കോഴിഫാമുകളിൽ രോഗപ്രതിരോധത്തിനുവേണം വാക്‌സിനുകൾ; എന്തൊക്കെ ശ്രദ്ധിക്കണം?

HIGHLIGHTS
  • ഏത് കമ്പനി തിരഞ്ഞെടുക്കണം എന്നുള്ളത് വളരെ പ്രധാനം
  • ഫലപ്രദമായ വാക്‌സിൻ തിരഞ്ഞെടുക്കണം
vaccination-poultry
SHARE

കോഴിഫാമുകളിൽ വാക്‌സിനേഷൻ വളരെ പ്രധാനപെട്ട ഒരു പ്രക്രിയയയാണ്. കോഴിഫാമുകളുടെ എണ്ണം വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ കൃത്യമായ ഫലവത്തായ വാക്‌സിനേഷൻ ചെയ്യൽ വളരെ നിർബന്ധമാണ്.

സാധാരണ ഗതിയിൽ കേരളത്തിൽ ചെയ്യുന്ന വാക്‌സിൻ ND (വസന്ത), IBD എന്നീ അസുഖങ്ങൾക്കെതിരാണ്. മുട്ടക്കോഴികൾക്ക് മാരേക്സ് വാക്‌സിൻ ഹാച്ചറിയിൽ തന്നെ നൽകുമല്ലോ. 

വാക്‌സിൻ ഇൻഡോവക്സ്, ഹെസ്റ്റർ, vhl, ഗ്ലോബയൺ, ഇന്റർവെറ്റ് തുടങ്ങിയ കമ്പനികളുടേത് ലഭ്യമാണ്.

ഒരസുഖത്തിന് പല കമ്പനികൾ വാക്സിൻ ഇറക്കുന്നുണ്ടെങ്കിലും ഉപയോഗക്രമത്തിൽ വ്യത്യാസമുണ്ടാകാം. അതായത് വാക്സിൻ ഒരേ സ്‌ട്രെയിൻ ആണെങ്കിലും ടൈപ്പുകൾ വ്യത്യസ്‌തമാണ്. അതിനാൽ നമ്മുടെ പ്രദേശത്ത് ഫലപ്രദമായ വാക്‌സിൻ തിരഞ്ഞെടുക്കണം. എല്ലാ വാക്‌സിനുകളും എല്ലാ മാനദണ്ഡങ്ങളോടു കൂടിയും ഉൽപാദിപ്പിക്കുന്നതാണ്. എങ്കിലും നമ്മുടെ ഫാമിൽ വരാൻ സാധ്യതയുള്ള വൈറസിനെ തുരത്താൻ ഏതു വാക്‌സിനാണ് ഉത്തമം എന്ന് തൊട്ടടുത്തുള്ള മൃഗശുപത്രിയുമായി ചർച്ച ചെയ്തും നമ്മുടെ മുൻകാല അനുഭവങ്ങളും പരിസരത്തുള്ള കർഷകരുടെ അനുഭവങ്ങളും കൂടി പരിഗണിച്ച് തീരുമാനം എടുക്കുന്നതാണ് ഉചിതം.

  • ഏത് കമ്പനി തിരഞ്ഞെടുക്കണം എന്നുള്ളത് വളരെ പ്രധാനമാണ്. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
  • നമ്മുടെ പരിസരത്തെ ഫാമുകളിൽ കർഷകർ ഉപയോഗിക്കുന്ന കമ്പനി ഏതാണെന്നു അറിയുക. അതിന്റെ പ്രധിരോധ ശക്തി മനസിലാക്കുക.
  • നമ്മുടെ ഫാമിൽ തന്നെ മുൻപ് ഉപയോഗിച്ചപ്പോഴുള്ള ഫലം ശ്രദ്ധിക്കുക.
  • സ്ഥിരമായി ലൈവ് വാക്‌സിനേഷൻ ചെയ്തവർ ആദ്യത്തെ ദിവസം ND, killed വാക്‌സിൻ പരീക്ഷിക്കാവുന്നതാണ് (കൂടുതൽ ബ്രോയിലർ വളർത്തുന്നവർ).
  • എന്ത് ആവശ്യത്തിനാണ് വാക്‌സിൻ ഉപയോഗിക്കുന്നത് എന്നത് പ്രധാനമാണ്. സാധാരണ വാക്‌സിനേഷൻ പ്രോഗ്രാം ആണോ അതോ അസുഖം വന്നു ചികിത്സിച്ച കോഴികളുടെ പ്രതിരോധശേഷി കൂട്ടാനാണോ എന്നത് ശ്രദ്ധിക്കണം.
  • വാക്‌സിൻ ചെയ്യുന്ന പ്രായവും വാക്‌സിൻ സ്ട്രെയ്‌നും ഡോക്ടറുമായി ചർച്ച ചെയ്യുക.
  • ഏറ്റവും പ്രധാനം വാക്‌സിൻ നൽകുന്നതിനു മുമ്പ് ഡോക്ടറുമായി എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുക എന്നതു തന്നെ. ഫാമിലെ ഇപ്പോഴത്തെ അവസ്ഥയും പഴയ ചരിത്രവും താരതമ്യം ചെയ്യുകയും വേണം.

കൃത്യമായ വാക്‌സിനേഷനിലൂടെയും ജൈവപ്രതിരോധത്തിലൂടെയും മാത്രമേ കോഴി ഫാമിനെ സംരക്ഷിക്കാൻ കഴിയൂ.

English summary:Vaccination Programs in Poultry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA