പഴയ ഏലക്കർഷകർക്ക് മറക്കാൻ കഴിയില്ല ഈ തകരപ്പാത്രം

HIGHLIGHTS
  • പഴപ്പെട്ടി, പഴക്കൂട, വാളി, പെട്ടി എന്നിങ്ങനെ പേരുകൾ
cardamom
ചിത്രങ്ങൾക്ക് കടപ്പാട്: ക്രിസ് കുര്യാക്കോസ്
SHARE

കാർഷിക കേരളത്തിലെ മുൻ തലമുറ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങൾക്കും ഇന്ന് പകരക്കാരുണ്ട്. പുതി സാങ്കേതികവിദ്യകൾ വന്നപ്പോൾ പഴയവ വഴിമാറിപ്പോയി. അത്തരത്തിൽ ഏലക്കാടുകളിൽനിന്ന് മറഞ്ഞുതുടങ്ങിയ ഒന്നാണ് ഏലക്ക ശേഖരിക്കുന്ന തകരപ്പാത്രം. പഴപ്പെട്ടി, പഴക്കൂട, വാളി, പെട്ടി എന്നിങ്ങനെ പേരുകളുള്ള ഈ തകരകൊണ്ടുള്ള പാത്രത്തിന്റെ ആകൃതിയാണ് എലക്കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുന്നത്. അടിഭാഗത്തിന് വിസ്താരം കൂടുതലുള്ളപ്പോൾ വാവട്ടത്തിന് വിസ്താരം കുറവാണ്. അതുകൊണ്ടുതന്നെ ഏലച്ചെടിയോട് കൂടുതൽ ചേർത്തുവച്ച് വിളവെടുപ്പ് നടത്താം. മാത്രമല്ല, ഏലത്തോട്ടങ്ങളിലെ ചെരിഞ്ഞ പ്രദേശത്തുവയ്ക്കേണ്ടിവരുമ്പോൾ മറിഞ്ഞുപോകാനുള്ള സാധ്യത നന്നേ കുറവാണ്. വിളവെടുത്ത ഏലക്ക നിലത്തു വീണാൽ അത് പെറുക്കി എടുക്കുക എന്നത് ഏറെ ശ്രമകരമാണ്. 

പുതുതലമുറ കർഷകർ ഇന്ന് ഉപയോഗിക്കുന്നത് പ്രധാനമായും പ്ലാസ്റ്റിക് ബക്കറ്റുകളാണ്. കാരണം, തകരകൊണ്ട് നിർമിച്ചിരിക്കുന്ന വാളിയുടെ അടിഭാഗം പെട്ടെന്ന് ദ്രവിച്ചുപോകുന്നതിനാലാണ്. അതേസമയം, തകര വാളിക്കു പകരം അലുമിനിയം വാളിയും ഇന്ന് പ്രചാരത്തിലുണ്ട്. 

English summary: Cardamom Plantation Tool

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA