അതിരിൽനിന്ന് എത്ര അകലത്തിലാണ് മരം നടാവുന്നത് എന്നതു സംബന്ധിച്ച് വ്യക്തമായ നിയമങ്ങളൊന്നുമില്ല. പല വിഭാഗങ്ങളിൽപ്പെടുന്നതും പല രീതിയിൽ വളരുന്നതുമായ മരങ്ങളുണ്ട്. അകലം സംബന്ധിച്ച് നിയമമുണ്ടാക്കുക പ്രായോഗികമല്ല. എന്നാൽ വലുതായി വളർന്ന് പന്തലിക്കുന്ന മരങ്ങൾ അതിരിനോടു ചേർത്തു വച്ചാൽ അയൽവസ്തുവിന്റെ ഉടമയ്ക്ക് അത് ശല്യമായേക്കാം. ജീവനും സ്വത്തിനും ഭീഷണിയായാൽ അയൽവസ്തു ഉടമയ്ക്ക് നിയമപരമായ നടപടി സ്വീകരിക്കാം. പിന്നീട് ഒരു കാലത്ത് ഉടമസ്ഥാവകാശത്തെപ്പറ്റി തർക്കമുണ്ടാകാനും സാധ്യതയുണ്ട്. ഭാവിയിൽ ഉണ്ടാകുന്ന അനാവശ്യ തർക്കങ്ങളും വഴക്കുകളും ഒഴിവാക്കുന്നതിനാണ് വലുതായി വളർന്ന് പന്തലിക്കുന്ന മരങ്ങൾ കഴിയുന്നതും അതിരിനോട് ചേർത്ത് വയ്ക്കാതിരിക്കണമെന്നു പറയുന്നത്.
english summary: Conflicts Involving Trees and Neighbors