ADVERTISEMENT

സംസ്ഥാന ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, മേഖലാ ക്ഷീരോൽപാദക യൂണിയനുകൾ, ക്ഷീര സഹകരണ സംഘങ്ങൾ എന്നിവരുടെ സംയുക്ത സംരംഭമായിട്ടാണു ‘ക്ഷീര സാന്ത്വനം’ പദ്ധതി. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയും, ലൈഫ് ഇൻഷുറൻസ് കോർപറേഷനുമാണു പദ്ധതിയുടെ നടത്തിപ്പ് പങ്കാളികൾ. 

ക്ഷീര കർഷകർക്കും ജീവനക്കാർക്കും ക്ഷീര സഹകരണ സംഘങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചു ഗുണഭോക്തൃ വിഹിതത്തിൽ ധനസഹായം നൽകാം. 

4 പദ്ധതികൾ

ആരോഗ്യ സുരക്ഷാ പോളിസി, അപകട സുരക്ഷ പോളിസി, ലൈഫ് ഇൻഷുറൻസ് പോളിസി, ഗോ സുരക്ഷ പോളിസി എന്നിവയാണ് ഈ വർഷം ഉൾപ്പെടുത്തിയിരിക്കുന്നത്.  

ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന, 2019–20 വർഷങ്ങളിൽ പരിരക്ഷ ലഭിക്കുന്നവരും ഇതേ വർഷം പദ്ധതിയിൽ ചേരുന്നവരുമായ ക്ഷീര കർഷകർ, ജീവിത പങ്കാളി, 25 വയസു വരെ പ്രായമായ 2 കുട്ടികൾ, മാതാ–പിതാക്കൾ, ക്ഷീര സഹകരണ സംഘം ജീവനക്കാർ എന്നിവരാണ് ഗുണഭോക്താക്കൾ. കർഷകന്റെ കറവമാടുകളും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 

ആരോഗ്യ സുരക്ഷ

കർഷകൻ, കർഷകന്റെ ജീവിത പങ്കാളി, 25 വയസിൽ താഴെ പ്രായമുള്ള അവിവാഹിതരായ 2 കുട്ടികൾ, എന്നിവരെയും മാതാപിതാക്കളെയും ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളാക്കാം.  

ഈ പദ്ധതി പ്രകാരം 80 വയസു വരെയുള്ള കർഷകന്റെ കുടുംബത്തിന് 1 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.  കർഷകന്റെ രക്ഷിതാക്കൾക്ക് പ്രായപരിധി ബാധകമല്ല. കാലാവധി 1 വർഷം. 25 വയസു വരെയുള്ള രക്ഷിതാക്കളുടെ പരിരക്ഷയിൽ കഴിയുന്ന വിവാഹം കഴിക്കാത്തവരോ, ജോലി ലഭിക്കാത്തവരോ ആയ 2 കുട്ടികൾക്കും ഇൻഷുറൻസ് പരിരക്ഷ കിട്ടും.  25 വയസിൽ താഴെ രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവവർക്ക് അധിക പ്രീമിയം നൽകി പദ്ധതിയിൽ അംഗമാകാം. 

അപകട സുരക്ഷ

കർഷകനു മാത്രമാണ് അംഗമാകാൻ കഴിയുക. കാലാവധി 1 വർഷം.  ഇൻഷുറൻസ് പരിരക്ഷ 7 ലക്ഷം (വിദ്യാഭ്യാസ ഗ്രാന്റ് 50000 രൂപ വരെ).

പദ്ധതിയിൽ അംഗമാകുന്ന കർഷകൻ അപകടം മൂലം മരിക്കുകയോ–അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ പോളിസി പരിരക്ഷ ലഭിക്കും. അപകടമരണമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ തുകയുടെ 100 ശതമാനം ലഭിക്കും. സ്ഥിരമായ അംഗ വൈകല്യത്തിനും പരിരക്ഷ കിട്ടും. 

പദ്ധതിയിൽ ചേർന്ന അംഗം അപകടം മൂലം മരിക്കുകയോ, സ്ഥിരമായി അംഗവൈകല്യം ഉണ്ടാകുകയോ ചെയ്താൽ, ഈ പദ്ധതിയിൽപ്പെട്ട 25 വയസു വരെയുള്ള കുട്ടികൾക്ക് പഠന സഹായം ലഭിക്കും.  (ഒരു കുട്ടിക്ക് പരിരക്ഷ തുകയുടെ 10 ശതമാനം അല്ലെങ്കിൽ 25,000 രൂപ, ഏതാണോ കുറവ്.  2 കുട്ടിയാണെങ്കിൽ പരിരക്ഷ തുകയുടെ 10 ശതമാനം അല്ലെങ്കിൽ 50,000 രൂപ. ഏതാണോ കുറവ്)

ലൈഫ് ഇൻഷുറൻസ്

18 വയസു മുതൽ 60 വയസു വരെയാണ് പ്രായപരിധി. കാലാവധി 1 വർഷം.  1 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ.

പോളിസി തുടങ്ങി ആദ്യത്തെ 45 ദിവസത്തിനു ശേഷം മാത്രമാണു പരിരക്ഷ ലഭിക്കുന്നത്. (അപകട മരണം പോളിസി ആരംഭം മുതൽ പരിധിയിൽ വരും). ആത്മഹത്യ കേസുകൾ പോളിസി പരിധിയിൽ വരില്ല. 

ഗോ സുരക്ഷ 

കന്നുകാലികൾക്കാണു പരിരക്ഷ: 50,000–60,000–70,000 രൂപ വരെ ലഭിക്കും.  കാലാവധി 1 വർഷം. പദ്ധതിയുടെ എൻറോൾമന്റ് ഫോറം പൂരിപ്പിച്ച് കന്നുകാലിയുടെ ഫോട്ടോ പതിപ്പിച്ച അപേക്ഷാ ഫോറത്തിൽ, വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റോടു കൂടി സമർപ്പിച്ചാൽ മാത്രമേ പ്രീമിയം തുക അടയ്ക്കാനോ, പദ്ധതിയിൽ ഉൾപെടുത്താനോ യോഗ്യരാകുകയുള്ളൂ.  

കന്നുകാലിയുടെ ഫോട്ടോ എടുക്കുമ്പോൾ ടാഗ് നമ്പർ വ്യക്തമാക്കുന്ന ഒരു ഫോട്ടോയും, ടാഗ് കാണത്തക്ക രീതിയിലുള്ള കന്നുകാലിയുടെ ഫുൾ സൈസ് ഫോട്ടോയും നിർബന്ധം. പശു ചത്തു പോകുകയാണെങ്കിൽ 100 ശതമാനം പരിരക്ഷ തുക കിട്ടും. രോഗത്താൽ കറവ വറ്റുക–വന്ധ്യത എന്നിവയ്ക്ക് 75 % തുക പരിരക്ഷ ലഭിക്കും. ഗോമാരി, രക്തദൂഷ്യം, രക്തസ്രാവം, ആന്ത്രാക്സ്, ഫൂട്ട് ആൻഡ് മൗത്ത് എന്നീ രോഗങ്ങൾക്ക് പശുക്കൾക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെങ്കിൽ പരിരക്ഷ ലഭിക്കും.

പദ്ധതിയിൽ എങ്ങനെ ചേരാം?

പദ്ധതിയിൽ, ആകെ സബ്സിഡി വിഹിതം പരമാവധി 50 ശതമാനം നിരക്കിലാണ് വകയിരുത്തിയിരിക്കുന്നത്.  

ക്ഷീര വികസന വകുപ്പ്, സംസ്ഥാന ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, യൂണിയനുകൾ എന്നിവയുടെ വിഹിതം ചേർത്ത് ഒന്നായിട്ടാണു ആകെ അനുവദിക്കുന്ന സബ്സിഡി തുക വകയിരുത്തിയിരിക്കുന്നത്.   

എൻറോൾമെന്റ് പൂർത്തീകരിച്ച ശേഷം യൂണിയനുകളിൽ അംഗങ്ങളായതും പാൽ നൽകി വരുന്നതുമായ ആനന്ദ് മാതൃക സംഘങ്ങളിലൂടെ എൻറോൾ ചെയ്ത കർഷകരുടെ പട്ടിക അതത് യൂണിയനു നൽകും. 

ആരോഗ്യ സുരക്ഷ, അപകട സുരക്ഷ, ഗോസുരക്ഷ എന്നിവയുടെ സബ്സിഡി കുറച്ചുള്ള പ്രീമിയം തുക, പ്രീമിയം റിപ്പോർട്ടിലൂടെ ലഭ്യമാക്കുന്ന ചലാൻ സഹിതം ഡിമാഡ് ഡ്രാഫ്റ്റ് എടുത്ത അപേക്ഷയുടെ പ്രിന്റ് പൂരിപ്പിച്ചത് സഹിതം, ഇൻഷുറൻസ് കമ്പനിക്കും, ലൈഫ് ഇൻഷുറൻസ് പ്രീമിയം തുക എൽഐസിക്കുമാണു ചലാൻ പകർപ്പ് സഹിതം ഡിമാൻഡ് ഡ്രാഫ്റ്റ് നൽകേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.ksheerasanthwanam.in 

സംശയങ്ങൾക്ക് ഫോൺ: 9447376452.

English summary: New Insurance Plans for Dairy Farmers 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com