ADVERTISEMENT

അസഹ്യമായ ദുർഗന്ധം ഉണ്ടാകുമ്പോഴാണ് പന്നിഫാം പൂട്ടിക്കാൻ പരിസരവാസികൾ രംഗത്തു വരുന്നത്. ഇതൊഴിവാക്കാന്‍ അടുത്ത വീട്ടിൽനിന്ന് 100 മീറ്ററും ജലസ്രോതസിൽനിന്ന് 30 മീറ്ററും അകലെയുള്ള സ്ഥലം വേണം ഫാമിനു വേണ്ടി തിരഞ്ഞെടുക്കാന്‍. ആഹാരാവശിഷ്ടങ്ങൾ കാക്കയും മറ്റും കൊത്തിയെടുത്തു കൊണ്ടുപോകാതിരിക്കാൻ ഷെഡ്ഡിൽ വലയിടണം. പന്നിക്കൂടു വൃത്തിയാക്കാന്‍ എളുപ്പത്തിന് നിലത്തു വില കുറഞ്ഞ ടൈൽ പാകുക. മിനുസമുള്ള ടൈലില്‍ തെന്നുന്നത് ഒഴിവാക്കാന്‍ മോട്ടർ കട്ടർ ഉപയോഗിച്ച് ടൈലില്‍ പോറുക. പന്നിക്കൂട് പ്രഷർവാഷർ ഉപയോഗിച്ച് കഴുകുകയും പന്നികളെ കുളിപ്പി‌ക്കുകയും വേണം. കൂട്ടിൽ ആവശ്യാനുസരണം വെള്ളം കിട്ടുന്നതിനു നിപ്പിൾ ഘടിപ്പിക്കണം. കാഷ്ഠവും തീറ്റയവശിഷ്ടങ്ങളും സംസ്കരിക്കാൻ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കണം. ദിവസവും കാഷ്ഠവും തീറ്റത്തൊട്ടിയും നീക്കി കൂടു കഴുകണം. കൂട്ടിൽ ആഴ്ചയിൽ ഒരിക്കൽ ഒരു ശതമാനം വീര്യമുള്ള കാര വെള്ളം തളിക്കണം. ഈച്ചയെ അകറ്റാനുള്ള മരുന്ന് പന്നികളുടെ ദേഹത്തും കൂട്ടിലും തളിക്കണം. 5 പന്നികൾക്കു മുകളിൽ വളർത്താന്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ ലൈസൻസ് വേണ്ടതുണ്ട്. ലൈസന്‍സ് കിട്ടാന്‍ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനു വളക്കുഴി, കമ്പോസ്റ്റ് കുഴി, ശേഖരണ ടാങ്ക്, ബയോഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിക്കണം. 

English summary: How to Start a Small Pig Farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com