തരിശുഭൂമിയിൽ ഭക്ഷ്യവിളക്കൃഷി ചെയ്യുന്നോ? ധനസഹായം ലഭിക്കും

HIGHLIGHTS
  • ആനുകൂല്യം തരിശുഭൂമിയിൽ ആദ്യ വർഷത്തെ കൃഷിക്കു മാത്രം
  • നടീൽ സമയത്തും രണ്ടാം പകുതിയിലും പരിശോധന
money-for-farmes
SHARE

കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനു കൃഷിവകുപ്പ് ആർകെവിവൈ 2020–21ൽ ഉൾപ്പെടുത്തി തരിശുഭൂമിയിൽ ഊർജിത ഭക്ഷ്യോല്‍പാദന പദ്ധതി നടപ്പാക്കുന്നു. 47 കോടിയാണു പദ്ധതിക്കു വകയിരുത്തിയിട്ടുള്ളത്. വ്യക്തിഗത കർഷകർക്കു പുറമേ യുവജനങ്ങൾ, കർഷക സംഘങ്ങൾ, കർഷക ഉൽപാദക സംഘങ്ങൾ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, കുടുംബശ്രീ, യൂത്ത് ക്ലബ്ബുകൾ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ, കാർഷിക മേഖലയിൽ പണം മുടക്കാനും തൊഴിൽ ചെയ്യാനും താൽപര്യമുള്ള നാട്ടിൽ തിരിച്ചെത്തിയ പ്രവാസി മലയാളികളെയും പദ്ധതിയില്‍ ചേർക്കും. മൂന്നു വർഷത്തിലധികമായി തരിശു കിടന്ന സ്ഥലത്തു കൃഷി ചെയ്യുന്നതിന് ഇപ്രകാരം സഹായം നൽകും.

വിള                         നിരക്ക് (രൂപ) 

                        കർഷകന്      ഭൂവുടമയ്ക്ക്

1. നെല്ല്                     35,000               5000

2. പച്ചക്കറി               37,000              3000

3. വാഴക്കൃഷി           32,000           3000

4. കിഴങ്ങുവർഗം      27,000           3000

5. പയർവർഗം           27,000            3000

6. ചെറുധാന്യങ്ങൾ     27,000           3000

തരിശുഭൂമിയിൽ ആദ്യ വർഷത്തെ കൃഷിക്കു മാത്രമാണ് ഈ ആനുകൂല്യം. നടീൽ സമയത്തും രണ്ടാം പകുതിയിലും പരിശോധനയ്ക്കു ശേഷവുമാണു സഹായം. വ്യക്തിഗത കർഷകർക്കു രണ്ടു ഹെക്ടർവരെയും കർഷക ഗ്രൂപ്പുകൾക്കു കൃഷി ചെയ്യുന്ന സ്ഥല വിസ്തൃതിക്കനുസരിച്ചുമാണു സഹായം. ഭൂവുടമ തന്നെയാണു കൃഷി ചെയ്യുന്നതെങ്കിൽ ഉടമയ്ക്കുള്ള തുക ഉൾപ്പെടെയുള്ള മൊത്തം തുകയും ഉടമയ്ക്കു ലഭിക്കും. പദ്ധതി ഗുണഭോക്താക്കൾ വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകണം.

വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം.

English summary: Subsidies for Farmers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA