നിർമിത ബുദ്ധി നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഫാം; ഈ ഫാമിന് പ്രത്യേകതകളേറെ

HIGHLIGHTS
  • വളങ്ങളും കീടനാശിനികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ
  • മത്സ്യക്കൃഷി, പോത്ത് വളർത്തൽ, അലങ്കാര കോഴി എന്നിവയും
Philip-chacko-2
ആലപ്പുഴ കഞ്ഞക്കുഴിയിലെ ഫിലിപ്പ് ചാക്കോയുടെ സമ്മിശ്ര കൃഷിത്തോട്ടത്തിൽ തണ്ണിമത്തൻ കൃഷിക്ക് ജില്ലാ കൃഷി ഡപ്യൂട്ടി ഡയറക്ടർ എം. ലീലാകൃഷ്ണൻ വിത്തിട്ട് തുടക്കം കുറിക്കുന്നു. കൃഷി ഓഫീസർ ജോനിഷ് റോസ് ജേക്കബ്, കൃഷി അസിസ്റ്റന്റ് വി.ടി. സുരേഷ് എന്നിവർ സമീപം
SHARE

34 ഏക്കറിൽ സമ്മിശ്ര തോട്ടവുമായി കഞ്ഞിക്കുഴി സ്വദേശി ഫിലിപ്പ് ചാക്കോ കാർഷിക മേഖലയിൽ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. പ്യുവർ ഹാർവെസ്റ്റ് ഫാം എന്നുപേരിട്ടിരിക്കുന്ന തോട്ടത്തിൽ 17 ഇനം പച്ചക്കറികളും തണ്ണിമത്തൻ, സവാള, ഉരുളക്കിഴങ്ങ്, എള്ള്, ചെറുപയർ, ചോളം, ഉള്ളി, മധുരക്കിഴങ്ങ്  തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. പാട്ടത്തിനെടുത്ത 34 ഏക്കറിൽ മത്സ്യക്കൃഷി, പോത്ത് വളർത്തൽ, അലങ്കാര കോഴി എന്നിവയും തുടങ്ങിക്കഴിഞ്ഞു. 

കഞ്ഞിക്കുഴി പ‍ഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സുഭിക്ഷകേരളം പദ്ധതിയിൽപ്പെടുത്തിയാണ് കൃഷി.

Philip-chacko-1

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് വളങ്ങളും കീടനാശിനികളും നൽകുന്നത്. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യത്തെ ഫാം ആണ് ഫിലിപ്പ് ചാക്കോയുടേതെന്ന് കൃഷി ഓഫീസർ ജോനിഷ് റോസ് ജേക്കബ്, കൃഷി അസിസ്റ്റന്റ് വി.ടി. സുരേഷ് എന്നിവർ പറഞ്ഞു. 

കൃഷിയുടെ തുടക്കമെന്ന നിലയിൽ 5 ഏക്കറിൽ തണ്ണിമത്തൻ കൃഷിക്ക് തുടക്കം കുറിച്ചു. ജില്ലാ കൃഷി ഡപ്യൂട്ടി ഡയറക്ടർ എം. ലീലാകൃഷ്ണൻ വിത്തിടീൽ ചടങ്ങ് നിർവഹിച്ചു.

മാർക്കറ്റിങ് ആൻഡ് എച്ച്ആറിൽ എംബിഎ, അതിനു ശേഷം റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി. അത് ഉപേക്ഷിച്ചാണ് എറണാകുളം സ്വദേശിയായ ഫിലിപ്പ് കെ. ചാക്കോ കൃഷിയിലേക്കിറങ്ങിയത്. പോത്ത് ഫാം തുടങ്ങണമെന്ന ആഗ്രഹത്തിൽ കേരളത്തിലെ പ്രമുഖ പ്ലാൻറ്റേഷൻ ഗ്രൂപ്പായ എവിജിയുമായി ചേർന്നു. എന്നാൽ കേരളത്തിലെ കന്നുകാലി വളർത്തൽ നിയമം ചാക്കോയുടെ സ്വപ്നങ്ങൾക്കു തടസമായി വന്നു. അതേത്തുടർന്ന് എവിജിയിൽ പ്ലാന്റേഷൻ അസിസ്ന്റ് മാനേജരായി തുടരുകയും അവിടെ നിന്ന് പച്ചക്കറിക്കൃഷിയെക്കുറിച്ചും ഫാം നടത്തിപ്പിനെക്കുറിച്ചും കൂടുതൽ മനസിലാക്കുകയും ചെയ്തു. ഈ അവസരത്തിലാണ് ചേർത്തല കഞ്ഞിക്കുഴിയിൽ ദേശീയപാതയോടു ചേർന്ന് 28 ഏക്കർ സ്ഥലം ലീസിന് ലഭ്യമാണെന്നറിഞ്ഞത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല, മനസിലെ ആഗ്രഹവും ഫാം മാനേജ്മെന്റിലെ അനുഭവസമ്പത്തുമായി ക​ഞ്ഞിക്കുഴിയിൽ കൃഷി ആരംഭിക്കുകയായിരുന്നു ഫിലിപ്പ് ചാക്കോ.  

ഇന്നിന്റെ ബിസിനസാണ് കൃഷി. അത് തിരിച്ചറിഞ്ഞ ചാക്കോയും ഭാര്യ ആൻ മേരിയേയും പോലുള്ള ചെറുപ്പക്കാരുടെ വിജയത്തിന്റെ നാളുകളാണ് ഇനി വരാനിരിക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Home Vegetable Garden Kerala, Kitchen Vegetable Garden In Kerala, Vegetable Cultivation In Kerala, Vegetable Farming In Kerala, Vegetable Farming Kerala, Vegetable Garden At Home Kerala, Vegetable Garden In Kerala, Vegetable Garden Kerala, Vegetable Garden Of Kerala, Vegetable Production In Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA