കോഴികളുടെ അന്നനാളത്തിൽ രക്തസ്രാവമുണ്ടാക്കുന്ന കോക്സിഡിയോസിസിനെ ഭയക്കണം

HIGHLIGHTS
  • കോഴിക്കാഷ്ഠത്തിൽ രക്തത്തിന്റെ അംശം കാണുന്നു
  • ജൈവസുരക്ഷാ മര്യാദകൾ കൃത്യമായി പാലിക്കുക
broiler-farm
SHARE

കോഴികളുടെ അന്നനാളത്തിൽ രക്‌തസ്രാവമുണ്ടാവുകയും രക്തം കാഷ്ഠത്തിന്റെ കൂടെ പുറന്തള്ളുകയും ചെയ്യുന്ന അസുഖമാണ് കോക്‌സിഡിയോസിസ്. ഐമേരിയ എന്നു പേരുള്ള പ്രോട്ടോസോവകളാണ് അസുഖത്തിന് കാരണം. ഇവ കോഴിയുടെ അന്നനാളത്തിലും വിരിപ്പിലും (ലിറ്റർ) താമസമുള്ള അണുക്കളാണ്.

ഇവയുടെ അളവ് ക്രമാതീതമായി വർധിക്കുമ്പോൾ അസുഖത്തിന് കാരണമാകുന്നു. രോഗകാരികൾ അന്നനാളത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 7 ദിവസത്തിന് ശേഷം രക്‌തസ്രാവം സംഭവിച്ചു തുടങ്ങും.

ലക്ഷണം

കോഴിക്കാഷ്ഠത്തിൽ (droopings) രക്തത്തിന്റെ അംശം കാണുന്നു. 

കാരണം

ലിറ്റർ (വിരിപ്പ്) നനയുന്നത് കാരണം കോക്സിഡിയോസിസിനു  ഹേതുവായ ഐമേറിയ എന്ന രോഗാണു പെരുകുകയും ഇത് ഭക്ഷിക്കുന്നതു കാരണം കോഴിയുടെ കുടലിൽ മുറിവുണ്ടാക്കുകയും ചെയ്യും. ശേഷം രക്തസ്രവം സംഭവിക്കുന്നു. 

പ്രതിരോധം 

  • ലിറ്റർ നനയാതെ സൂക്ഷിക്കുക. 
  • തീറ്റയിൽ coccidiostat മരുന്നുകൾ ചേർക്കുക. 
  • ജൈവസുരക്ഷാ മര്യാദകൾ കൃത്യമായി പാലിക്കുക.
  • ഷെഡ്ഡിന്റെ വശങ്ങളിൽ രണ്ടടിയെങ്കിലും പുറത്തേക്ക് മേൽക്കൂര ഉണ്ടായിരിക്കുക. 
  • വെള്ളപ്പാത്രം കോഴിയുടെ തീറ്റസഞ്ചി(crop)യുടെ ലെവലിൽ ക്രമപ്പെടുത്തുക. 
  • വെള്ളപ്പാത്രത്തിനും പൈപ്പ്‌ലൈനിനും ചോർച്ച ഇല്ല എന്ന് ഉറപ്പു വരുത്തുക. 

ചികിത്സ

ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ ചികിത്സ നൽകിയാൽ 4 ദിവസം കൊണ്ട് അസുഖം ഭേദമാകും.

English summary: coccidiosis in poultry, Poultry Farm, Poultry Farm Making, Poultry Farm Operations, Poultry Farming Activities, Poultry Farming Advantages, Poultry Farming Details, Poultry Farming Disadvantages, Poultry Farming Diseases, Poultry Farming Earnings, Poultry Farming Guide, Poultry Farming In India, Poultry Farming In Kerala, Poultry Farming In Malayalam, Poultry Farming Kerala, Poultry Farming Malayalam, Poultry Farming Management, Poultry Farming Risks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA