ADVERTISEMENT

സംരംഭസാധ്യത തുറന്നുനൽകുന്ന മേഖലയാണ് മൃഗസംരക്ഷണം. അതിൽത്തന്നെ കർഷകന് ഏറ്റവുമധികം ലാഭം നേടിത്തരുന്ന മേഖല ഏതെന്നു ചോദിച്ചാൽ നിസംശയം പറയാം–പന്നിവളർത്തൽ. തീറ്റച്ചെലവ് നന്നേ കുറവാണെന്നതാണ് പന്നിവളർത്തൽ മേഖലയെ പണമൊഴുകും മേഖലയായി കണക്കാക്കാൻ കാരണം. എന്നാൽ, അത്ര എളുപ്പമുള്ള കാർഷിക വിഭാഗവുമല്ലിത്. കാരണം, പലപ്പോഴും വാർത്തകളിൽ കണുന്നവിധത്തിൽ ജനരോഷം ഉയരുന്ന സംരംഭമാണിത്. അതുകൊണ്ടുതന്നെ കൃത്യമായ പ്ലാനിങ്ങും മാലിന്യനിർമാർജന സംവിധാനവുമൊക്കെ ഒരുക്കിയെങ്കിൽ മാത്രമേ പന്നിക്കൃഷി ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ.

സാധാരണ ഒരു കുടുംബത്തിലെ ബാക്കിവരുന്ന ഭക്ഷണാവശിഷ്ടങ്ങൾ നൽകി ഒരു പന്നിയെ അനായാസം വളർത്താൻ കഴിയും. വീട്ടിലെ മാലിന്യനിർമാർജനത്തിന് ഉത്തമ മാതൃകകൂടിയാണ് പന്നിവളർത്തൽ. ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കാൻ സൗകര്യമില്ലാത്തവരാവട്ടെ അയൽവക്കങ്ങളിൽ പന്നിവളർത്തുന്നവർക്ക് കൊടുക്കാറുമുണ്ട്. അങ്ങനെ വലിയ തീറ്റച്ചെലവില്ലാതെ പന്നികളെ വളർത്തിയെടുക്കാം. മാർക്കറ്റിൽ ഇറച്ചിക്ക് വലിയ ഡിമാൻഡ് ഉള്ളതുകൊണ്ടുതന്നെ വിൽക്കാൻ ബുദ്ധിമുട്ടും ഉണ്ടാവില്ല. പന്നിക്കുഞ്ഞുങ്ങൾ, ഇറച്ചി എന്നിവയാണ് പന്നിക്കൃഷിയിൽ വരുമാനം നേടിത്തരുന്നത്.

അതുപോലെ വ്യാവസായികാടിസ്ഥാനത്തിൽ ചെയ്യുമ്പോൾ അറവുശാലകളിൽനിന്നും ഹോട്ടലുകളിൽനിന്നുമൊക്കെയുള്ള ഭക്ഷണാവശിഷ്ടങ്ങൾ കൊണ്ടുവന്നു കൊടുക്കാം. അവിടെയും തീറ്റച്ചെലവ് കുറവ്.

ഇത്രയൊക്കെയാണെങ്കിലും നന്നായി അധ്വാനിക്കേണ്ട മേഖലതന്നെയാണ് പന്നിവളർത്തൽ. ഹോട്ടലുകളിലെയും മറ്റും ഭക്ഷണാവശിഷ്ടം കൈകാര്യം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലല്ലോ. അതുപോലെ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വരുന്ന മേഖലയും. തുടക്കത്തിൽ പ്രശ്നമൊന്നും ഉടലെടുത്തിട്ടില്ലെങ്കിലും ഫാം നല്ല രീതിയിൽ പ്രവർത്തിച്ചുതുടങ്ങുമ്പോഴായിരിക്കും പരാതികൾ ഉയർന്നുവരിക. അതുകൊണ്ടുതന്നെ പരാതികൾ ഉയർന്നാലും കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിൽ അവ തരണം ചെയ്യാൻ കർഷന് കഴിയും. 

ഒരു പന്നിയെ വളർത്തുന്ന ആളാണെങ്കിലും ഉറപ്പായും ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിരിക്കണം. ഏതു മാലിന്യമാണെങ്കിലും അത് ബയോഗ്യാസ് പ്ലാന്റിലൂടെ കയറിയിറങ്ങിയാൽ ദുർഗന്ധരഹിതമാകും. ഫാമുകൾക്കെതിരേയുള്ള പരാതിയിൽ ഏറിയപങ്കും ഈ ദുർഗന്ധമായിരിക്കും. അതുപോലെതന്നെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പന്നികളെ നിത്യേന കുളിപ്പിക്കുകയും ചെയ്താൽ ദുർഗന്ധം കുറയ്ക്കാൻ കഴിയും. 

ഏറ്റവും ലാഭം നേടിത്തരുന്ന പന്നിവളർത്തലിനെക്കുറിച്ച് ഡോ. മരിയ ലിസ മാത്യു വിശദീകരിക്കുന്നു 

English summary: Most Profitable Livestock Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com