഞ്ചഗവ്യം എന്നിങ്ങനെയുള്ള വളങ്ങൾ വിപണിയിലെത്തിക്കാം. ഇത്തരം ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറെയുണ്ട്.

കൃഷിക്ക് അടിസ്ഥാനം മണ്ണും ജലവുമാണല്ലോ. അവ ആരോഗ്യമുള്ളവയാണെങ്കിലേ അവയിലെ സസ്യങ്ങളും ജീവജാലങ്ങളും കാര്യക്ഷമമായി വളരൂ. മണ്ണു പരിശോധിച്ച് അതിലെ പോരായ്മകൾ പരിഹരിച്ചാൽ മാത്രമേ കാർഷിക രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കഴിയൂ. അല്ലാത്തപക്ഷം ചെലവിന് അനുസരിച്ചുള്ള ഉൽപാദനം ലഭിച്ചുകൊള്ളണമെന്നില്ല. മത്സ്യക്കൃഷിയിൽ ജലത്തിന്റെ പരിശോധന അവശ്യമായി വരുന്നു. ഇത്തരം പരിശോധനകൾക്ക് കാര്യക്ഷമമായ സംവിധാനങ്ങളുടെ അപര്യാപ്തത പലപ്പോഴും കർഷകർക്ക് വലിയ വെല്ലുവെളി സൃഷ്ടിക്കുന്നുണ്ട്. നിശ്ചിത ഫീസ് ഈടാക്കി പരിശോധനകൾ പ്രാദേശികമായി ചെയ്തുനൽകുന്ന ഫാർമേഴ്സ് ലബോറട്ടറികൾക്ക് പ്രസക്തിയുണ്ടാകുന്നത് ഈ സാഹചര്യത്തിലാണ്.

ഉൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങൾ അതേ രൂപത്തിൽ വിറ്റഴിക്കാതെ മൂല്യവർധന നടത്തി വിപണിയിലെത്തിച്ച് അധിക വരുമാനം നേടാം. അത്തരത്തിൽ കർഷകർ തനിച്ചോ അല്ലെങ്കിൽ സംഘടനാ നേതൃത്വത്തിലോ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ കഴിയും. 

ചുരുക്കത്തിൽ കൃഷിയിടം ഒട്ടേറെ സംരംഭ സാധ്യതകൾ തുറന്നു തരുന്നുണ്ട്. കാർഷിക രംഗത്ത് മുകളിൽപ്പറഞ്ഞ 5 മേഖലകളിലെ വഴികാട്ടികളായ സംരംഭകരെ പരിചയപ്പെടുന്നതിനും കൂടുതൽ വിവരങ്ങൾക്കും സെപ്റ്റംബറിലെ കർഷകശ്രീ രജത ജൂബിലി പതിപ്പ് കാണുക.

ഓൺലൈനായി കർഷകശ്രീ വരിക്കാരാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Small Agricultural Business Ideas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA