ADVERTISEMENT

ബ്രോയിലർ ഫാമുകളിൽ കോഴികളുടെ എണ്ണം പതിനായിരത്തിനു താഴെയാണെങ്കിൽ  രാവിലെയും വൈകുന്നേരവും മാത്രം ഫാമിൽ പോയാൽ മതിയാകും. പതിനായിരത്തിനു മുകളിലുള്ള ഫാമുകളിൽ കുറഞ്ഞത് രണ്ടു  ജോലിക്കാരെങ്കിലും ആവശ്യമാണ്.

ഇവർ രാവിലെ മുതൽ വൈകുന്നേരം വരെ എന്തൊക്കെയാണ് ചെയ്യേണ്ടത്? ഒരു ദിനചര്യ ചാർട്ട് തയാറാക്കുന്നത് നല്ലതാണ്.

ബ്രൂഡിങ് കഴിഞ്ഞതിനു ശേഷമുള്ള ദിനചര്യകളിൽ എന്തൊക്കെ ഉൾപ്പെടുത്തണം?

‌രാവിലെ

  • ഫാമിൽ എത്തുമ്പോൾ കാലുകൾ അല്ലെങ്കിൽ പാദരക്ഷകൾ മുക്കുന്ന ഫൂട്ട് ഡിപ്പിലെ പഴകിയ ലായനി മാറ്റി പുതിയ അണു നശീകരണ ലായനി നിറയ്ക്കുക.
  • കൈകളുടെ അണുനശീകരണത്തിന് സാനിറ്റൈസർ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
  • വെള്ളപ്പാത്രം അണു നശീകരണ ലായനി ഉപയോഗിച്ചു കഴുകുക. വെള്ളപ്പാത്രത്തിന്റെ മുകളിൽ വഴുവഴുപ്പ് ഉണ്ടെങ്കിൽ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കുക.
  • തീറ്റ കൃത്യമായി നൽകുക. തീറ്റപ്പാത്രം 50 കോഴികൾക്ക് ഒന്ന് നിരക്കിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക.
  • ലിറ്റർ ഇളക്കിക്കൊടുക്കുക. കട്ടയായിട്ടുണ്ടെങ്കിൽ അവയൊക്കെ കൃത്യമായി പൊടിച്ചു വൃത്തിയാക്കുക.
  • കർട്ടൻനിട്ട് അടച്ചിട്ടുണ്ടെങ്കിൽ തുറന്നുകൊടുത്തു കൃത്യമായ വായുസഞ്ചാരം ഉറപ്പു വരുത്തുക.
  • മരുന്നുകൾ, ടോണിക്കുകൾ നൽകുക.
  • നിപ്പിൾ സംവിധാനമാണെങ്കിൽ എല്ലാ നിപ്പിളിലും വെള്ളം വരുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

വൈകുന്നേരം

  • ഷെഡ്ഡും പരിസരവും വൃത്തിയാക്കുക.
  • അണുനാശിനി സ്പ്രേ പത്തു ദിവസത്തിലൊരിക്കൽ പ്രയോഗിക്കുക.
  • വാക്‌സിനേഷൻ അല്ലെങ്കിൽ മരുന്ന് നൽകുക.
  • വളരെ കൂടുതൽ മഞ്ഞുള്ള സമയത്ത് രാത്രി 10 മണിക്ക് കർട്ടൻ അടച്ചുവയ്ക്കുക.
  • വെളിച്ചവും ശബ്ദവും (പാട്ടൊ മറ്റോ ) ഓൺ ചെയ്യുക.
  • മറ്റ് അറ്റകുറ്റ പണികൾ ഉണ്ടെങ്കിൽ ചെയ്യുക...

ഇത്തരത്തിൽ ഫാമിന് അനുയോജ്യമായ മാറ്റങ്ങൾ വരുത്തി ഒരു ദിനചര്യ ചാർട് തയാറാക്കുന്നത് കൃത്യമായി ജോലികൾ പൂർത്തിയാക്കാനും, ജോലികൾ  മറന്നു പോകാതിരിക്കാനും, കർഷകന് പരിശോധിക്കാനും വളരെ സഹായകരമാകും.‌

English summary: Poultry Farming Routine Management Practice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com