ADVERTISEMENT

കന്നുകാലി ഫാമിലെ പ്രധാന ഉൽപന്നം പാലുതന്നെ. കർഷകർക്ക് നിത്യവരുമാനം ലഭിക്കുന്നതും പാൽ വിൽക്കുമ്പോഴാണ്. എന്നാൽ, പാൽ മാത്രം വിറ്റ് വരുമാനമുണ്ടാക്കുന്നതാണോ ബിസിനസ്? അല്ല എന്ന് പറയേണ്ടിവരും. പാലിനൊപ്പം പാലുൽപന്നങ്ങളും മികച്ച വരുമാനം നേടിത്തരുന്നവയാണ്. 

വിദേശ രാജ്യങ്ങളിൽ വലിയ ഡെയറി ഫാമുകളാണ് പ്രവർത്തിക്കുന്നത്. ആയിരത്തോളം പശുക്കളെ പരിപാലിക്കുകയും വിശാലമായ പുൽമേടുകളിൽ മേയാൻ വിടുകയും ചെയ്യുന്നത്. ഇത്തരം ഫാമുകളിലെ കറവ പൂർണമായും യന്ത്രവൽകൃതവുമായിരിക്കും. ഓട്രേലിയയിൽ ഇത്തരത്തിലൊരു വലിയ ഫാമുണ്ട്. ഗാലോ ഡെയറിലാൻഡ‍് എന്നാണ് ഈ ഫാമിന്റെ പേര്. ഇവിടുത്തെ പശുക്കളിൽനിന്നുള്ള പാൽ ഉപയോഗിച്ച് വ്യത്യസ്ത രുചികളിലുള്ള ചോക്കലേറ്റുകളും ചീസുകളും തയാറാക്കുന്ന ഫാക്ടറിയും ഫാമിനോട് അനുബന്ധിച്ചുണ്ട്. 

ഓസ്ട്രേലിയയിലെ ഗാലോ ഡെയറി ലാൻഡിലെയും അവിടുത്തെ പാലുൽപന്ന നിർമാണശാലയിലെയും വിശേഷങ്ങൾ കാണാം.

English summary: Australian Dairy Farm and Chees Factory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com